അക്കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഗ് ബോസിലേക്ക് വിളിച്ചത്: ധന്യ മേരി വർഗ്ഗീസ് പറയുന്നു
അഭിനയ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലേക്ക് എത്തിയ താരമായിരുന്നു ധന്യ മേരി വർഗീസ്. അധികം ബഹളവും ഒച്ചപ്പാടുമില്ലാതെ മത്സരിച്ച് മുന്നേറിയ താരത്തിന് ഷോയില്‍ നൂറ് ദിവസവും പൂർത്തിയാക്കി ഗ്രാന്‍ഡ് ഫിനാലെ വരേ എത്താനും സാധിച്ചിരുന്നു. പിന്തുണയുമായി വലിയ ആരാധകരുള്ളപ്പോലെന്ന പോലെ താരത്തിന്റെ മത്സര രീതിക്കെതിരേയും വലിയ വിമർശനവും മറുവിഭാഗം ഉന്നയിച്ചിരുന്നു.
വളരെക്കുറച്ച് മാത്രം എവിക്ഷന്‍ നോമിനേഷനില്‍ വന്ന താരം കൂടിയാണ് ധന്യമേരി വർഗീസ്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി തന്റെ ബിഗ് ബോസ് വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. മഹിളാരത്നം മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അഭിനയ രംഗത്ത് നിന്നാണ് വരുന്നതെങ്കിലും ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തപ്പോള്‍ താന്‍ പരമാവധി ശ്രദ്ധിച്ചത് അഭിനയിക്കാതിരിക്കാനാണെന്നാണ് അഭിമുഖത്തില്‍ താരം പറയുന്നത്. ഞാന്‍ ഞാനായി തന്നെയാണ് ഷോയില്‍ പങ്കെടുത്തത്. പൊതുവെ ഞാനൊരു വഴക്കാളി അല്ല. അതികമായി പ്രതികരണ ശേഷിയൊന്നും ഇല്ലാത്ത സാധാരണ കലാകാരിയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ബിഗ് ബോസ് ടീം തന്നെ ഷോയിലേക്ക് ക്ഷണിച്ചതെന്നും ധന്യ മേരി വർഗീസ് പറയുന്നു.
മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്‍: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ

ധന്യ എന്ന വ്യക്തിത്വം നിലനിർത്തുകൊണ്ട് തന്നെ ഷോയില്‍ നൂറ് ദിവസം പൂർത്തിയാക്കാന്‍ സാധിച്ചതില്‍ ഏറെ സംതൃപ്തിയുണ്ട്. കുറച്ചുകൂടെ ആളുകളിലേക്ക് എത്തിപ്പെടാന്‍ ബിഗ് ബോസിലൂടെ സാധിച്ചു എന്നതാണ് ബിഗ് ബോസിനും മുമ്പും ശേഷമുള്ള ജീവിത്തിലെ പ്രധാന മാറ്റം. സീരിയലുകളിലെ കഥാപാത്രമായി മാത്രമല്ലാതെ പ്രേക്ഷകർക്ക് തിരിച്ചറിയാന്‍ ഇതൊരു വേദിയായി എന്നാണ് തോന്നിയിട്ടുള്ളത്.

ഭർത്താവ് ജോണും മകനുമാണ് പ്രധാന സപ്പോർട്ട്. ബിഗ് ബോസ് പോലത്തെ ഒരു ഷോയില്‍ പങ്കെടുക്കുമ്പോള്‍ മുന്‍കൂട്ടി തയ്യാറാക്കി നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഷോയ്ക്ക് അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്തുള്ളവർ മനസ്സിലാക്കുന്നതില്‍ വ്യത്യാസം ഉണ്ടാവും. ബിഗ് ബോസിനെക്കുറിച്ച് കൂട്ടുകാർ പറഞ്ഞ അഭിപ്രായങ്ങളും പലപ്പോഴായി ഷോ കണ്ടിട്ടുള്ള അനുഭവങ്ങളും മാത്രമാണ് ഷോയിലേക്ക് പോകുന്നതിന് മുമ്പായി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നതെന്നും ധന്യമേരി വർഗീസ് പറയുന്നു.

അധികം പി ആർ വർക്കുകളോ മറ്റോ എനിക്കുണ്ടായിരുന്നില്ല. അങ്ങനെ പോയിട്ടിം നന്നായി പെർഫോം ചെയ്യാനും നൂറ് ദിവസം നില്‍ക്കാനും സാധിച്ചുവെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു കലാകാരിയെന്ന നിലയില്‍ എന്നെ നേരത്തെ തന്നെ ആളുകള്‍ അറിഞ്ഞിരിക്കും. ബിഗ് ബോസിലൂടെ എന്നെക്കുറിച്ച് ആളുകള്‍ കൂടുതല്‍ മനസ്സിലാക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നിയിരുന്നു- ധാരാളം പ്രതിസന്ധികള്‍ ജീവിതത്തില്‍ തരണം ചെയ്തതിനെക്കുറിച്ചെല്ലാം ഷോയിലൂടെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിയപ്പോള്‍ എന്ത് തോന്നി എന്ന ചോദ്യത്തിന് മറുപടിയായി താരം വ്യക്തമാക്കുന്നു.

പുതിയ സാമൂഹിക ക്രമത്തില്‍ തീർച്ചയായും സോഷ്യല്‍ മീഡിയക്ക് വളരെയധികം സ്വാധീനമുണ്ട്. നാട്ടിന്‍പുറത്തുള്ളവർ പോലും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വരുന്ന വാർത്തകളും മറ്റും ഗൌരവത്തോടേയും കൌതുകത്തോടെയുമാണ് കാണുന്നത്. ഈ റിയാലിറ്റി ഷോയുടെ പ്രധാന ഘടകം തന്നെയാണ് സോഷ്യല്‍ മീഡിയ.

സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്താണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കുറച്ചൊരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ തുടർച്ചയായി വർക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടാണ് സീരിയലുകള്‍ അഭിനയിച്ച് തുടങ്ങിയത്. നല്ല പ്രോജക്ടുകള്‍ വന്നാല്‍ സിനിമയിലും അഭിനയിക്കാനാണ് താല്‍പര്യമെന്നും മഹിളാ രത്നം അഭിമുഖത്തില്‍ ധന്യമേരി വർഗീസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications