ഡിംപലിനെ കുറിച്ച് പിതാവ് മരിച്ച സമയത്ത് ഇങ്ങനെ സംസാരിച്ചത് മോശം, മജ്‌സിയയോട് ദയ അശ്വതി

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ മജ്‌സിയ ബാനു-ഡിംപല്‍ വിവാദത്തില്‍ പ്രതികരണവുമായി ദയ അശ്വതി. ബിഗ് ബോസ് രണ്ടാം സീസണിലെ പ്രമുക മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദയ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ദയ രണ്ടാം സീസണിന്റെ അവസാനം വരെയുണ്ടായിരുന്നു. അതേസമയം സ്വന്തം പിതാവിന്റെ മരണം അറിഞ്ഞ ശേഷമാണ് ഡിംപല്‍ പുറത്തുപോയത്. ഈ സമയത്ത് ഇങ്ങനെയൊക്കെ മജ്‌സിയ പറയുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

മജ്‌സിയ പറയുന്നത് കേട്ടു

മജ്‌സിയ പറയുന്നത് കേട്ടു

ബിഗ് ബോസ് ത്രീയിലെ മജ്‌സിയ ഭാനു പുറത്തിറങ്ങിയ ശേഷം കുറെ കാര്യങ്ങള്‍ പറയുന്നത് കേട്ടു. ഡിംപല്‍ ബിഗ് ബോസ് ഹൗസില്‍ കാണിച്ച സൗഹൃദം പുറത്തെത്തിയപ്പോള്‍ ഇല്ല എന്നൊക്കെ. എനിക്ക് മജ്‌സിയയോട് പറയാനുള്ളത്, ഡിംപല്‍ എങ്ങനെയാണ് പുറത്ത് പോയതെന്ന് ചിന്തിച്ച് നോക്കാനാണ്. എന്തിനാണ് അവര്‍ പോയത്. സ്വന്തം പിതാവിന്റെ വിയോഗം അറിഞ്ഞ ശേഷമാണ് അവര്‍ പുറത്തുപോയിരിക്കുന്നത്.

അവര്‍ക്ക് വിഷമമുണ്ടാവും

അവര്‍ക്ക് വിഷമമുണ്ടാവും

ഡിംപലിന് അത്തരമൊരു സാഹചര്യത്തില്‍ അതിന്റെ വിഷമം ഉണ്ടാവും. വിഷമ ഘട്ടത്തില്‍ ഉണ്ടാവുന്ന ഒരു അവസ്ഥയായിരിക്കും അവര്‍ക്ക് ഇപ്പോഴുള്ളത്. അത് മനസ്സിലാക്കേണ്ടത് സുഹൃത്തുക്കളായിട്ടുള്ളവര്‍ തന്നെയാണ്. ഇത്തരം വിഷമ ഘട്ടങ്ങളൊക്കെ മനസ്സിലാക്കാന്‍ നല്ല ഒരു സുഹൃത്തിന് മാത്രമേ സാധിക്കൂ. അപ്പോ വിളിച്ചാല്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കാനൊന്നും പറ്റിയെന്ന് വരില്ല. ആ ഒരു സമയത്ത് സൗഹൃദത്തിന്റെ പേരില്‍ പൊട്ടി ചിരിച്ച് സംസാരിക്കാനും പറ്റില്ല. കീപ്പ് ചെയ്യാന്‍ പറ്റില്ല. ഇതൊക്കെ സ്വാഭാവികമാണെന്നും ദയ പറഞ്ഞു.

ഡിംപല് ദുബായിലേക്ക് പോയതല്ല

ഡിംപല് ദുബായിലേക്ക് പോയതല്ല

ഡിംപലിന്റെ പിതാവ് മരിച്ചതാണെന്നും, അവര്‍ മനസ്സ് ഏത് അവസ്ഥയിലാണെന്നും, നമ്മള് മനസ്സറിഞ്ഞ് മനസ്സിലാക്കണം. അല്ലാതെ ഡിംപല്‍ ദുബായിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് കാഴ്ച്ചകള്‍ കാണാന്‍ പോയതല്ല. പിതാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ട് മനസ്സ് തകര്‍ന്നിട്ടാണ് വീട്ടിലോട്ട് പോയത്. അത് മനസ്സിലാക്കാന്‍ ഒരു യഥാര്‍ത്ഥ സുഹൃത്തിന് സാധിക്കാതിരിക്കുകയും, ആ സമയത്ത് തന്നെ കുറ്റപ്പെടുത്തല്‍ ഉണ്ടാവുകയെന്നും പറയുമ്പോള്‍ ഡിംപലിനെ അത് മാനസ്സികമായിട്ട് തളര്‍ത്തുകയാണ് ചെയ്യുക.

എന്റെ കൂട്ടുകാരി ഇങ്ങനെയാണല്ലോ?

എന്റെ കൂട്ടുകാരി ഇങ്ങനെയാണല്ലോ?

ഇങ്ങനെയൊക്കെ പറയുമ്പോള്‍, എന്നാലും എന്റെ കൂട്ടുകാരി, ഞാന്‍ ഇത്രയും സ്‌നേഹിക്കുന്ന വ്യക്തി ഇത്തരത്തിലാണല്ലോ പറയുന്നത് എന്നുള്ള തോന്നലാണ് ഉണ്ടാവുക. അപ്പോള്‍ ദൈവത്തെ ഓര്‍ത്ത് ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും തന്നെ, യഥാര്‍ത്ഥ സുഹൃത്തായ മജ്‌സിയ പറയാന്‍ പാടില്ല. എനിക്ക് പറയാനുള്ളതും അങ്ങനെ തന്നെയാണ്. നിങ്ങള്‍ രണ്ട് പേരും സുഹൃത്തുക്കളായി കാണുന്നതില്‍ വളരെ സന്തോഷപ്പെട്ട ഒരു ചേച്ചിയാണ് ഞാനെന്നും ദയ പറഞ്ഞു.

ഡിംപലിന്റെ മാനസികാവസ്ഥ മനസ്സിലാക്കണം

ഡിംപലിന്റെ മാനസികാവസ്ഥ മനസ്സിലാക്കണം

ചേച്ചി എന്ന നിലയില്‍ പറയുകയാണ്, മജ്‌സിയ, ഡിംപലിന്റെ അവസ്ഥ മനസ്സിലാക്കണം. ഇപ്പോ ഉള്ള മാനസികാവസ്ഥ അങ്ങനെയാണ്. ഡിംപലിന്റെ വീട്ടിലെ മാനസികാവസ്ഥ കൂടി മനസ്സിലാക്കണം. അത് ഒരു സുഹൃത്തിന് മാത്രമേ പറ്റുകയുള്ളൂ. മജ്‌സിയി ബാനു യഥാര്‍ത്ഥത്തിലുള്ള ഒരു സുഹൃത്താണെങ്കില്‍ അത് മനസ്സിലാക്കി പെരുമാറൂ എന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ അങ്ങനെയാണ് പെരുമാറേണ്ടതെന്നും ദയ പറഞ്ഞു.

അതൊരു ഗെയിമാണ്

അതൊരു ഗെയിമാണ്

ബിഗ് ബോസില്‍ ഞാനൊക്കെ സുഹൃത്തുക്കളായ കണ്ട ആള്‍ക്കാര്‍ ഇപ്പോ പുറത്തുവിട്ട് ഒരു സൗഹൃദവും ഇല്ല. എന്തിന് ഒരു സംസാരം പോലുമില്ല. അതിലൊന്നും ഞാന്‍ ഇപ്പോള്‍ വിഷമിക്കുന്നില്ല. അവര് ഫോണ്‍ വിളിച്ചില്ല, ഇവര് ഫോണ്‍ വിളിച്ചില്ല എന്നൊക്കെ ഞാന്‍ മുമ്പ് ചിന്തിച്ചിരുന്നു. മനസ്സില്‍ അത് വിഷമം പോലെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് അതൊരു ഗെയിമാണ് എന്നാണ്. ബിഗ് ബോസിലെ കാര്യങ്ങള്‍ അങ്ങനെയാണ്.

മജ്‌സിയ പറഞ്ഞത് മോശമായി പോയി

മജ്‌സിയ പറഞ്ഞത് മോശമായി പോയി

ബിഗ് ബോസ് ഗെയിമില്‍ ഞാന്‍ പലരെയും പരാജയപ്പെട്ടു. അങ്ങനെയാണ് ഞാനിപ്പോള്‍ മനസ്സില്‍ ചിന്തിക്കുന്നത്. അല്ലാതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഡിംപലിന്റെ പിതാവ് മരിച്ച സമയത്ത് മജ്‌സിയ ഭാനു ഇങ്ങനെയൊരു സംസാരം എടുത്തിട്ടത് മോശമായി പോയി. ഒരിക്കലും അങ്ങനെ ഇടരുത്. പരമാവധി അത് നിര്ത്തി വീണ്ടും സൗഹൃദത്തിലേക്ക് പോകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നുവെന്നും ദയ അശ്വതി പറഞ്ഞു. നേരത്തെ ഡിംപലിന്റെ സഹോദരി തന്നെ അധിക്ഷേപിച്ചെന്നും ഡിംപലിനെ ആശ്വസിപ്പിക്കാന്‍ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നും മജ്‌സിയ പറഞ്ഞിരുന്നു.

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

Recommended Video

cmsvideo
    ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+