റിയാസ് ഈസ് എ ജെം; ബിഗ്ഗ് ബോസിന് ലഭിച്ച മാണിക്യം എന്ന് വിളിക്കാം; വൈറലായി കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെ എത്തി വലിയൊരു വിഭാഗം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് റിയാസ് സലീം. മികച്ച രീതിയിലുള്ള ഗെയിം പുറത്തെടുക്കുന്ന റിയാസാണ് ഒരു തരത്തില്‍ റോബിന് ഷോയ്ക്ക് പുറത്തേക്കുള്ള വഴിയൊരുക്കുന്നതിന് തുടക്കമിട്ടതും. ഷോയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടാസ്കിലും വളരെ മികച്ച രീതിയുള്ള പ്രകടനമാണ് താരം നടത്തുന്നത്. കോള്‍ സെന്റർ ടാസ്കില്‍ ലക്ഷ്മിപ്രിയയുമായി മത്സരിച്ചതാരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സ്ലീവ് ലെസ് സാരിയിലും ക്യൂട്ടായി നസ്രിയ: ഏറ്റെടുത്ത് ആരാധകർ
ബിഗ്ഗ് ബോസ്സിന്റെ നാല് സീസണുകളിലായി നടന്ന ഫോൺ കോള് ടാസ്കുകളിലെ തന്നെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ആണ് ഇന്ന് റിയാസ് കാഴ്ച വെച്ചത് എന്നായിരുന്നു ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഫേസുബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ബേസില്‍ ജയിംസ് എന്നയാള്‍ കുറിച്ചത്. ലക്ഷ്മിപ്രിയ തുടങ്ങി വെച്ച ഫോൺ കോൾ ടാസ്കിൽ തന്റെ സമചിത്തത കൈവിടാതെ കൂൾ ഹെഡ് ഓട് കൂടി വളരെ കുറച്ചു ഉത്തരങ്ങൾ പറയേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കുറിപ്പില്‍ പറയുന്നു. ഗ്രൂപ്പില്‍ വലിയ ചർച്ച വിഷയമായി മാറിയ ആ വൈറല്‍ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ബിഗ്ഗ് ബോസ്സിന്റെ നാല് സീസണുകളിലായി നടന്ന ഫോൺ കോള് ടാസ്കുകളിലെ തന്നെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ആണ് ഇന്ന് റിയാസ് കാഴ്ച വെച്ചത്.ലക്ഷ്മിപ്രിയ തുടങ്ങി വെച്ച ഫോൺ കോൾ ടാസ്കിൽ തന്റെ സമചിത്തത കൈവിടാതെ കൂൾ ഹെഡ് ഓട് കൂടി വളരെ കുറച്ചു ഉത്തരങ്ങൾ പറയേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
'ഈ എളിമ കണ്ട് കേരളം അമ്പരക്കുമോ': വൈറലായി നവ്യയുടെ പുതിയ ചിത്രം, രസകരമായ കമന്റുമായി ആരാധകർ

കാരണം, വളരെ മണ്ടൻ വാദങ്ങളും തൊണ്ടയിട്ടുള്ള അലപ്പ് മാത്രമായി റിയാസിനെ മറുപടി പറയാൻ അനുവദിക്കാതെ തന്റെ ബുദ്ധിശൂന്യത വെളിവാക്കുമ്പോൾ റിയാസ് ഒരുപടി മുന്നിൽ എത്തിയിരുന്നു. പിന്നീട് നടന്നതാണ് ഏറ്റവും മികച്ച മൊമെന്റ്. ലക്ഷ്മിപ്രിയയുടെ മണ്ടൻ ഉദാഹരണം മുന്നിൽ ഉണ്ടായിട്ടും സൊ കോൾഡ് മൈൻഡ് ഗെയിംർ ബ്ലെസ്ലീക്ക് പറ്റിയത് 2 അബദ്ധങ്ങൾ ആണ്.

ആദ്യത്തെ അബദ്ധം റിയാസിനെ വിളിച്ചു എന്നതാണ് രണ്ടാമത്തേത് റിയാസിന്റെ സ്ട്രോങ്ങ് സോൺ ആയ ഫെമിനിസവും അനുബന്ധ കാര്യങ്ങളും അവനെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചു എന്നതും.ചുരുക്കി പറഞ്ഞാൽ, നിരായുധനായി നിൽക്കുന്ന റിയാസിനെ അവന്റെ തട്ടകത്തിലേക്ക് വിളിച്ചു കൊണ്ടു പോയി സ്വന്തം ആയുധം ഊരി കൊടുത്തിട്ട് യുദ്ധം ചെയുകയാണ് ചെയുന്നത്.
And it was just a matter of time.

ഫെമിനിസം എന്തെന്നും LGBTQ+ എന്താണെന്നും വളരെ ക്ലിയർ ആയി പറഞ്ഞു മനസിലാക്കി കൊടുക്കുമ്പോൾ അവനെ മനസ് കൊണ്ട് അംഗീകരിച്ചു കോൾ കട്ട് ആക്കി പോവുക എന്നത് മാത്രമായിരുന്നു ബ്ലെസ്ലീയുടെ മുന്നിലുള്ള വഴി. ആ കാര്യത്തിൽ ഞാൻ ബ്ലെസ്ലീയെ അഭിനന്ദിക്കുന്നു. ലപ്രിയേ പോലെ തെറ്റ് അംഗീകരിക്കാതെ ബ്ലെസ്ലീ ഇരുന്നില്ല. തോൽവി അംഗീകരിച്ചു റിയാസിനെ പ്രശംസിക്കാനും ബ്ലെസ്ലീ മടിച്ചില്ല.

റിയാസ് ഈസ് എ ജെം. ബിഗ്ഗ് ബോസിന് ലഭിച്ച മാണിക്യം എന്ന് വിളിക്കാം. അവനെ നിങ്ങൾ ജെന്‍ഡർ ഷെയിം ചെയ്തും അസഭ്യം പറഞ്ഞും കളിയാക്കിക്കോളൂ അവൻ ഒരു കിടിലം മത്സരാർത്ഥി ആണെന്നത് അംഗീകരിക്കാതിരിക്കാൻ കഴിയില്ല..!!


Click it and Unblock the Notifications
