Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ബിയർ കുപ്പിക്ക് 5 രൂപ കിട്ടും: ആക്രിപെറുക്കി നടന്ന കാലം, ബിഗ്ബോസ് താരം അശ്വിന്‍ പറയുന്നു

ജീവിതത്തിലെ പ്രതിസന്ധികളോട് സധൈര്യം പടവെട്ടി മുന്നോട്ട് വന്ന വ്യക്തിത്വങ്ങള്‍ക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് അശ്വിന്‍ വിജയന്‍. ഡാന്‍സറും മജീഷ്യനുമായൊക്കെ തിളങ്ങിയ താരം ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാവുന്നത്.

ഇപ്പോഴിതാ ഒരിക്കല്‍ കൂടി തന്റെ ജീവിതാനാഭുവങ്ങള്‍ തുറന്ന് പറഞ്ഞ് പ്രേക്ഷകർക്ക് മുമ്പിലെത്തിയിരിക്കുകയാണ് താരം, മാനസിക പ്രയാസമുള്ള അമ്മ ഒന്നര വയസ്സായപ്പോള്‍ ഉപേക്ഷിച്ച് പോയതും അച്ഛന്‍ അഞ്ചാം വയസ്സില്‍ ആത്മഹത്യ ചെയ്തതുമെല്ലാം പറയുന്ന താരം ഒരു കാലത്ത് ആക്രിപെറുക്കി ജീവിച്ചതിനെക്കുറിച്ചും വ്യക്തമാക്കുന്നു. അമൃത ടിവിയുടെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹേം.

പതിനേഴാമത്തെ വയസിലാണ് വിതുരയിലെ വീട്ടില്‍

പതിനേഴാമത്തെ വയസിലാണ് വിതുരയിലെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നത്. കഴക്കൂട്ടത്തേക്ക് വന്ന് മാജിക് പ്ലാനറ്റിലേക്കാണ് നേരെ പോവുന്നത്. അവിടെ പോയെങ്കിലും സ്ഥിരമായി ഒരു മാജിക്കുകാരന്റെ ഒഴിവ് അവിടേയില്ല. വിളിക്കാം എന്നും പറഞ്ഞാണ് എന്നെ പറഞ്ഞ് വിടുന്നത്. തിരിച്ച് നാട്ടിലേക്ക് പോവില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്നും അശ്വിന്‍ പറയുന്നു.

കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലേക്കാണ്

കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലേക്കാണ് എത്തുന്നത്. മൂന്ന് നാല് ദിവസം അവിടെ കിടന്നപ്പോഴേക്കും കയ്യിലുള്ള പൈസ തീർന്നു. അങ്ങനെയാണ് റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടക്കുന്ന് ആക്രിപെറുക്കി വില്‍ക്കാന്‍ തുടങ്ങിയത്. അന്ന് അവിടെ ഇതൊക്കെ ശേഖരിക്കുന്ന ഒരു ചേട്ടനുണ്ടായിരുന്നു. അദ്ദേഹത്തെ ഒരിക്കലും എനിക്ക് മറക്കാന്‍ സാധിക്കില്ല. പുള്ളി എന്റെ അവസ്ഥ ശരിക്കും മനസ്സിലാക്കിയിരുന്നു.

സാധാരണ ഒരു ബിയർ കുപ്പിക്ക് മൂന്ന് രൂപ

സാധാരണ ഒരു ബിയർ കുപ്പിക്ക് മൂന്ന് രൂപയാണ് മറ്റുള്ളവർക്ക് നല്‍കുന്നതെങ്കില്‍ എനിക്ക് അദ്ദേഹം അഞ്ച് രൂപ വെച്ച് തരാന്‍ തുടങ്ങി. പ്ലാസ്റ്റിക്ക്, പഴയ ഇരുമ്പ് ഒക്കെ പെറുക്കി വില്‍ക്കുമായിരുന്നു. ആഹാരത്തിനുള്ള തുക ഇതില്‍ നിന്ന് കിട്ടും. അന്ന് താമസ സൌകര്യത്തിന് 2500 രൂപയായിരുന്നു നല്‍കേണ്ടി വന്നത്. ഇക്കാര്യം ഞാന്‍ പള്ളീലച്ചനായ ജെറോം സത്യന്‍ എന്നൊരാളുമായി സംസാരിക്കുന്നു. അദ്ദേഹമാണ് എനിക്ക് ആ തുക നല്‍കിയതെന്നും താരം പറയുന്നു.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

കടമായിട്ട് മതി എന്ന് പറഞ്ഞാണ്

കടമായിട്ട് മതി എന്ന് പറഞ്ഞാണ് ആ പൈസ വാങ്ങിയതെങ്കിലും ഇന്നുവരെ ആ പൈസ തിരികെ കൊടുത്തിട്ടില്ല. ആ സ്നേഹം ബന്ധം ഇപ്പോഴും തുടരുന്നു. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ കരഞ്ഞ് നിലവിളിച്ചതിന് പിന്നാലെയാണ് ഐഡിയയുടെ കസ്റ്റമർ കെയറില്‍ ജോലി ലഭിക്കുന്നത്. പിന്നീട് മാജിക് പ്ലാനറ്റിലേക്ക് പോവാനും ഒന്നരവയസ്സില്‍ ഉപേക്ഷിച്ച് പോയ അമ്മയെ കണ്ടുപിടിക്കാനും സാധിച്ചു.

22 വർഷങ്ങള്‍ക്ക് ശേഷമാണ് അമ്മയെ കണ്ടുപിടിച്ചത്.

22 വർഷങ്ങള്‍ക്ക് ശേഷമാണ് അമ്മയെ കണ്ടുപിടിച്ചത്. ചിറയന്‍ കീഴിലെ ഒരു ഓർഫനേജിലാണ് അമ്മയിപ്പോഴുള്ളത്. ആദ്യം അമ്മയെ കണ്ടപ്പോള്‍ എന്നെ തിരിച്ചറിയും കെട്ടിപിടിക്കും എന്നൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. അമ്മ ചികിത്സയിലായിരുന്നു. ബിഗ് ബോസില്‍ സ്ഥിരമായി കണ്ടതോടെയാണ് അമ്മയ്ക്ക് എന്നെ തിരിച്ചറിയാന്‍ സാധിച്ചത്. ബിഗ് ബോസിലെ ഫ്ലാറ്റിനേക്കാളും പൈസയേക്കാളുമൊക്കെ ഞാന്‍ വിലമതിക്കുന്നത് അമ്മ എന്നെ തിരിച്ചറിഞ്ഞു എന്നതിനാലാണ്.

അങ്ങനെയുണ്ടായാല്‍ അമ്മയ്ക്ക് എന്റെ കൂടെ

സ്ഥിരമായി പോയി അമ്മയെ കാണാറില്ല. അങ്ങനെയുണ്ടായാല്‍ അമ്മയ്ക്ക് എന്റെ കൂടെ വരണമെന്ന് തോന്നും. പക്ഷെ ഇപ്പോള്‍ അമ്മയെ കൊണ്ടുവന്ന് നിർത്താനുള്ള ഒരു വീട് എനിക്കില്ല. അതാവുമ്പോള്‍ കൂട്ടിക്കൊണ്ട് വരും. ഇപ്പോള്‍ ഫോണില്‍ സ്ഥിരമായി വിളിക്കാറുണ്ടെന്നും അമൃത ടിവിയുടെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അശ്വിന്‍ വിജയ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+