Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്കാര്യം പറഞ്ഞ് അവര്‍ കളിയാക്കുമായിരുന്നു, അവിടെ നിന്ന് ഓടിയാലോ എന്നുവരെ തോന്നി'; റിതു മന്ത്ര പറയുന്നു

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നമത്തെ സീസണിലൂടെയാണ് താരമായ ആളാണ് റിതു മന്ത്ര. മോഡലിംഗിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും റിതു മന്ത്രയെ പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും ഒട്ടേറെ ആരാധകരെ സമ്മാനിച്ചതും റിതുവിന്റെ ബിഗ് ബോസ് ഷോയാണ്. ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്നു റിതു. ബിഗ് ബോസ് കിരീടം ചൂടുമെന്ന് പോലും കരുതിയ മത്സരാര്‍ത്ഥിയായിരുന്നു റിതു.

'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും

1

ചില സിനിമകളില്‍ റിതു ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നെങ്കിലും ബിഗ് ബോസ് ഷോയില്‍ എത്തിയ ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മോഡലിംഗിലൂടെയാണ് റിതു സിനിമയിലേക്ക് ചുവടുവച്ചത്. മിസ് ഇന്ത്യ അടക്കമുള്ള മത്സരങ്ങളില്‍ റിതു മത്സരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ മോഡലിംഗ് ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് റിതു.

2

സൗന്ദര്യം മാത്രമല്ല, ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രമാണ് മിസ് ഇന്ത്യ പോലുള്ള സൗന്ദര്യ മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് റിതു പറയുന്നു. പോക്കറ്റ് മണിക്ക് വേണ്ടിയാണ് മോഡലിംഗ് ചെയ്തതെന്നും തന്റെ ഉയരക്കൂടുതല്‍ കാരണം നേരിട്ട അനുഭവങ്ങളെ കുറിച്ചും റിതു തുറന്നുപറഞ്ഞു. റിതുവിന്റെ വാക്കുകളിലേക്ക്...

3

മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് കേരളത്തില്‍ നിന്നും അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. ഇവിടെ കഴിവുള്ള ഒരുപാട് ആളുകളുണ്ട്. എന്നാല്‍ പലര്‍ക്കും അറിയില്ല എങ്ങനെയാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടതെന്ന്. കേരളത്തില്‍ പ്രതിനിധീകരിച്ചാണ് 2018 ല്‍ മത്സരിക്കാന്‍ പോയത്.

4

2014ല്‍ അപ്ലൈ ചെയ്തിരുന്നെങ്കിലും അന്ന് റിജക്റ്റാവുകയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് അവസരം ലഭിച്ചത്. തന്റെ ഉയരക്കൂടുതലാണ് പ്ലസ് പോയിന്റായി അന്ന് മാറിയത്. അവിടെയുള്ളവരില്‍ നല്ല കഴിവും സൗന്ദര്യവും അത്മവിശ്വാസമുള്ളവരായിരുന്നു. അവിടെ നിന്ന് ഓടിയാലോ എന്ന്ുവരെ തോന്നി.

5

അവിടെ മത്സരത്തിന് പോയാല്‍ നമ്മുടെ ലെവലേ മാറിക്കിട്ടൂ. കേരളം എന്താണെന്ന് കാണിച്ചുകൊടുക്കണം എന്നുണ്ടായിരുന്നു. ഞാന്‍ മത്സരിക്കാന്‍ പോകുന്ന കാര്യം പത്രത്തിലുണ്ടായിരുന്നു. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ മത്സരിക്കാന്‍ പോകുന്നതിനെ കുറിച്ച് അറിയാമായിരുന്നു. വലിയ ഹൈപ്പൊന്നുമുണ്ടായിരുന്നില്ല. മിസ് ടാലന്റ് സൗത്തായിരുന്നു തനിക്ക് ലഭിച്ചത്.

6

തന്റെ ഉയരക്കൂടുതലിനെ തുടര്‍ന്ന് തനിക്ക് നേരിട്ട അനുഭവങ്ങളെ കുറിച്ചും റിതു തുറന്നുപറഞ്ഞു. നല്ല ഉയരക്കൂടുതല്‍ ഉണ്ടല്ലോ, എന്തേ മോഡലിംഗ് ട്രൈ ചെയ്തൂടെയെന്ന് ഡിസൈനര്‍ ചോദിച്ചു. അതിന് ശേഷമാണ് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയത്. എന്നാല്‍ സ്‌കൂളില്‍ ഉയരക്കൂടുതലലും പറഞ്ഞ് തന്നെ കളിയാക്കലുണ്ടായിരുന്നെന്നും റിതു പറഞ്ഞു.

7

അന്ന് ടീച്ചേഴ്‌സൊക്കെ പുറകില്‍ ഇരുത്തുമായിരുന്നെന്നും റിതു പറഞ്ഞു. കലാമത്സരങ്ങളില്‍ പാട്ടുകളിലായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കിയത്. നിങ്ങല്‍ക്ക് ഇന്ന് നെഗറ്റീവായി തോന്നുന്ന പല കാര്യങ്ങളായിരിക്കും നാളെ ഗുണകരമായി മാറുക. എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. മാഗസിനുകളിലെല്ലാം ഫോട്ടോ വരാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഫിഡന്‍സ് കൂടിയത്. കഷ്ടപ്പെട്ടാണ് മോഡലിംഗില്‍ പിടിച്ച് നിന്നത്. അതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതും ജീവിതം മാറിമറിഞ്ഞതെന്നും റിതു പറഞ്ഞു.

8

അതേസമയം, ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ നടത്തിയ യാത്രകളെ കുറിച്ചും റിതു മന്ത്ര വെളിപ്പെടുത്തി. ബിഗ് ബോസില്‍ ഉള്ളപ്പോള്‍ ഞാന്‍ ചിന്തിച്ചു, ഈ മനസൊക്കെ ഒന്ന് റീഫ്രഷ് ചെയ്യാന്‍ വേണ്ടി ഒന്ന് ഹിമാലയം വരെ പോകണമെന്ന് ഞാന്‍ ഇടയ്ക്ക് ആരോടൊക്കെയോ പറഞ്ഞിട്ടുണ്ട്. പക്ഷേ, പുറത്തിറങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ ആയി. ദൈവം അനുഗ്രഹിച്ച് ഞാന്‍ ഇപ്പോള്‍ ഒരു തെലുങ്ക് സിനിമ ലഡാക്കില്‍ വച്ച് ഷൂട്ട് ചെയ്യുകയായിരുന്നെന്ന് റിതു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+