ഇഷ്ട സിനിമ ചോദിച്ചു: ആ പേര് പറഞ്ഞ ശേഷം ബിഗ് ബോസ് വിളിച്ചില്ല:ഇത്തവണ ഓപ്പണ്‍ എന്‍ട്രി:അശ്വന്ത് കോക്ക്
ബിഗ് ബോസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി വ്ളോഗർ അശ്വന്ത് കോക്ക്. തനിക്ക് മൂന്ന് തവണ ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് ബിഗ് ബോസില്‍ അവസരം കിട്ടാത്തത് കൊണ്ടല്ലേ അഖില്‍ മാരാരെ കുറ്റം പറയുന്നത് എന്നൊക്കെ പറഞ്ഞ് ചിലർ വരും. സിനിമ റിവ്യൂ ചെയ്യുന്ന സമയത്തും ഇത് തന്നെയാണ് പറയുന്നത്. നിനക്ക് സിനിമയില്‍ അവസരം കിട്ടിയില്ലാലോ അതിന്റെ ഫ്രസ്ട്രേഷനല്ലേ എന്നൊക്കെയാണ് ചോദ്യമെന്നും അശ്വന്ത് കോക്ക് പറയുന്നു.
എന്നാല്‍ അത് അങ്ങനെ ഒന്നും അല്ല. സിനിമയില്‍ എന്നല്ല, ഒരു കാര്യത്തിലും ഞാന്‍ ആരോടും അവസരങ്ങല്‍ ചോദിക്കാന്‍ പോവാറില്ല. ഒമർ ലുലു എനിക്ക് സിനിമയില്‍ ഒരു ചെറിയ സീന്‍ തന്നിട്ടുണ്ട്. അത് ഞങ്ങള്‍ തമ്മിലുള്ള സൌഹൃദത്തിന്റെ പുറത്ത് തന്നതാണ്. വെറുതെ ഷൂട്ടിങ് ലൊക്കേഷനില്‍ പോയ സമയത്ത് തിരക്കഥയിലൊന്നും ഇല്ലാതിരുന്ന ഒരു സീനില്‍ ചുമ്മാ കയറി നില്‍ക്കൂ എന്ന് പറഞ്ഞതുകൊണ്ട് അഭിനയിച്ചതാണ്.

സിനിമയില്‍ അഭിനയിക്കാതിരിക്കുന്നത്
അല്ലാതെ ഞാനായിട്ട് അങ്ങോട്ട് പോയിട്ടില്ല. അഭിനയിക്കാന്‍ ഇങ്ങോട് അവസരങ്ങള്‍ തേടി വന്നിട്ടും ഞാന്‍ അത് നിരാകരിക്കുകയായിരുന്നു. ഒരു സിനിമയില്‍ അവസരം നല്‍കിയാല്‍ ആ സിനിമയെ വിമർശിക്കാനുള്ള എന്റെ സ്വാതന്ത്രം ഹനിക്കപ്പെടും. അങ്ങനെ എനിക്ക് അവസരം തന്ന് ആ സിനിമയെ വിമർശിക്കുന്നത് തടയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. ഒരു സിനിമയിലും ഞാന്‍ അഭിനയിക്കില്ലെന്നും അശ്വന്ത് കോക്ക് പറയുന്നു.
അങ്ങനെ അഭിനയിക്കേണ്ടി വന്നാല്‍ അത് എനിക്ക് ബാധ്യതയാണ്. വ്യക്തിപരമായ ബന്ധങ്ങള്‍ സിനിമാക്കാരുമായി വെക്കാനും ആഗ്രഹിക്കുന്നില്ല. ബിഗ് ബോസില്‍ ഇത്തവണ ഓപ്പണ്‍ എന്‍ട്രി ലഭിച്ചിട്ടും ഇതേ കാരണങ്ങള്‍ കൊണ്ടെ തന്നെയാണ് ഒഴിവാക്കിയത്. ഞാന്‍ ഓക്കെ പറയുകയാണെങ്കില്‍ നേരിട്ടുള്ള എന്‍ട്രി എന്നായിരുന്നു പറഞ്ഞത്. അഖില്‍ മാരാറെ നേരത്തെ തന്നെ സെറ്റ് ആക്കി വെച്ചിട്ടാണ് എന്നെ വിളിക്കുന്നത്. അപ്പോള്‍ ഈ മുട്ടനാടുകള്‍ തമ്മില്‍ ഇടിക്കുമ്പോള്‍ ചോര കുടിക്കാമല്ലോ.

നല്ലൊരു ഹിഡന്‍ അജണ്ട
അതോടൊപ്പം തന്നെ ഇതിന് പിന്നില്‍ നല്ലൊരു ഹിഡന്‍ അജണ്ടയുണ്ടോയെന്ന സംശയവും എനിക്കുണ്ടായിരുന്നു. സിനിമ റിവ്യൂ ചെയ്യുന്നതിന്റെ പേരില്‍ പല സിനിമാക്കാരും എനിക്കെതിരാണ്. അവർ എന്നെ ഒതുക്കാനും ജോലി തെറിപ്പിക്കാനൊക്കെ നോക്കുന്നു. പൊലീസില്‍ കേസ് കൊടുക്കുന്നു. അങ്ങനെ പലതും ചെയ്തിട്ടും ഞാന്‍ ഒതുങ്ങുന്നില്ല. അങ്ങനെത്തെ സാഹചര്യത്തില്‍ എന്നെ ഇതിന് അകത്ത് പിടിച്ചിട്ടാല്‍ നൂറ് ദിവസം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഒരു തരത്തിലും പഴയ ഞാന്‍ ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കണോ? തേക്കൂ റോസ് മേരീ ഓയില്‍
ബിഗ് ബോസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ തുറന്ന് കാട്ടപ്പെടും. റിവ്യൂ ചെയ്യാത്ത കാലഘട്ടത്തിലാണെങ്കില്‍ ഞാന്‍ ഇതിലേക്ക് പോവാന്‍ തയ്യാറായിരുന്നു. രണ്ടാം സീസണിലാണ് എന്നെ ആദ്യമായി വിളിക്കുന്നത്. അന്ന് ഞാന്‍ പോവാന്‍ തയ്യാറായിരുന്നു. അന്ന് അഭിമുഖമൊക്കെ കഴിഞ്ഞെങ്കിലും അവസാന നിമിഷം വിളിച്ചില്ല. അന്ന് ഞാന്‍ ഏഷ്യാനെറ്റിനെ തെറിവിളിച്ചുകൊണ്ട് ഒരു പോസ്റ്റൊക്കെ ഇട്ടിരുന്നു.

നാലാമത്തെ സീസണില്‍
നാലാമത്തെ സീസണില്‍ എന്നെ വീണ്ടും വിളിച്ചു. അന്ന് എന്നോട് ചോദിച്ചത് ഇഷ്ടപ്പെട്ട സിനിമ ഏതാണ് എന്നായിരുന്നു. ചുരുളിയാണ് എന്ന് പറഞ്ഞു. അതിന് ശേഷം എന്നെ അവർ വിളിച്ചിട്ടില്ല. നാലാമാത്തെ സീസണിനും അഞ്ചാമത്തെ സീസണിനും ഇടക്ക് സംഭവിച്ചത് ഒരു റിവ്യൂവർ എന്ന നിലയിലുള്ള എന്റെ സ്റ്റാറ്റസ് മൊത്തം മാറി. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഈ സാഹചര്യത്തില്‍ ഞാന്‍ അതിലേക്ക് പോയി കഴിഞ്ഞാല്‍ എനിക്ക് ഒരിക്കലും നല്ല റിവ്യൂവറാവാന്‍ കഴിയില്ല. അതിലേക്ക് പോയി അവിടെ നിന്നും മോഹന്‍ലാല്‍ പറയുന്നതൊക്കെ കേട്ട്, ലാലേട്ടാ, ലാലേട്ടാ എന്ന് ആയിരം തവണ വിളിച്ച്, വീണ്ടും ഇറങ്ങി വന്ന് റിവ്യൂ ചെയ്യുമ്പോള്‍ ആളുകള്‍ എനിക്ക് നേരെ തുപ്പും. ഒരു തലത്തിലുള്ള വിലയും എനിക്ക് ഉണ്ടാവില്ല. ബിഗ് ബോസുകൊണ്ട് രക്ഷപ്പെട്ടവർ കുറച്ച് പേർ മാത്രമാണ് ഉള്ളതെന്നും അശ്വന്ത് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications