Get Updates
Get notified of breaking news, exclusive insights, and must-see stories!

റിനോഷിന്റെ വാക്ക് ഏറ്റെടുത്ത് മോഹന്‍ലാല്‍, 'മര്യാദ പാലിക്കണം'; മാപ്പ് പറഞ്ഞ് ഒന്നായി സാഗറും മാരാറും

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് അതിന്റെ വാശിയും വീറും കാണിക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റവും വഴക്കും ഒക്കെയായി ബിഗ് ബോസ് ഹൗസ് എന്നും ബഹളമയമാണ്. എന്തിനേറെ പറയുന്നു ബിഗ് ബോസ് മലയാളം അവതാരകനും നടനുമായ സാക്ഷാല്‍ മോഹന്‍ലാലിന്റെ മുന്നില്‍ വെച്ച് പോലും വഴക്ക് കൂടിയരാണ് ഈ സീസണിലെ മത്സരാര്‍ത്ഥികള്‍.

ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായി മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിന് മുന്നില്‍ ഇത്തരത്തില്‍ കയ്യാങ്കളി നടത്തുന്നത്. ഈസ്റ്റര്‍ ദിനത്തിലെ എപ്പിസോഡില്‍ ആയിരുന്നു ഈ സംഭവം. മത്സരാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ആ എപ്പിസോഡ് വൈന്‍ഡ് അപ്പ് ചെയ്യാതെ മോഹന്‍ലാല്‍ ഇറങ്ങി പോവുന്ന സ്ഥിതി വരെയുണ്ടായിരുന്നു. അഖില്‍ മാരാരും സാഗറും തമ്മിലുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം.

bigg boss

കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെ വിഷു ആഘോഷത്തിനായി മോഹന്‍ലാല്‍ നേരിട്ടെത്തിയിരുന്നു. ഈ ദിവസവും ഈസ്റ്റര്‍ ദിനത്തിലെ മോശം അനുഭവത്തെ കുറിച്ച് പറയാന്‍ മോഹന്‍ലാല്‍ മറന്നില്ല. ഇതോടെ പ്രശ്‌നത്തില്‍ ഖേദം പ്രകടിപ്പിക്കാനും അഖില്‍ മാരാറും സാഗറും മറന്നില്ല. സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതും മത്സരാര്‍ത്ഥികളുടെ മറുപടിയും എങ്ങനെയെന്ന് നോക്കാം.

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഞാന്‍ അവസാനമായി ഇവിടെ എത്തിയപ്പോള്‍ ഈ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത് എന്ന് പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ വിഷയത്തിലേക്ക് വന്നത്. ഇതൊരു പ്രത്യേകതയുള്ള ഗെയിം ആണ് എന്നും പക്ഷേ ഈ ഗെയിമിന് അതിന്റേതായ നിയമങ്ങളും രീതികളും മര്യാദകളും ഉണ്ട് എന്നും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. അതിനെ മാനിച്ചും അനുസരിച്ചും മുന്നോട്ട് പോകണം.

അങ്ങനെ ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ വീട്ടില്‍ നിലനില്‍പ്പുള്ളൂ എന്നും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ എന്നും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് ചോദിച്ചു. ഇതിന് ഇല്ല എന്നായിരുന്നു മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. ഇതോടെയണ് അഖില്‍ മാരാറിനോടും സാഗറിനോടും അന്ന് നടന്ന കാര്യങ്ങളെ പറ്റി മോഹന്‍ലാല്‍ ചോദിച്ചത്. പഴയ കാര്യങ്ങള്‍ ചോദിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും എന്താണ് സംഭവിച്ചത് എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍

തനിക്ക് ഡയറക്ട് നോമിനേഷന്‍ വന്നു എന്നും സാഗറിന് ക്യാപ്റ്റന്‍സി സ്ഥാനം നഷ്ടപ്പെട്ടു എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. പകരം നോമിനേഷനില്‍ വരികയും ചെയ്തുവെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചു എന്നും അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നുമാണ് സാഗര്‍ പറഞ്ഞത്. അതിന് ക്ഷമ ചോദിക്കുന്നതായും സാഗര്‍ കൂട്ടിച്ചേര്‍ത്തു.

അഖില്‍ മാരാറോട് ഇതിന് പിന്നാലെ ദേഷ്യത്തിന്റെ വ്യാപ്തി കൂടിയോ കുറഞ്ഞോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇതിന് കുറച്ചു എന്നാണ് അഖില്‍ മറുപടി നല്‍കിയത്. ഇനിയും കുറയാനുണ്ടെന്നും നമുക്ക് ഇവിടുന്ന് പോകുമ്പോഴേക്കും അത് ഡിലീറ്റ് ചെയ്യണമെന്നും മോഹന്‍ലാല്‍ അഖില്‍ മാരാറിനോട് പറഞ്ഞു. ഏറ്റവും അവസാനം ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ചെയ്യേണ്ട കാര്യമാണ് ദേഷ്യം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

രണ്ട് പേരും കെട്ടിപിടിച്ച് സംസാരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷമായെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് വീട്ടില്‍ ഒരുപാട് പേര്‍ പല റിലേഷനുകളും മോശമായിട്ടായിരിക്കാം ഇവിടെ വന്നിരിക്കുന്നത് എന്നും ആരാണ് എന്നൊന്നും താന്‍ എടുത്ത് പറയുന്നില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. അവര്‍ക്കൊക്കെ ഒരുപാട് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനും നഷ്ടമായ പല കാര്യങ്ങളും തിരിച്ചുപിടിക്കാനും പറ്റുന്നൊരു സന്ദര്‍ഭം കൂടിയാണിത് എന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

ഗെയിം എന്നതിന് പുറമെ നമ്മള്‍ എന്താണ് എന്ന് മനസിലാക്കിക്കാനുള്ള സന്ദര്‍ഭം കൂടിയാണ് ബിഗ് ബോസ് ഷോ എന്നും മോഹന്‍ലാല്‍ പറഞ്ഞു. റിനോഷ് പറഞ്ഞത് പോലെ ഒച്ചവച്ചാല്‍ മാത്രമല്ല അല്ലാതെ ഒരുപാട് കാര്യങ്ങളിലൂടെ ആളുകളുടെ മനസില്‍ കടന്നു ചെല്ലാം എന്നും അത് വലിയൊരു മനസിലാക്കലാണ്, വെളിപാടാണ് എന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+