കൂടുതല്‍ ആരാധകരുള്ളവരെ എടുത്ത് പൊക്കാത്തത് കൊണ്ടാണ് തനിക്കെതിരെ സൈബർ ബുള്ളിയിങ് ഉണ്ടായത്: രേവതി

ബിഗ് ബോസ് കാണുന്ന നൂറുപേരില്‍ ഒരു രണ്ട് പേർക്കെങ്കിലും എന്നെ അറിയാം എന്നുള്ള ഒരു വിശ്വാസം എനിക്കുണ്ട്.

revathy

ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് പോവാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലരാവട്ടെ ഷോയിലേക്ക് ഇല്ലെന്നും അഭിപ്രായപ്പെടുന്നു. അതില്‍ പ്രധാനപ്പെട്ട ഒരാളാണ് യൂട്യൂബ് വ്ളോഗറായ രേവതി. ക്ഷണം ലഭിച്ചെങ്കിലും ചെറിയ കുഞ്ഞുണ്ടായതുകൊണ്ടാണ് പോവാന്‍ കഴിയാതിരുന്നതെന്നാണ് വ്ളോഗർ വ്യക്തമാക്കിയത്.

എന്നാല്‍ ഇത് നുണയാണെന്നും ഇത്തരമൊരു ക്ഷണം ലഭിച്ചില്ലെന്നും ആരോപിച്ചുകൊണ്ട് എത്തിയ പ്രേക്ഷകന് ശക്തമായ മറുപടി നല്‍കുകയാണ് രേവതി. സ്വന്തം യൂട്യൂബ് ചാനലിലൂടെയുള്ള താരത്തിന്റെ മറുപടി ഇങ്ങനെ..

ബിഗ് ബോസ് എന്നെ വിളിക്കില്ലെന്നാണ്

ബിഗ് ബോസ് എന്നെ വിളിക്കില്ലെന്നാണ്

ബിഗ് ബോസ് എന്നെ വിളിക്കില്ലെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. അതിന് അർത്ഥം ബിഗ് ബോസിലേക്ക് വിളിക്കാനുള്ള യോഗ്യത എനിക്കില്ലെന്നാണല്ലോ. എനിക്ക് ചോദിക്കാനുള്ളത് ബിഗ് ബോസിലെ ഇതുവരെയുള്ള സീസണുകളിലേക്ക് വിളിച്ച എല്ലാവരേയും ഈ പറയുന്ന വ്യക്തിക്ക് അറിയാമോയെന്നാണ്. സീസണ്‍ ഫോറില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഡോ. റോബിന് രാധാകൃഷ്ണനായിരുന്നു. എന്നാല്‍ സീസണ്‍ മുമ്പ് അദ്ദേഹം ഒരു പ്രെഡിക്ഷന്‍ ലിസിറ്റിലും വന്നിരുന്നില്ല. എന്നാല്‍ ഞാന്‍ സീസണ്‍ ഫൈവിലും ത്രീയിലും ഫോറിലും പ്രെഡിക്ഷന്‍ ലിസ്റ്റിലുണ്ട്. അപ്പോള്‍ കുറച്ച് യോഗ്യതയൊക്കെയുണ്ട്.

ബ്ലെസ്ലിയുടെ കാര്യവും അങ്ങനെ തന്നെയാണ്

ബ്ലെസ്ലിയുടെ കാര്യവും അങ്ങനെ തന്നെയാണ്, പുള്ളി രണ്ടാമത് എത്തി. ശാലിനിയേയും റിയാസിനേയും നിമിഷയേയുമൊക്കെ നിങ്ങള്‍ക്ക് അറിയാമായിരുന്നു. സീസണ്‍ 3 യില്‍ രണ്ടാമത് എത്തിയ വ്യക്തിയാണ് സായി. ബിഗ് ബോസിന് മുമ്പ് അദ്ദേഹത്തെ അറിയുന്ന എത്ര പേരുണ്ടായിരുന്നു. ഡിംപല്‍, അഡോണി, ഷിയാസ്, പവന്‍, റിതു എന്നിവരെയൊക്കെ നേരത്തെ അറിയുന്നവരൊക്കെ വളരെ കുറവായിരുന്നു.

ബിഗ് ബോസ് കാണുന്ന നൂറുപേരില്‍

ബിഗ് ബോസ് കാണുന്ന നൂറുപേരില്‍

ബിഗ് ബോസ് കാണുന്ന നൂറുപേരില്‍ ഒരു രണ്ട് പേർക്കെങ്കിലും എന്നെ അറിയാം എന്നുള്ള ഒരു വിശ്വാസം എനിക്കുണ്ട്. എവിടെയെങ്കിലും പോയാല്‍ ആളുകള്‍ ചെറുതായെങ്കിലും തിരിച്ചറിയുന്നുമുണ്ട്. അതിനെല്ലാം ഉപരി ഇപ്പോള്‍ സാധാരണക്കാരെയും വിളിച്ചിട്ടുണ്ട്. ആര് പോയി ആളാവുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഏതൊരാള്‍ക്കും ബിഗ് ബോസിലെത്താം. എനിക്ക് നുണപറയേണ്ട ആവശ്യമില്ല.

ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

ജനുവരിയില്‍ ബിഗ് ബോസ് വീഡിയോ തുടങ്ങി

ജനുവരിയില്‍ ബിഗ് ബോസ് വീഡിയോ തുടങ്ങിയപ്പോള്‍ സീസണ്‍ ഫൈവില്‍ എനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതൊക്കെ പച്ചക്കള്ളമാണെന്നും റീച്ച് കിട്ടാന്‍ വേണ്ടിയിട്ടായിരുന്നു ഇതൊക്കെയെന്നാണ് ചിലർ പറഞ്ഞത്. ഞാനും കരുതി ഞാന്‍ തീർന്നെന്നാണ്. എന്നാല്‍ അതിന് ശേഷമിട്ട വീഡിയോ ട്രെന്‍ഡിങ്ങായിരുന്നു. ഇതൊക്കെ തന്നെയാണ് ബിഗ് ബോസിലേക്ക് പോവാനുള്ള എന്റെ യോഗ്യത.

ആളുകള്‍ക്ക് ഞാന്‍ ബിഗ് ബോസില്‍ പോയി

ആളുകള്‍ക്ക് ഞാന്‍ ബിഗ് ബോസില്‍ പോയി

ആളുകള്‍ക്ക് ഞാന്‍ ബിഗ് ബോസില്‍ പോയി എങ്ങനെ മത്സരിക്കുമെന്നത് അറിയാനുള്ള പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ചെറിയ പേടിയുമുണ്ട്. ഞാന്‍ പോയാല്‍ എനിക്ക് പ്രതീക്ഷയ്ക്കൊത്ത് മത്സരിക്കാന്‍ കഴിയുമോയെന്ന് അറിയില്ലാലോ. പിന്നെ ബിഗ് ബോസ് എന്നെ വിളിച്ച കാര്യങ്ങളെ കുറിച്ച് എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തേണ്ടതില്ലെന്നും രേവതി പറയുന്നു.

സീസണ്‍ ഫൈവിന്റെ റിവ്യൂ ചെയ്യുമ്പോള്‍

സീസണ്‍ ഫൈവിന്റെ റിവ്യൂ ചെയ്യുമ്പോള്‍

സീസണ്‍ ഫൈവിന്റെ റിവ്യൂ ചെയ്യുമ്പോള്‍ ആരാധകർ കൂടുതലുള്ള ആളുകളെ പിന്തുണയ്ക്കാതെ എല്ലാവരേയും ഒരുപോലെ സപ്പോർട്ട് ചെയ്യുമോയെന്നാണ് താഹിറ എന്നയാള്‍ ചോദിക്കുന്നത്. ആരാധകർ കൂടുതലുള്ള ആളുകളെ എടുത്ത് പൊക്കാത്തത് കൊണ്ടാണ് സീസണ്‍ ഫോറില്‍ ഒരു വിഭാഗം എനിക്കെതിരെ സൈബർ ബുള്ളിയിങ് നടത്തിയത്. എന്നിട്ടാണ് ഇതുപോലത്തെ ചോദ്യം. എന്ത് വലിയ ആർമിയാണെങ്കിലും പറയാനുള്ളത് ഞാന്‍ പറയുമെന്നും വ്ളോഗർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+