അങ്ങനെ നിയമം ഒന്നും ഇവിടില്ല; ഒരു ആചാരം മാത്രം, അത് ഞാന്‍ ബ്രേക്ക് ചെയ്തു: മറുപടികളുമായി അലസാന്‍ഡ്ര
ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലൂടെ ശ്രദ്ധേയായ താരമായിരുന്നു അലസാന്‍ഡ്ര ജോണ്‍സണ്‍. ഒരുപാട് ശ്രദ്ധേയമായ മുഹുര്‍ത്തങ്ങളും താരത്തെ ചുറ്റിപ്പറ്റി ഷോയില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അതില്‍ ഏറ്റവും പ്രധാനം സുജോ മാത്യുവായുള്ള സൗഹൃദമായിരുന്നു. സീസണ്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പാതിവഴിയില്‍ നിര്‍ത്തുമ്പോഴും ഷോയില്‍ തുടരുന്ന വ്യക്തിയായിരുന്നു അലസാന്‍ഡ്ര ജോണ്‍സണ്‍. തൊഴില്‍പരമായി എയര്‍ ഹോസ്റ്റസ് കൂടിയായ താരമിതാ ഇപ്പോള്‍ കുടുംബ വിശേഷങ്ങളും കല്യാണക്കാര്യങ്ങളും പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ആരാണിത്, കിടുക്കിയല്ലോ? കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി നടി മൈഥിലി

എന്റെ പതിനെട്ടാമത്തെ വയസ്സിലാണ് വീട്ടില്‍ നിന്നും ആദ്യമായി ദീര്‍ഘനാള്‍ മാറിനില്‍ക്കുന്നത്. അതില്‍ പിന്നെ ഒരു തിരിച്ച് പോക്ക് ഉണ്ടായിട്ടില്ല. കേരളത്തിലായാലും ചെന്നൈയില്‍ ആയാലും ഇപ്പോള്‍ തനിച്ചാണ് താമസം. മാതാപിതാക്കളുമായി ദിവസവും സംസാരിക്കുന്ന കൂട്ടത്തില്‍ ഒന്നും അല്ല. എന്നിരുന്നാലും ഞങ്ങള്‍ക്കിടയിലെ ഒരു ബന്ധം ഉണ്ടല്ലോ. അത് വളരെ അധികം ദൃഢമാണ്. എനിക്ക് അവരേയും അര്‍ക്ക് എന്നേയും മനസ്സിലാക്കാനും കഴിയും. അതാണ് ഏറ്റവും അനുകൂലമായ ഘടകമെന്നും ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

എന്നെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് അവര്‍ തന്നെയാണ്. എന്‍റെ ഈ തിരക്കുകളില്‍ അവര്‍ക്ക് വലിയ പരാതികള്‍ ഇല്ല. എന്താണ് വീട്ടിലേക്ക് വരാത്തത് എന്ന് അവര്‍ ചോദിക്കാറില്ല. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നവരാണ്. അനിയത്തിയുടെ കല്യാണം കഴിഞ്ഞു. എന്നേക്കാള്‍ ഒന്നര വയസിന് ഇളയതാണ് അവള്‍. ഞാന്‍ വല്ലപ്പോഴും വീട്ടിലേക്ക് എന്തുന്ന കുട്ടിയാണെങ്കില്‍ അവള്‍ സ്ഥിരമായി വീട്ടില്‍ ഉള്ള കുട്ടിയാണ്.

നാട് ഒരു ഗ്രാമപ്രദേശം ആശയതിനാല്‍ തന്നെ ' രണ്ട് പെണ്‍മക്കള്‍ അല്ലേ മാഷെ , എന്താ കല്യാണം ഒന്നും ഇല്ലേ' എന്ന് നാട്ടുകാര്‍ ചോദിക്കും. എന്‍റെ അച്ഛന്‍ ഒരു അധ്യാപകന്‍ കൂടിയാണ്. അപ്പോഴാണ് അച്ഛനും അമ്മമാര്‍ക്കും ആ ഒരു വേവലാതി ഉണ്ടായത്. എന്നോട് പറഞ്ഞിട്ടാണേല്‍ ഒരു കാര്യവും ഇല്ല. കല്യാണ വിഷയം എന്നോട് പറഞ്ഞപ്പോള്‍ കല്യാണത്തിന് ഞാന്‍ റെഡിയാണ് എന്നായിരുന്നു എന്റെ മറുപടി.

പക്ഷെ എന്നെ നിര്‍ബന്ധിക്കാന്‍ പാടില്ല. ഞാന്‍ ഒക്കെ ആവുന്ന സമയത്ത് ഞാന്‍ കെട്ടിക്കോളും. കല്യാണം കഴിക്കില്ല എന്ന തീരുമാനം ഒന്നും ഇല്ല. മാനസികപരമായും സാമ്പത്തികപരമായും ഓക്കെയാവുന്ന സമയത്താവും ഞാന്‍ കല്യാണം കഴിക്കുക്ക. അതോടെ വീണ്ടുകാര് അനിയത്തിയോട് ചോദിച്ചു. കുറച്ച് കൂടെ ഇമോഷണലിയായി സമീപിച്ചപ്പോള്‍ അവള്‍ വീണു. അച്ഛനും അമ്മയും ഇങ്ങനെ വിഷമിക്കുകയല്ലേ എന്നൊക്കെയായിരുന്നു അവളുടെ ചിന്ത.

അങ്ങനെ ചെക്കന്‍ വന്ന് കാണട്ടെ എന്ന് തീരുമാനിച്ചു. ഒടുവില്‍ ചെക്കന്‍ വന്ന് കണ്ടപ്പോള്‍ രണ്ട് വീണ്ടുകാര്‍ക്കും ഇഷ്മായി. അവര്‍ക്ക് എന്‍റെ കാര്യം അറിയാം. എയര്‍ ഹോസ്റ്റസ് ആണെന്നുള്ളതൊക്കെ അവര്‍ മനസ്സിലാക്കിയിരുന്നു. ചേച്ചി നില്‍ക്കുമ്പോള്‍ അനിയത്തി കല്യാണം കഴിക്കാന്‍ പാടില്ല എന്നൊരു നിയമം ഒന്നുമില്ലാലോ. അത് നമ്മള്‍ ഉണ്ടാക്കിയ ഒരു ആചാരമാണ്. അത് ഞാന്‍ ബ്രേക്ക് ചെയ്തു അത്രമാത്രം.

എന്റെ നിലപാടില്‍ മാതാപിതാക്കളും ഒക്കെയായിരുന്നു. അവരെ മാത്രമേ എനിക്ക് ബോധ്യപ്പെടുത്തേണ്ടത് ഉണ്ടായിരുന്നുള്ളു. അതിനപ്പുറമൊന്നും ഞാന്‍ നോക്കിയില്ല. ഞങ്ങള്‍ എല്ലാവരും കൂടെ ചേര്‍ന്ന് അവളുടെ കല്യാണം ഗംഭീരമായി നടത്തി. ആര്‍ക്കും ഒരു കുഴപ്പവുമില്ല. അവളുടെ ഭാര്‍ത്താവിന്‍റെ കുടംബത്തിനൊക്കെ എന്നെ വലിയ കാര്യമാണ്. എന്താണ് ഞാന്‍ കല്യാണം കഴിക്കാത്തതെന്ന് ഒരു ചോദ്യം പോലും അവരാരും ഇന്നുവരെ എന്നോട് ചോദിച്ചിട്ടില്ല.

ഞാന്‍ ബിഗ് ബോസില്‍ വരുന്നതിന് മുമ്പായിരുന്നു അനിയത്തിയുടെ കല്യാണം. ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞു. അന്ന് ഞാന്‍ എയര്‍ ഹോസ്റ്റസ് മാത്രമായിരുന്നു. എന്നിരുന്നാലും എന്‍റെ നിലപാടിനേയും തീരുമാനത്തേയും അവരെല്ലാം ബഹുമാനിച്ചു. അതുകൊണ്ട് തന്നെയാണ് എന്താണ് കെട്ടാത്തത് എന്ന ചോദ്യമൊന്നും എനിക്കെതിരെ ഉയരാതിരുന്നത്. നീ എന്ന് തയ്യാറാവുന്നോ അന്ന് കല്യാണം കഴിക്കൂ എന്നായിരുന്നു അവരുടേയും നിലപാട്.

എല്ലാവര്‍ക്കും അറിയുന്നത് പോലെ ബിഗ് ബോസിലും കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നല്ലോ. എവിടെ ചെന്നാലും ആളുകള്‍ക്ക് ഇക്കാര്യങ്ങളൊക്കെയാണ് ചോദിക്കാന്‍ ഉണ്ടാവുക. യൂട്യൂബില്‍ ഒക്കെ ഒന്ന് പേര് അടിച്ചാല്‍ അപ്പോള്‍ തന്നെ നിരനിരയായി വരും. 'ഇപ്പോഴും പുകവലിക്കാറുണ്ടോ എന്ന് ചോദിച്ചയാളോട് ലൈവില്‍ പൊട്ടിത്തെറിച്ച് അലസാന്‍ഡ്ര' എന്ന തലക്കെട്ടോടെ അടുത്തിടെ ഒരു വീഡിയോ വന്നിരുന്നു.

അതിന് അടിയില്‍ ഞാന്‍ തന്നെ പോയി ചോദിച്ചു ' ചേട്ടാ.. എനിക്ക് മനസ്സിലായില്ല, പൊട്ടിത്തെറിച്ചത് എപ്പോഴാണെന്ന് ഒന്ന് പറഞ്ഞ് തരാമോ' എന്ന്. ഇത്തരം കാര്യങ്ങള്‍ ഒക്കെ അത്തരത്തില്‍ ഫണ്‍ ആയി എടുത്താല്‍ മതി. ബിഗ് ബോസിലെ കാര്യങ്ങള്‍ ഒന്നും അങ്ങനെ മോശമായി വന്നിട്ടില്ല. പക്ഷെ നമ്മള്‍ വല്ല പോസ്റ്റ് ഇട്ടാലോ ലൈവ് പോകുകയോ ചെയ്യുമ്പോള്‍ അതിന്‍റെ താഴെ വന്നിട്ട് സോഷ്യല്‍ മീഡിയ ആങ്ങളമാരും, സദാചാര പോലീസുകാരും കൃമികടി തീര്‍ക്കും.

അല്ലാതെ നമ്മളെ ഇഷ്ടപ്പെടുന്നതും മനസ്സിലാക്കുന്നതുമായ ആളുകളില്‍ നിന്നും യാതൊരു വിഷയവും ഉണ്ടായിട്ടില്ല. ബിഗ് ബോസില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ എന്തൊക്കെ ചോദ്യങ്ങളാണ് മാതാപിതാക്കളില്‍ നിന്ന് അടക്കം വരാന്‍ പോവുന്നത് എന്നതിനെ കുറിച്ച് എനിക്കൊരു ധാരണയുണ്ടായിരുന്നു. ഞാന്‍ അതിന് തയ്യാറായിരുന്നു. ഉത്തരം എന്നതിനേക്കാള്‍ എന്‍റെ അപ്പോഴത്തെ സാഹചര്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ശ്രമിച്ചത്.

അത് അപ്പോള്‍ പറഞ്ഞാല്‍ മനസ്സിലാക്കുന്നവരായിരുന്നു എന്‍റെ മാതാപിതാക്കള്‍. എത്ര ചീത്ത പറഞ്ഞാലും അവരുമായി നമുക്കൊരെ ആത്മ ബന്ധം ഉണ്ടല്ലോ. അവര്‍ക്ക് എങ്ങനെയൊക്കെയാവും അത് ബാധിച്ചിട്ടുണ്ടാവുക എന്നും എനിക്ക് അറിയാം. എന്‍റെ അപ്പോഴത്തെ സാഹചര്യങ്ങളും സംഭവിച്ചതുമെല്ലാം പറഞ്ഞപ്പോള്‍ അവരത് മനസ്സിലാക്കി. ഞാനത് ആവര്‍ത്തിക്കില്ല എന്നതിനാലും എല്ലാം ഓക്കെയാണ്. എനിക്കിപ്പോള്‍ എന്ത് പ്രശ്നം ഉണ്ടായാലും അവരുമായി സംസാരിക്കും. കാര്യങ്ങള്‍ അപ്പോള‍് തന്നെ പറഞ്ഞ് സോള്‍വ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും താരം പറയുന്നു.


Click it and Unblock the Notifications