Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപിക ശകുനിയെ വെല്ലും... നാദിറയുടെ അസൂയയില്‍ രക്ഷപ്പെട്ടത് പ്രധാനപ്രതി'; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ എപ്പിസോഡ് തൊട്ട് മത്സരാര്‍ത്ഥികള്‍ വീറുറ്റ പോരാട്ടം ആണ് കാണിക്കുന്നത്. അതിനാല്‍ തന്നെ മുന്‍കാല സീസണുകൡല്‍ നിന്ന് വ്യത്യസ്തമായി പലപ്പോഴും തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും ആണ് ബിഗ് ബോസ് ഹൗസ് ഇത്തവണ വേദിയാകുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം സെറീനയും നാദിറയും തമ്മിലുണ്ടായ അടി വലിയ വിവാദവുമായി തീര്‍ന്നു.

സൗന്ദര്യ മത്സരങ്ങളെക്കുറിച്ചുള്ള നാദിറയുടെ നിലപാടിനെ സെറീന ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതിന് പിന്നാലെ സഹ മത്സരാര്‍ത്ഥികളില്‍ നിന്നുണ്ടായ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിലേക്ക് വഴിവെച്ചു. വര്‍ണവിവേചനം അടക്കമുള്ള ആരോപണങ്ങളും മത്സരാര്‍ത്ഥികള്‍ക്ക് എതിരെ ഉയര്‍ന്നു. എന്നാല്‍ നാദിറയും സെറീനയും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രശ്നക്കാര്‍ മറ്റ് ചിലരാണെന്നാണ് പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

BIGG BOSS

സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രശ്‌നത്തില്‍ നാദിറയെയും സെറീനയെയും മാത്രം കുറ്റപ്പെടുത്തേണ്ടതില്ല എന്നും യഥാര്‍ത്ഥ കാരണക്കാര്‍ മറ്റ് മൂന്ന് പേരുമാണ് എന്നാണ് ആദം ജോണ്‍ എന്ന പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ശ്രുതിലക്ഷ്മി

മൂലകാരണം ഇവര്‍ മാത്രമാണ്. ഒരിക്കലും നാദിരയോട് മാത്രമല്ല ആരോടും പറയാന്‍ പാടില്ലാത്ത കാര്യമാണ് അവര്‍ പറഞ്ഞത്. അവിടെ നടന്നത് ഒരു സൗന്ദര്യ മത്സരമാണെങ്കില്‍ കൂടി സെറീനയ്ക്ക് മേല്‍ക്കൈ ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. സൗന്ദര്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു മത്സരത്തില്‍ സെറീനയുടെ സൗന്ദര്യവും അവര്‍ക്ക് കിട്ടിയ ടൈറ്റിലും വലിച്ചിഴക്കേണ്ടതില്ലായിരുന്നു.

എല്ലാ മത്സരത്തിലും സൗന്ദര്യമുള്ളവരുടെ പ്രകടനം മാത്രമേ ആസ്വദിക്കാന്‍ പറ്റു എന്നുള്ള അവരുടെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതിന് കാരണം. സെറീന പറഞ്ഞതിലൊക്കെ ഒരുപാട് ഗൗരവുമുള്ള തെറ്റാണ് ഇത്, സൗന്ദര്യമില്ലാത്തവന്‍ എത്ര കഴിവുള്ളവന്‍ ആയാലും അംഗീകരിക്കപ്പെടില്ല എന്നൊക്കെയാണ് ഇതിലെ വെപ്പ്, ശെരിക്കും നാദിര പ്രതികരിക്കേണ്ടിയിരുന്നത് ഇവരോടായിരുന്നു

കാരണം ഏറ്റവും ഗൗരവമുള്ള തെറ്റ് ചെയ്തത് ഇവരാണ് എന്നും കുറിപ്പില്‍ പറയുന്നു. പക്ഷെ നാദിറ തന്റെ മനസിലെ അസൂയയും ഫ്രസ്റ്റേഷനും പുറത്ത് എടുത്തപ്പോള്‍ പെട്ടത് സെറീനയും രക്ഷപ്പെട്ടത് പ്രധാന പ്രതിയുമാണ് എന്നാണ് ആദം ജോണ്‍ ഈ സംഭവത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്.

Vastu Tips: വാട്ടര്‍ടാങ്ക് മാറ്റിയാല്‍ വിവാഹം നടക്കുമോ..? കിടക്കേണ്ടത് ഏത് ദിശയില്‍; പെട്ടെന്ന് വിവാഹം നടക്കാനുള്ള മാര്‍ഗങ്ങള്‍

റെനീഷ

സുഹൃത്ത് ചെയ്യുന്ന തെറ്റ് എല്ലാം ന്യായീകരിച്ചാല്‍ മാത്രമേ ലോയല്‍ ഫ്രണ്ട് ആവു എന്ന് ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്, മാത്രമല്ല ഇദ്ദേഹം ഇടക്ക് കേറിയപ്പോഴാണ് രണ്ട് വ്യക്തികള്‍ തമ്മിലെ പ്രശ്‌നം എന്നത് മാറി ഇതിലേക്ക് റേസിസം, എലൈറ്റ് ക്ലാസ് തുടങ്ങിയവ കയറി വന്നത് എന്നാണ് റെനീഷയുടെ കാര്യത്തില്‍ കുറിപ്പില്‍ പറഞ്ഞ് വെച്ചിരിക്കുന്നത്.

ഗോപിക

കൂട്ടത്തില്‍ ഏറ്റവും ബുദ്ധി ഉള്ള ആള്‍, ഇദ്ദേഹത്തിന്റെ രീതി ഒരു വിഷയം നടന്നാല്‍ അതിലെ സെന്‍സിറ്റീവ് സൈഡില്‍ ചേര്‍ന്ന് നിന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ട് മുങ്ങികളയും. മുന്നോട്ട് പോകുന്തോറും ശകുനിയെ വെല്ലുന്ന പെര്‍ഫോമന്‍സ് കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ആദം ജോണ്‍ തന്റെ കുറിപ്പില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+