Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ടത്തരമാണ് മാരാരുടെ ഹൈലൈറ്റ്... ദേവുവാണ് ഏറ്റവും ടോക്‌സിക്ക്, പുറത്ത് പോകണം; വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ എപ്പിസോഡ് തൊട്ട് തന്നെ വാശിയും പോരും നിറഞ്ഞതായിരുന്നു. അതിനാല്‍ പ്രേക്ഷകര്‍ എല്ലാവരും ബിഗ് ബോസിന്റെ ഈ സീസണ്‍ തുടക്കം തൊട്ട് ഏറ്റെടുത്തിട്ടുണ്ട്. ടാസ്‌കുകളിലും ഗെയിമില്‍ ഉടനീളവും എല്ലാ മത്സരാര്‍ത്ഥികളും ഇത്തരത്തില്‍ വാശിയോടെയാണ് കളിക്കുന്നത്. അതിനാല്‍ തന്നെ ഇതിനോടകം നിരവധി തവണ തര്‍ക്കങ്ങള്‍ക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 വേദിയായിട്ടുണ്ട്.

അതില്‍ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും അധികം ചര്‍ച്ചയായിട്ടുള്ളത് ഗുഡ് വൈബര്‍ ദേവു എന്ന ശ്രീദേവിയുടേയും അഖില്‍ മാരാറിന്റേയും വിഷ്ണുവിന്റേയും തര്‍ക്കങ്ങളും ഏയ്ഞ്ചലിന്‍ മരിയയുടെ ഗെയിമിംഗ് രീതിയും ഒക്കെയാണ്. ഇപ്പോഴിതാ ദേവു ബിഗ് ബോസ് ഹൗസില്‍ ടോക്‌സിക്ക് ആയാണ് പെരുമാറുന്നത് എന്ന നിരീക്ഷണവും പ്രേക്ഷകര്‍ പങ്ക് വെക്കുന്നുണ്ട്. അത്തരത്തില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ഗ്രൂപ്പിലും വന്നിരുന്നു. അത് ഇപ്രകാരമാണ്.

BIGG BOSS DEVU

പേര് ശ്രീദേവി അക വൈബര്‍ ഗുഡ് ദേവു. ഈ മത്സരാര്‍ത്ഥിയെ ആകെ ചിരിച്ചു കണ്ടത് ഇന്‍ട്രോ ദിവസം മാത്രമാണ്. ഗുഡ് വൈബ്‌സ് ആണ് ഇവരില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ പ്രേഷകന് ഇവരില്‍ നിന്നും കിട്ടുന്നത് ബാഡ് വൈബ്‌സ് മാത്രമാണ്. ഒന്നാം ദിവസം തൊട്ട് കടന്നല്‍ കുത്തിയത് പോലുള്ള മുഖത്തോടെ അല്ലാതെ ദേവുവിനെ കണ്ടിട്ടില്ല. ഇത്തവണ ഈ കുറഞ്ഞ ദിവസങ്ങള്‍ക്കു ഉള്ളില്‍ തന്നെ ഏറ്റവും കൂടുതല്‍ വഴക്കുകള്‍ ഇട്ടതും ദേവു തന്നെ.

പുറത്തുള്ള കാര്യങ്ങള്‍ ബിഗ് ബോസ് ഗെയിമിലേക്ക് കൊണ്ട് വരരുത് എന്നാണ്. പക്ഷെ പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. പുറത്ത് ദേവു എത്രത്തോളം ടോക്‌സിക് പേഴ്‌സണാലിറ്റി ആണോ അത്രത്തോളം ബിഗ് ബോസ് വീടിന് ഉള്ളിലും ഇവര്‍ ടോക്‌സിക് ആണ്. അഖില്‍ മാരാരും പുറത്ത് ടോക്‌സിക് ആണെങ്കിലും അകത്തു വന്നപ്പോള്‍ അയാളുടെ ടോക്‌സിസിറ്റിയേക്കാള്‍ കൂടുതല്‍ അയാളുടെ മണ്ടത്തരങ്ങള്‍ ആണ് കൂടുതല്‍ ഉള്ളത്.

Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?

അതുകൊണ്ട് അയാളുടെ ടോക്‌സിക് പേര്‍സണലിറ്റിയെ നമ്മള്‍ അധികം കാണുന്നില്ല എന്ന് മാത്രം. പക്ഷെ ദേവുവിന്റെ കേസില്‍ അവരുടെ ടോക്‌സിക് പഴ്‌സണാലിറ്റി പുറത്ത് ഉള്ളത് പോലെ അകത്തും എടുത്തു കാണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ദേവു എവിക്ഷന്‍ പ്രോസെസ്സില്‍ വരട്ടെ എന്നും, അതേ പോലെ എത്രയും പെട്ടെന്ന് തന്നെ എലിമിനേറ്റ് ആകട്ടെ എന്നും ആശംസിക്കുന്നു, എന്നാണ് ഏലിയാസ് ജി തരകന്‍ എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കുറിപ്പ്.

നിരവധി പേര്‍ ഇതിനെ അനുകൂലിച്ച് കമന്റ് ചെയ്യുന്നുണ്ട്. മോസ്റ്റ് ഇറിറ്റേറ്റിംഗ് കണ്ടസ്റ്റന്റ് എന്നാണ് ഒരാള്‍ ഇതിന് താഴെ കമന്റ് ചെയ്യുന്നത്. നെഗറ്റീവ് മാത്രം പറയുന്ന ആള്‍ എന്നാണ് മറ്റൊരാള്‍ ദേവുവിനെ വിശേഷിപ്പിക്കുന്നത്. ബിഗ് ബോസിന് വേണ്ടത് ടോക്‌സിക് ആളുകളെ ആണ് എന്നും അതിനാല്‍ ദേവുവിനെ പോലെയുള്ള ഇത്തരമാളുകളെ ഷോയില്‍ നിലനിര്‍ത്തും എന്നും മറ്റൊരാള്‍ പറയുന്നു.

എന്നാല്‍ ദേവു എന്ന ശ്രീദേവി നല്ലൊരു മത്സരാര്‍ത്ഥി തന്നെയാണ് എന്നാണ് മറ്റൊരാള്‍ ഇതിനെ പ്രതിരോധിച്ച് കൊണ്ട് പറയുന്നത്. ചിരിക്കേണ്ടതായ സമയത്ത് ചിരിക്കുന്ന, ദേഷ്യം കാണിക്കേണ്ടതായ സമയത്ത് ദേഷ്യം കാണിക്കാന്‍ യാതൊരു മടിയുമില്ലാത്ത ദേവു ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലെ ഒരു കടുകട്ടിയായ മത്സരാര്‍ത്ഥി തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്നാണ് െൈവറല്‍ കുറിപ്പിന് നല്‍കിയിരിക്കുന്ന കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+