റിയാസിനെ പിന്തുണച്ചതിനായിരുന്നു വിമർശനം കൂടുതലും: റോബിന്റെ ആ വാക്കുകള്‍ ഏറെ വിഷമിപ്പിച്ചു: ശാലിനി

ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഡോക്ടർ റോബിനെതിരായ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഷോയിലെ സഹതാരം ശാലിനി വി നായർ. ഞാന്‍ പുറത്തേക്ക് വരുന്ന ദിവസം 'സൂക്ഷിച്ച് നില്‍ക്കണേ ഡോക്ടറേ' എന്നൊരു വാക്ക് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അദ്ദേഹം കേട്ടില്ല, അല്ലെങ്കില്‍ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെന്നും ശാലിനി നായർ വ്യക്തമാക്കുന്നു.

റോബിന്‍ രാധാകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശാലിനി നായർ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍

ഒരു പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വേണ്ടി വന്നിട്ട് എന്തൊക്കെയാണ് പറയുന്നതെന്ന് ആലോചിക്കുന്നവരുണ്ടാവും. എന്നാല്‍ പ്രത്യേകിച്ച് പറയേണ്ട കാര്യങ്ങളായതിനാല്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. പെട്ടൊന്നും സുപ്രഭാത്തിലാണ് ഞാന്‍ ഡോക്ടർ റോബിന്‍ ആരാധകരുടെ ശത്രുവായി ഞാന്‍ മാറുന്നതെന്നും ശാലിനി നായർ പറയുന്നു.

റോബിന്റേയും എന്റെയും ഫോട്ടോയുമൊക്കെ

റോബിന്റേയും എന്റെയും ഫോട്ടോയുമൊക്കെ വെച്ച് വീഡിയോ ഒക്കെ വന്നു. ഡോക്ടർ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയ സമയത്ത് രാത്രി ഒരു മൂന്ന് മണിവരെയൊക്കെ എന്റെ ഇന്‍സ്റ്റഗ്രാമിലേക്ക് അതേക്കുറിച്ച് അന്വേഷിച്ചുകൊണ്ട് റോബിന്‍ ആരാധകർ വന്നിരുന്നു. അതേക്കുറിച്ചൊന്നും എനിക്ക് അറിയില്ലെങ്കിലും നിങ്ങള്‍ സ്നേഹിക്കുന്ന ആള്‍ രാജാവായി തിരിച്ച് വരട്ടേയെന്ന പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.

അത്തരത്തിലൊരു പിന്തുണ കൊടുത്ത ആളാണ്

അത്തരത്തിലൊരു പിന്തുണ കൊടുത്ത ആളാണ്, ശാലിനി ഡോക്ടറെ അണ്‍ഫോളോ ചെയ്തു എന്നും പറഞ്ഞ് വലിയ ശത്രുവായി മാറ്റിയത്. ഇതിന്റെയൊക്കെ പുറകിലുള്ള കാര്യങ്ങള്‍ പലതും അറിയാതെയാണ് പെരുമാറുന്നത്. റിയാസിനെ പിന്തുണച്ചു, റിയാസായിരുന്നു ജയിക്കേണ്ടത്, അല്ലെങ്കില്‍ ബ്ലെസിയായിരുന്നു എന്ന് പറഞ്ഞതിനാണ് റോബിന്‍ ആരാധകർ കൂടുതല്‍ പ്രശ്നമുണ്ടാക്കിയത്.

vastu tips for health: നിരന്തരം അസുഖങ്ങളാണോ? പ്രശ്നം വാസ്തുവിന്റെതാണെങ്കിലോ? വീട്ടില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ

ഫൈനലില്‍ എത്തിയ മൂന്ന് പേരില്‍ റിയാസ്

ഫൈനലില്‍ എത്തിയ മൂന്ന് പേരില്‍ റിയാസ് പുറത്ത് പോവേണ്ട ഒരാളായി എനിക്ക് തോന്നിയിരുന്നില്ല. അതില്‍ റിയാസിനെ പിന്തുണച്ചത് കൊണ്ടാണ് കൂടുതല്‍ വിമർശനം. അത് റോബിനോടുള്ള സ്നേഹക്കുടുതലുകൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാനുള്‍പ്പടെ പലരും ഇതിന്റെ പേരില്‍ സൈബർ അറ്റാക്ക് നേരിട്ടിട്ടുണ്ട്. വാ മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നതുകൊണ്ടാണ് അന്നൊന്നും സംസാരിക്കാതിരുന്നത്.

എന്ത് പറഞ്ഞാലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതി

എന്ത് പറഞ്ഞാലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയായിരുന്നു. നമ്മള്‍ പറഞ്ഞാല്‍ നമുക്ക് കുഴപ്പം ഉണ്ടാവില്ലായിരിക്കും. പക്ഷെ നമ്മുടെ വീട്ടിലുള്ളവർ കൂടി അത് അനുഭവിക്കുമെന്നതിനാല്‍ അതിനേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. ഇന്നെങ്കിലും ഇത് പറയണമെന്നുണ്ട്. ചില ഫാന്‍സിന്റേയെങ്കിലും പരിപാടികള്‍ കാരണം നല്ല രീതിയിലുള്ള സൌഹൃദം ഇല്ലാതായിരിക്കുകയാണ്. ഞാന്‍ അടുത്തായിരുന്നെങ്കില്‍ നേരിട്ട് പോയി ആശംസ അറിയിച്ചേനെ.

ഡോക്ടർ റോബിന്റെ വിഷയത്തില്‍ എനിക്ക് വിഷമം

ഒറ്റക്കാര്യത്തില്‍ മാത്രമേ ഡോക്ടർ റോബിന്റെ വിഷയത്തില്‍ എനിക്ക് വിഷമം ഉള്ളു. പുറത്ത് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. എല്ലാവർക്കും മോട്ടിവേഷന്‍ കൊടുക്കുന്ന ആളായ താങ്കള്‍, ഞാന്‍ ആ വീട്ടില്‍ ഒറ്റപ്പെട്ടിരിക്കുകയും ഒരു നിമിഷം സംസാരിക്കണമെന്നും പറഞ്ഞ് വിളിച്ചപ്പോള്‍ എന്റെ അടുത്തേക്ക് വരാതിരിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

ശാലിനി അതൊരു ഷോ അല്ലേ,

ശാലിനി അതൊരു ഷോ അല്ലേ, അപ്പോള്‍ നമ്മള്‍ നോക്കിയും കണ്ടുമൊക്കെ വേണം നില്‍ക്കാന്‍ എന്നായിരുന്നു റോബിന്റെ മറുപടി. ആ വാക്കുകള്‍ എനിക്ക് ഏറെ വിഷമം ഉണ്ടാക്കി. അതായത് അദ്ദേഹം നോക്കിയും കണ്ടുമൊക്കെ നിന്നതാണ് നമ്മള്‍ കണ്ടത്. എന്തായാലും എന്റെ തെറ്റിദ്ധാരണകള്‍ തിരുത്തി ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. ഇന്നല്ലെങ്കില്‍ നാളെ നേരിട്ട് കാണുകയും ചെയ്യും. ഒരാളോ ഫോളോ ചെയ്യുന്നതോ അണ്‍ഫോളോ ചെയ്യുന്നതോ ഒന്നുമല്ല സൌഹൃദത്തിന്റെ മാനദണ്ഡമെന്നും ശലിനി പറയുന്നു.

മനസ്സില്‍ നിന്നുള്ള സങ്കടം തന്നെയാണ്

മനസ്സില്‍ നിന്നുള്ള സങ്കടം തന്നെയാണ് നിങ്ങളോട് പറയുന്നത്. ഇത്രയും നല്ലൊരു ബന്ധം ഊതിപ്പെരുപ്പിച്ച് ഇല്ലാതാക്കിയതാണ്. ഫേക്ക് ആയ കാര്യം മനസ്സിലാക്കിയതിനാലാണ് സൂക്ഷിച്ച് നില്‍ക്കാന്‍ പറഞ്ഞത്. അദ്ദേഹം പുറത്ത് വന്നതിന് ശേഷവും ആരൊക്കെ എന്തൊക്കെ ചെയ്തെന്നും അത് നമുക്ക് വേണ്ടയെന്നും ഫോണ്‍ ചെയ്ത് പറഞ്ഞിട്ടുണ്ട്. അതൊക്കെ വ്യക്തിപരമായ കാര്യമായതിനാല്‍ കൂടുതല്‍ പറഞ്ഞില്ല. അപ്പോഴും പുള്ളി വീണ്ടും വീണ്ടും കൂടുതലായി അതേ രീതിയിലുള്ള പിന്തുണയായിരുന്നു. അതെനിക്ക് വിഷമം ഉണ്ടാക്കിയതിനാലാണ് അണ്‍ഫോളോ ചെയ്തതെന്നും ശാലിനി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+