ഞാന്‍ തിരിച്ച് വരുമ്പോള്‍ കേരളം മൊത്തം ബിഗ് ബോസ് ഹൗസായി: ഷോ സ്ക്രിപ്റ്റഡ് ആണോ? സാജു നവോദയ പറയുന്നു
മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് സാജു നവോദയ. മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രം വളരേയേറെ ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് സിനിമാ മേഖലയില്‍ അടക്കം പാഷാണം ഷാജി എന്നാണ് താരം അറിയപ്പെട്ടത്. റിയാലിറ്റി ഷോയുടെ ആ സീസണില്‍ സാജു നവോദയ നയിച്ച സ്റ്റാർസ് ഓഫ് കൊച്ചിൻ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടര്‍ന്ന് മമ്മാസ് സംവിധാനം ചെയ്ത മാന്നാർ മത്തായി സ്‌പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്.
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് ബിഗ് ബോസ് താരം: വൈറലായി ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ അമർ അക്ബർ അന്തോണി, ഭാസ്ക്കർ ദി റാസ്ക്കൽ, തോപ്പില്‍ ജോപ്പന്‍ ഉള്‍പ്പടേയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ സീസണ്‍ 2 വിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു സാജു നവോദയ. ഇപ്പോഴിതാ തന്‍റെ ബിഗ് ബോസ്-സിനിമാ-കുടുംബ വിശേഷങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
Also Read: 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം?

മുന്‍ കേരള ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയുമായുള്ള രൂപ സാദശ്യവും സാജു നവോദയുടെ പ്രത്യേകതയായിരുന്നു. ബെഹറയുടെ ഡ്യൂപ്പ് എന്ന തരത്തില്‍ വരെ അറിയപ്പെടാനും തുടങ്ങി. എന്നാല്‍ തന്‍റെ ഡ്യൂപ്പ് പുള്ളിയാണെന്നാണ് താരം കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ രസകരമായി പറയുന്നത്. ലോക്നാഥ് ബെഹ്റ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി എന്ന് നോക്കണം. മൂന്നോ നാലോ ഏറിപ്പോയാല്‍ അഞ്ച് വര്‍ഷം ആയിക്കാണും. അതിനും മുന്നെ വന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്‍റെ ഡ്യൂപ്പ് പുള്ളിയാണെന്നും സാജു നവോദയ പറയുന്നു.

എങ്കിലും വളരെ അധികം സന്തോഷമുണ്ട്. അദ്ദേഹത്തെ പോലുള്ള ഒരാളുടെ അപരനായി അറിയപ്പെടുന്നതില്‍ അഭിമാനമുണ്ട്. പഠിച്ചാല്‍ ഞാന്‍ ഈ ഒരു ലെവലില്‍ പൊലീസ് ഓഫീസര്‍ ആവാനൊന്നും കഴിയില്ല. അപ്പോള്‍ അങ്ങനെയുള്ള ഒരാളുടെ ഡ്യൂപ്പ് ആയി അറിയപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. കൂടുതല്‍ കറക്ട് തന്‍റെ അമ്മയാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമാണ്. അതിജീവനം എന്ന് പറയുന്നു ഒരു സംഭവം ഉണ്ട്. ഞാന്‍ ബിഗ് ബോസില്‍ പോയി തിരിച്ച് വന്നതിന് ശേഷം കേരളം മൊത്തം ബിഗ് ബോസ് ആണ്. എല്ലാവരും ലോക്ക് ഡൗണ്‍ ആയി ഇരിക്കുകയാണ്. സധാരണ ഗതിയില്‍ നമ്മള്‍ വീട്ടില്‍ ചിലവഴിക്കുന്ന സമയം വളരെ കുറവാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമായിരിക്കും വീട്ടില്‍ ഉണ്ടാവുക.

ബാക്കി സമയങ്ങളില്‍ എല്ലാ പുറത്താണ്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ വീട് ഒരു ലോഡ്ജ് പോലെയാണ്. രാവിലെ ഭക്ഷണം കഴിഞ്ഞിട്ട് പോയാല്‍ വൈകീട്ട് വീണ്ടും ഭക്ഷണം കഴിക്കാന്‍ വരുന്നു. അത് കഴിഞ്ഞ കിടന്നുറങ്ങുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ആയപ്പോള്‍ ആകെ മാറി. 24 മണിക്കൂറും വീട്ടില്‍ തന്നെ. അപ്പോഴാണ് നമ്മുടെ പ്രശ്നങ്ങള്‍ വരുന്നത്. 24 മണിക്കൂറും എല്ലാവരും ഒരു വീട്ടില്‍ കുറച്ച് മാസങ്ങള്‍ നിന്നാല്‍ ആ വീട്ടില്‍ ടിവി വെക്കുന്നതിന് വരെ അടിയായിരിക്കുമെന്നും സാജു നവോദയ പറയുന്നു.

അതൊക്കെ അതിജീവിക്കാനുള്ള ഒരു കെല്‍പ്പ് നമുക്ക് ഉണ്ടോ എന്ന് അറിയാനുള്ള ഒരു ഷോ ആണ് ബിഗ് ബോസ് ആണ്. അതൊരു മത്സരം കൂടിയാണ്. അതിനെ അങ്ങനെ തന്നെ ഒരു മത്സര ബുദ്ധിയോടെ കണ്ട് പ്രവര്‍ത്തിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിക്കും. പുറത്ത് നിന്ന് നോക്കുമ്പോള്‍ അവിടെ ഇഷ്ടം പോലെ സമയം ഉള്ളതായി തോന്നാം. എന്നാല്‍ അതിനുള്ളില്‍ അത് അങ്ങനെയല്ല. എല്ലാം ഒരു അതിജീവനമാണ്.

ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്ന് പറയുന്നത് ശരിയല്ല. അപ്പുറത്ത് വീട്ടില്‍ ഒരു മരണോ, ഒളിച്ചോട്ടമോ നടന്ന് കഴിഞ്ഞാല്‍ ജനങ്ങള്‍ ഓരോരുത്തരും അതിനെ തങ്ങളുടേതായ രീതിയില്‍ സ്ക്രിപ്റ്റ് ചെയ്യും. പക്ഷെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിന് ഒരു റിയാലിറ്റിയുണ്ടാവും. എന്നാല്‍ അതൊന്നും പുറത്തേക്ക് വരില്ല. അപ്പുറത്തെ വീട്ടിലെ ചേട്ടനും ചേച്ചിയുമൊക്കെ എഴുതണ കഥയാവും പുറത്തേക്ക് എത്തുക. എന്നാല്‍ യഥാര്‍ത്ഥ സംഭവം സ്ക്രിപ്റ്റഡ് അല്ല.

അതുപോലെ ബിഗ് ബോസിലും ഒരു സ്ക്രിപ്റ്റും ഇല്ല. ബിഗ് ബോസ് ഹൗസില്‍ എത്താത്തവരും അതിനുള്ളില്‍ നടക്കുന്നത് നേരിട്ട് കാണാത്തവരുമാണ് ഇത് സ്ക്രിപ്റ്റഡ് ആണ് എന്ന് പറയുന്നത്. എന്നാല്‍ അവിടെ പോയ ഒരാള്‍ എന്ന നിലയില്‍ ഷോയില്‍ ഒരു സ്ക്രിപ്റ്റും ഇല്ലെന്ന് പറയാന്‍ എനിക്ക് സാധിക്കും. അവിടെ യഥാര്‍ത്ഥത്തില്‍ എന്താണോ നടക്കുന്നത് അതാണ് കാണിക്കുന്നതെന്നും സാജു നവോദയ പറയുന്നു.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള പേര് പാഷാണം ഷാജി എന്നത് തന്നെയാണ്. ആ പേര് വന്നതിന് ശേഷമാണ് ജീവിതത്തില്‍ ചില മാറ്റമുണ്ടായതെന്നും സാജു നവോദയ വ്യക്തമാക്കുന്നു. പുതിയ ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടനൊപ്പമാണ് അഭിനയിക്കുന്നത്. അത് വലിയ അനുഗ്രഹമുള്ള കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മിമിക്രി കാലഘട്ടത്തില്‍ തന്നെ ഇന്ദ്രന്‍സ് ചേട്ടനെ അറിയാം. സിനിമയില്‍ ഏത് ക്യാരക്ടര്‍ തിരഞ്ഞെടുക്കാനും തയ്യാറാണ്. അത് എങ്ങനെ മികച്ചതാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
Recommended Video
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം


Click it and Unblock the Notifications
