സീസണ്‍ 3 ലൈവ് ആയിരുന്നെങ്കില്‍ പലരുടേയും ഗെയിം പൊളിഞ്ഞേനെ, സൂപ്പർ സ്റ്റാറുകളും മാറും; റിതു മന്ത്ര

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു റിതു മന്ത്ര. മോഡലിങ് രംഗത്ത് നിന്നും ഷോയിലേക്ക് എത്തിയ താരം ചുരങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു മത്സര ശൈലി രൂപപ്പെടുത്തിയാണ് മുന്നേറിയത്. വിമർശകരുണ്ടായിരുന്നെങ്കിലും അതിനേക്കാള്‍ വലിയ ആരാധാക സമൂഹവും താരത്തിനുണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.

ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞെങ്കിലും റിതു മന്ത്രയുടെ ബിഗ് ബോസ് വിശേഷങ്ങള്‍ അറിയാന്‍ ആരാധകർക്ക് ഇന്നും താല്‍പര്യമാണ്. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി തന്റെ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. ബിഗ് ബോസ് മല്ലു ടോക്ക്സ് എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി എത്തിയത് തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നാണ് റിതുമന്ത്ര വ്യക്തമാക്കുന്നത്. നേരത്തെ മോഡലിങ് രംഗത്ത് മാത്രമായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ മലയാളികള്‍ ഒട്ടാകെ അറിഞ്ഞു. എവിടെ പോയാലും ആ ഒരു സ്നേഹം ഉണ്ട്. ആളുകളൊക്കെ വന്ന് നല്ല രീതിയില്‍ സംസാരിക്കുന്നു. അതൊക്കെയാണ് ഏറ്റവും വലിയ സന്തോഷമെന്നും റിതു മന്ത്ര പറയുന്നു.

അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

എല്ലാവർക്കും കൊറോണ വലിയ പ്രശ്നമായിരുന്നുവെന്ന് പറയുമ്പോള്‍

എല്ലാവർക്കും കൊറോണ വലിയ പ്രശ്നമായിരുന്നുവെന്ന് പറയുമ്പോള്‍ എനിക്ക് ഭാഗ്യം കൊണ്ടുവന്നത് കൊറോണയാണ്. കൊറോണ സമയത്ത് വീട്ടില്‍ ഒരുപണിയും ഇല്ലാതെ ഇരിക്കുമ്പോഴാണ് ബിഗ് ബോസിലേക്ക് വരുന്നോ എന്നും ചോദിച്ച് ഏഷ്യാനെറ്റില്‍ നിന്നും വിളി വരുന്നത്. വീട്ടില്‍ ഇരുന്ന് മടുത്ത സമയാണ്. അങ്ങനെയാണ് ബിഗ് ബോസിലേക്ക് പോവാം എന്ന് കരുതിയത്. കുറേ പുതിയ ആളുകളെ പരിചയപ്പെടാന്‍ സാധിക്കുമല്ലോ. പിന്നെ ഫോണും മറ്റ് കാര്യങ്ങളൊന്നും ഇല്ലാത്തത്തും ആകർഷിച്ചു.

ബിഗ് ബോസ് അധികം കാണാത്ത ഒരാളാണ് ഞാന്‍.

ബിഗ് ബോസ് അധികം കാണാത്ത ഒരാളാണ് ഞാന്‍. അടിയുണ്ടാക്കാന്‍ തീരെ താല്‍പര്യമില്ല. നെഗറ്റീവ് സാധനം എടുക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ കണ്ടിരിക്കാനും താല്‍പര്യമില്ലായിരുന്നു. തീർച്ചയായും ഒരുപാട് പോസിറ്റീവ് കാര്യങ്ങളും ഉണ്ട്. വീട്ടില്‍ അമ്മ സ്ഥിരം കാണാറുണ്ട്. നീ ഇതിലേക്ക് വരണം എന്ന് അപ്പോഴൊക്കെ അമ്മ പറയാറുണ്ടായിരുന്നു. അമ്മാ.. അങ്ങനെ പറയല്ലേയെന്ന് ഞാന്‍ അന്ന് പറഞ്ഞെങ്കിലും ഫലിച്ചത് അമ്മയുടെ പ്രാർത്ഥനയാണെന്നും റിതുമന്ത്ര പറയുന്നു.

യാതൊരു വിധ മുന്നൊരുക്കവും ഇല്ലാതെ പോയ ആളാണ് ഞാന്‍.

യാതൊരു വിധ മുന്നൊരുക്കവും ഇല്ലാതെ പോയ ആളാണ് ഞാന്‍. കുറച്ചുകൂടെ ഹോം വർക്ക് ചെയ്യണമായിരുന്നുവെന്ന് പിന്നീട് തോന്നി. അങ്ങനെ പോയതുകൊണ്ടായിരിക്കും നൂറ് ദിവസം അവിടെ നില്‍ക്കാന്‍ സാധിച്ചത്. വലിയ മുന്നൊരുക്കങ്ങളുമായി പോയിരുന്നെങ്കില്‍ പിന്നീട് പണിയായേനെ. 50 ദിവസമൊക്കെ കഴിഞ്ഞതിന് ശേഷമാണ് ശരിക്കും ഇത് എന്താണെന്ന് മനസ്സിലായത്. അതുകൊണ്ട് തന്നെ ഒരു ഗെയിമും സ്ട്രാറ്റജിയും ഉണ്ടായിരുന്നില്ല.

സീസണ്‍ ഫോറിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കണ്ടത്

സീസണ്‍ ഫോറിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കണ്ടത്. സീസണ്‍ ഫോറിലേത് പോലെ സീസണ്‍ 3 യിലും ലൈവ് ഉണ്ടായിരുന്നെങ്കില്‍ വലിയ വ്യത്യാസം ഉണ്ടാകുമായിരുന്നു. നമ്മള്‍ വിചാരിച്ച പല കാര്യങ്ങളും പുറത്ത് വന്നിട്ടില്ല. വരില്ലെന്ന് വിചാരിച്ച കാര്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ലൈവായിരുന്നെങ്കില്‍ പലരുടേയും ഗെയിം പൊളിഞ്ഞേനെ. സീസണ്‍ 3 യിലായിരുന്നു ശരിക്കും ലൈവ് വരേണ്ടിയിരുന്നത്.

അങ്ങനെയെങ്കില്‍ സൂപ്പർ സ്റ്റാർ അല്ലാത്ത ആളുകള്‍ സൂപ്പർ

അങ്ങനെയെങ്കില്‍ സൂപ്പർ സ്റ്റാർ അല്ലാത്ത ആളുകള്‍ സൂപ്പർ സ്റ്റാർ ആയി മാറിയേനെ. ലൈവ് ഉണ്ടായിരുന്നെങ്കില്‍ പലതും മാറി മറഞ്ഞേനെ. പല കോമ്പോകളും പ്രേക്ഷകർക്കിടയില്‍ ഉണ്ടായിരുന്നു. എല്ലാ കോമ്പോകളും ഇഷ്ടമായിരുന്നു. മറ്റുള്ളവർ നമുക്ക് വേണ്ടി ഒരു സമയം മാറ്റിവെക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഒരു വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും അവരത് തുടരുന്നുണ്ടെന്നും റിതുമന്ത്ര കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+