സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരൊക്കെയാണെന്ന് അറിയാമെന്ന് റംസാന്‍; എല്ലാം പിആര്‍ വര്‍ക്കാണ്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഓഗസ്റ്റ് ഒന്നിന് നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രതിക്ഷിച്ചത് പോലെ മണിക്കുട്ടന്‍ വിന്നര്‍ക്കുള്ള ഫ്ലാറ്റ് സ്വന്തമാക്കായിപ്പോള്‍ സായി വിഷ്ണുവാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനവും റംസാന്‍ മുഹമ്മദ് നാലാമാതും എത്തി.

ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേക്ഷണം കഴിഞ്ഞതോടെ തങ്ങളുടെ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവസാന എട്ടില്‍ ഉണ്ടായിരുന്ന താരങ്ങള്‍ ഇപ്പോള്‍ സജീവമാണ്. അത്തരത്തില്‍ റംസാന്‍ മുഹമ്മദ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

റംസാന്‍ മുഹമ്മദ്

മികച്ചൊരു ഡാന്‍സറായ റംസാന്‍ മുഹമ്മദ് ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു. മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഡാന്‍സ് റിയാലിറ്റി ഷോയായാ ഡി ഫോര്‍ ഡാന്‍സില്‍ മത്സരാര്‍ത്ഥിയായി എത്തിയത് മുതലായിരുന്നു അദ്ദേഹം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. സീസണിലെ വിന്നര്‍ പട്ടം സ്വന്തമാക്കാനും റംസാന്‍ സാധിച്ചു. പ്രൊഫഷണ്‍ മോഡല്‍ കൂടിയായ റംസാന്‍ മുഹമ്മദ് കിടു, ഡാന്‍സ് ഡാന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 3

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് എത്തിയതോടെയാണ് താരത്തിലേക്കുള്ള ശ്രദ്ധ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത്. ഷോയില്‍ തുടക്കം മുതല്‍ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച റംസാന്‍ ടാസ്കുകളിലെല്ലാം വളരെ സജീവമായിരുന്നു. അതോടൊപ്പം തന്നെ സഹതാരങ്ങളുമായി വഴക്ക് ഉണ്ടാക്കുന്നതിലും ഒട്ടും പിന്നിലായിരുന്നില്ല. ഈ വഴക്കുകള്‍ എല്ലാം തന്നെ ഒരു ഗെയിം സ്പിരിറ്റില്‍ ഉള്‍ക്കൊട്ട് പെട്ടെന്ന് പരിഹരിച്ച് മുന്നേറാനും അദ്ദേഹത്തിന് സാധിച്ചു. ആ മുന്നേറ്റമാണ് ഗ്രാന്‍ഡ് ഫിനാലെയിലെ നാലാം സ്ഥാനത്ത് അവസാനിച്ചത്. ഇതിന് പിന്നാലെ താരത്തിന്‍റേതായി നിരവധി അഭിമുഖങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു. അതിലൊന്നില്‍ തന്‍റെ നിലപാടുകളെ കുറിച്ച് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്

ബിഗ് ബോസ്

തന്‍റെ നിലപാട് ആര്‍ക്ക് മുന്നിലും വെട്ടിത്തുറന്ന് പറയും. അത് മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്നതിനെ കുറിച്ച് ഞാന‍് കുടുതല്‍ ആലോചിക്കാറില്ല. ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിലേക്ക് വരുമ്പോള്‍ എന്തും നേരിടാന്‍ തയ്യാറായിട്ടാണ് വരേണ്ടത്. അവര്‍ക്ക് എന്തും പറയാം എന്നാല്‍ നമ്മള്‍ തിരിച്ചൊന്നും പറയാന്‍ പാടില്ല എന്ന ചിന്തയുള്ള പലരും ഉണ്ട്. അത് അല്ലാലോ അതിന്റെ ശരി. അവര്‍ എന്ത് പറയുന്നു അതിന് അതേ അളവില്‍ തിരിച്ചും കിട്ടി. ആ ധാരണയോടെയെ അത്തരം കാര്യങ്ങള്‍ പലരും എന്‍റെ അടുത്ത് വന്ന് സംസാരിക്കാറുള്ളു. സംസാരിച്ചാല്‍ ഞാനും അതേ രീതിയില്‍ മറുപടി പറയുമെന്നും റംസാന്‍ മുഹമ്മദ് പറയുന്നു.

റംസാന്‍

നല്ല കാര്യങ്ങളാണെങ്കില്‍ തീര്‍ച്ചയായും ഞാന‍് അവരെ പ്രശംസിച്ചിട്ടുണ്ട്. ഗെയിമുകളില്‍ തനിക്ക് എതിരായി നില്‍ക്കുന്നവര്‍ ആണെങ്കിലും അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഞാന്‍ പ്രശംസിക്കാറുണ്ട്. ഒരു പത്ത് കൊല്ലം കഴിഞ്ഞ് ബിഗ് ബോസ് മലയാളം സീസണ്‍ 3 എടുത്ത് നോക്കിയാലും അന്നും ഇന്നുമുള്ള റംസാനില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ലെന്നും റംസാന്‍ പറയുന്നു.

'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്

എല്ലാം പിആര്‍

നിരവധി സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിലൊന്നും യാതൊരു വിഷമവും തോന്നിയിട്ടില്ല. ബിഗ് ബോസ് എന്ന ഗെയിം റിയാലിറ്റി ഷോയെ മനസ്സിലാക്കാത്തവരാണ് സൈബര്‍ അറ്റാക്കിന് പിന്നില്‍. അവരോട് നമ്മള്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല. എത്ര പറഞ്ഞാലും അവര്‍ക്ക് അത് മനസ്സിലാവില്ല. ഞാന്‍ ബിഗ് ബോസിന് അകത്ത് നില്‍ക്കുമ്പോള്‍ എന്‍റെ ഫാമിലിയും സുഹൃത്തുക്കളും ഇതിനെ നേരിട്ടിട്ടുണ്ട്. അതൊരു പിആര്‍ വര്‍ക്ക് പോലെയാണ് തനിക്ക് തോന്നിയതെന്നും റംസാന്‍ തുറന്ന് പറയുന്നു.

വേറെ പണിയുണ്ട്

തന്നെ എതിര്‍ക്കുന്നവര്‍ ആണെങ്കില്‍ എപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കണം. എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം 'നിങ്ങള്‍ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ, എന്നെ അത് ബാധിക്കാന്‍ പോവുന്നില്ലെന്ന്' ഒരു ലൈവിലൂടെ പറഞ്ഞു. ഇത്തരത്തിലുള്ള കമന്‍റുകള്‍ നോക്കാന്‍ പോലും ഞാന്‍ സമയം ചിലവഴിക്കാറില്ല. എനിക്ക് വേറെ പല പരിപാടികളും ഉള്ളതിനാല്‍ ഇതിന് വേണ്ടി ചിലവഴിക്കാന്‍ സമയവുമില്ല. നിങ്ങള്‍ നിങ്ങളുടെ പണി എടുത്തോളൂ.. ഞാന്‍ എന്‍റെ പണിയുമായും പോവുമെന്നും പറ‍ഞ്ഞു. അതിന് ശേഷം മോശപ്പെട്ട രീതിയിലുള്ള കമന്‍റുകള്‍ വന്നിട്ടില്ല.

റംസാന്‍ ആര്‍മി

ഞാന്‍ പുറത്ത് വന്നതിന് ശേഷം പങ്കുവെച്ച പോസ്റ്റുകളില്‍ മറ്റുള്ള ആര്‍മിക്കാരുടെ ഇത്തരത്തിലുള്ള മോശം കമന്‍റുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ലൈവില്‍ വന്നതിന് ശേഷം അതുണ്ടായിട്ടില്ല. റംസാന്‍ ആര്‍മി ഓഫീഷ്യല്‍, ആര്‍എം ഫാമില എന്ന ഗ്രൂപ്പുകളില്‍ ഒരുപാട് പേരുണ്ട്. അവരോട് വലിയ നന്ദി പറയാനുണ്ട്. ഒട്ടും പ്രതീക്ഷിച്ച കാര്യമായിരുന്നില്ല ഈ പിന്തുണ. ബിഗ് ബോസിലേക്ക് കയറിപ്പോവുമ്പോഴുള്ള റംസാനായിരുന്നില്ല തിരിച്ച് വന്നപ്പോള്‍. ഒരു പാട് പേരുടെ സ്നേഹത്തിന് നടുവിലേക്കാണ് തിരിച്ച് വന്നതും റംസാന്‍ പറയുന്നു.

മണിക്കുട്ടന്‍

മത്സരമാണെങ്കില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് സൗഹൃദമാണ്. ഉദാഹരണത്തിന് അഡോണിയും ഞാനും എതിരായി നിന്ന് മത്സരിക്കുമെങ്കിലും രാത്രിയോടെ അതെല്ലാം മറക്കും. എല്ലാവരും തമ്മില്‍ അങ്ങനെയാണ്. ഒരു മോണിങ് ടാസ്കില്‍ ഫൈനല്‍ ഫൈവിലേക്കുള്ള സജഷന്‍ പറയാന്‍ നിര്‍ദേശിച്ചപ്പോള്‍ മണിക്കുട്ടന്‍ ഉള്‍പ്പടെ എല്ലാവരും തന്‍റെ പേര് നിര്‍ദേശിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. പെര്‍ഫോമന്‍സ് അത്രയും നന്നായി എന്ന് തോന്നിയത് കൊണ്ടായിരിക്കും എതെന്നും റംസാന്‍ മുഹമ്മദ് അഭിമുഖത്തില്‍ പറയുന്നു.

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam

    നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+