Get Updates
Get notified of breaking news, exclusive insights, and must-see stories!

'ധന്യയുടെ എതിരാളി റോബിനായിരുന്നോ': ചില പ്രശ്നങ്ങളുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് ധന്യ

സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് എത്തിയ മത്സരാർത്ഥിയാണ് ധന്യ മേരീ വർഗ്ഗീസ്. വലിയ ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ തന്റേതായ ശൈലിയില്‍ മത്സരിച്ച് മുന്നേറിയ മത്സരാർത്ഥി കൂടിയാണ് ധന്യ. ഷോയിലെ വിന്നറാവാന്‍ സാധിച്ചില്ലെങ്കിലും 100 ദിവസവും പൂർത്തിയാക്കി അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയാണ് താരം മടങ്ങിയത്.

ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങളുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം റോബിനുമായുള്ള ബന്ധത്തേക്കുറിച്ച് തുറന്ന് പറയുകയാണ്. 'ധന്യയുടെ എതിരാളി റോബിന്‍ എന്ന നിലയിലായിരുന്നു പുറത്തുണ്ടായിരുന്ന ചർച്ച, ആ ഒരു ഫീല്‍ ഷോയ്ക്ക് അകത്തും ഉണ്ടായിരുന്നോ' എന്നായിരുന്നു ധന്യ നേരിട്ട ചോദ്യം. ഇതിന് താരം നല്‍കുന്ന ഉത്തരം ഇങ്ങനെ..

റോബിനുമായി കുഴപ്പമില്ലാത്ത ബന്ധമായിരുന്നു

റോബിനുമായി കുഴപ്പമില്ലാത്ത ബന്ധമായിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. ആദ്യം റോബിനുമായി ചെറിയൊരു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. കുറേദിവസം കഴിഞ്ഞാല്‍ അതൊക്കെ മറന്ന് പോവും. ആദ്യം നമ്മള്‍ പോകുന്ന ബിഗ് ബോസെ ആയിരിക്കില്ല പിന്നീട് കുറച്ച് കഴിയുമ്പോള്‍. ആദ്യത്തെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് പുള്ളിയുമായി ഒക്കെയായി.

ഒരു ഘട്ടം കഴിഞ്ഞതിന് ശേഷം

ഒരു ഘട്ടം കഴിഞ്ഞതിന് ശേഷം ഗെയിമിനെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ല. റോബിന്‍ പുറത്ത് പോവുന്ന സമയത്തെ സാഹചര്യം എന്ന് പറയുന്നത് ഒരു ഗെയിം ആയിരുന്നു. അതിനകത്ത് ആ ചെങ്കോല്‍ പിടിക്കുന്ന ആള്‍ക്കായിരുന്നു പവർ. എന്റെ കയ്യില്‍ ആ ചെങ്കോല്‍ വന്നിട്ടുണ്ടായിരുന്നില്ലെന്നും ധന്യ മേരി വർഗീസ് പറയുന്നു.

എല്ലാവരും എടുക്കുന്ന തീരുമാനത്തിന് വിരുദ്ധമായ

എല്ലാവരും എടുക്കുന്ന തീരുമാനത്തിന് വിരുദ്ധമായ ഒരു തീരുമാനം എടുക്കുക എന്ന് പറയുന്നത് നമ്മള്‍ മാത്രം ഒറ്റപ്പെടുന്ന ഒരു അവസ്ഥയാണ്. എനിക്കൊരു തീരുമാനം എടുക്കാനാണെങ്കില്‍ അതിന്റെ റൂള്‍സിനെക്കുറിച്ചൊന്നും മുഴുവനായി അറിയില്ല. ഇനിക്കിപ്പോഴും മനസ്സിലാവാത്ത കാര്യമുണ്ട്. ചിലർ ഇപ്പോഴും അതിന് ഗെയിമായിട്ട് എടുത്തിട്ടുണ്ടാവും. ഞാനാവട്ടെ അതിനിടയില്‍ സംഭവിച്ച് പോയ കാര്യങ്ങളായി കണ്ട് വിടുകയാണ് ചെയ്തത്. എനിക്കത് അങ്ങനെ ആയിരുന്നില്ല.

Hair Care: റോസ് വാട്ടർ പൊളിയാണ്, മുടിയുടെ ശക്തിമരുന്നത്: ഗുണങ്ങളേറെ, എങ്ങനെ ഉപയോഗിക്കണം

ബിഗ് ബോസിന് അകത്തെ പ്രഷർ ഒന്നും

ബിഗ് ബോസിന് അകത്തെ പ്രഷർ ഒന്നും നമ്മുടെ മനസ്സിന് അകത്തേക്ക് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്നാണ് പാചകം. ബാക്കിയുള്ളവരെല്ലാം മാറിയിരുന്ന് എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നമ്മള്‍ ഇത് ചെയ്യുന്നത്. അവർക്കൊക്കെ സംസാരിക്കാന്‍ ഇഷ്ടം പോലെ ടോപ്പിക്കുണ്ടാവും. എനിക്ക് അത്രയും ടോപ്പിക്കുകള്‍ ഇല്ലെന്നാണ് തോന്നുന്നത്.

 പാചകത്തില്‍ അവിടെ എപ്പോഴും പ്രശ്നങ്ങളുണ്ടാവും

ഞാന്‍ അവിടെ ഓക്കെയായിരുന്നു. പാചകത്തില്‍ അവിടെ എപ്പോഴും പ്രശ്നങ്ങളുണ്ടാവും. സമയത്ത് ഭക്ഷണം കഴിക്കുക എന്നുള്ളതാണ് പ്രധാന പ്രശ്നം. ആരെങ്കിലും ഏറ്റെടുത്താലേ കാര്യങ്ങള്‍ സ്മൂത്തായി പോവുകയുള്ളു. അല്ലെങ്കില്‍ ഇതിന്റെ പേരിലായിരിക്കും ഫൈറ്റ്. നമുക്ക് നില്‍ക്കാന്‍ പറ്റാതെ ഇറങ്ങി ഓടാന്‍ തോന്നുന്ന സാഹചര്യമായിരിക്കും അടിതുടങ്ങിയാലെന്നും ധന്യ മേരീ വർഗീസ് പറയുന്നു.

കുറേ ഭാഗം ക്ലിയർ ചെയ്ത് ക്ലിയർ ചെയ്ത്

കുറേ ഭാഗം ക്ലിയർ ചെയ്ത് ക്ലിയർ ചെയ്ത് പോവുകയായിരുന്നു എന്നുള്ളതാണ് എന്റെയൊരു ജോലിയായി എനിക്ക് തോന്നിയത്. വല്യ അലമ്പിലേക്ക് പോവുന്നതിനേക്കാളും നല്ലത് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നതാണ് നല്ലത്. പിആർ വർക്കില്ലാതെ ബിഗ് ബോസ് ഷോ നടക്കില്ല. പല മത്സരാർത്ഥികള്‍ക്കും പിആർ ഉണ്ടാവും.

പല മത്സരാർത്ഥികളേയും ആളുകള്‍ ആദ്യമായി

പല മത്സരാർത്ഥികളേയും ആളുകള്‍ ആദ്യമായി കാണുകയാണ്. നേരെ മറിച്ച് ആളുകള്‍ക്ക് നേരത്തെ ഞങ്ങളെ അറിയാമായിരുന്നു എന്നതാണ് ഞങ്ങള്‍ക്ക് കിട്ടിയ പ്ലസ് പോയിന്റ്. നമ്മള്‍ എന്ത് ചെയ്യുന്നു എന്നുള്ളതെങ്കിലും വാച്ച്ചെയ്യും. പുതുതായി വരുന്ന ആളുടെ കാര്യത്തില്‍ അങ്ങനെയല്ലാലോ. പത്ത് പേർ അവരെക്കുറിച്ച് ചർച്ച ചെയ്താലല്ലോ ആളുകള്‍ നാളെയും അവരെ കാണാന്‍ ആഗ്രഹിക്കുകയുള്ളു. അതുകൊണ്ട് അവർ പിആർ വർക്ക് ചെയ്യുമെന്നും ധന്യ മേരി വർഗ്ഗീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+