കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കുട്ടനുമായി പ്രണയത്തിലാണോ? വിവാഹം കഴിക്കുമോ: റിതു മന്ത്ര സംസാരിക്കുന്നു

Google Oneindia Malayalam News

ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി ഉണ്ടെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് റിതുമന്ത്രയെ കൂടുതല്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഷോയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായും റിതു മന്ത്ര മാറി. അഭിനേത്രിയും ഗായികയും കൂടിയായ താരം ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാണ് മണിക്കുട്ടന്റെയും തന്റെയും പേര് ചേര്‍ത്ത് വെച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ക്കുള്‍പ്പടെ മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. കളിപ്പൊയ്ക എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. റിതു മന്ത്രയുടെ വാക്കുകളിലേക്ക്.

എന്ത് ധരിക്കുന്നു എന്നത് എന്റെ മാത്രം കാര്യം: വിമര്‍ശനങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി അര്‍ച്ചന കവിഎന്ത് ധരിക്കുന്നു എന്നത് എന്റെ മാത്രം കാര്യം: വിമര്‍ശനങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി അര്‍ച്ചന കവി

കോളേജ് ലൈഫില്‍ ഒരുപാട് പ്രൊപ്പോസുകള്‍

കോളേജ് ലൈഫില്‍ ഒരുപാട് പ്രൊപ്പോസുകള്‍ ഒക്കെ വന്നിരുന്നു. മോഡലിങ് ചെയ്യുന്ന സമയത്തും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും അത്ര കാര്യമുള്ളത് ആയിരുന്നില്ല. അത് നമ്മളെ സ്ട്രോങ് ആയി വളര്‍ത്തിയതു കൊണ്ടാവാം. അവരുടെ മിസ്റ്റേക്ക് ആയിരുന്നില്ല, എന്റെ മിസ്റ്റേക്ക് ആവും. എന്റെ കാര്യത്തില്‍ ഒരു ഒഴുക്കിന് പോവുകയായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷവും ഒരുപാട് പ്രൊപ്പോസുകള്‍ വന്നിരുന്നു. പ്രധാനമായും ഇന്‍സ്റ്റഗ്രാമിലൂടെയാണ്. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഞാന്‍ മാത്രമല്ല നോക്കുന്നത്. അതിനായി കുറച്ച് പിള്ളേരുണ്ട്. അവരാണ് അധികവും ഈ മെസേജുകള്‍ കണ്ട് എന്നോട് കാര്യം പറയാറുള്ളത്.

നിമിഷ സജയന്‍ കശ്മീരിലെ ദാല്‍ തടാകത്തില്‍; ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസിനുളളില്‍ ആയിരുന്നത് കൊണ്ട്

ബിഗ് ബോസിനുളളില്‍ ആയിരുന്നത് കൊണ്ട് പുറത്ത് ഉള്ളവര്‍ക്ക് നമ്മളെ നല്ല രീതിയില്‍ അറിയാം. ഒരു നടിയോ, മോഡലോ മാത്രം ആയിരുന്നെങ്കില്‍ നമ്മള്‍ ചെയ്യുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ആളുകള്‍ നമ്മെ ജഡ്ജ് ചെയ്യുക. എന്നാല്‍ ബിഗ് ബോസില്‍ ആവുമ്പോള്‍ ആളുകള്‍ നമ്മളെ നിരന്തരം കണ്ടിരിക്കുകയാണ്. കണ്ട് കണ്ട് വീട്ടില്‍ ഉള്ള ഒരാളെപ്പോലെ തന്നെ തോന്നാറുണ്ടെന്ന് പറ‍ഞ്ഞ നിരവധിപ്പേരുണ്ട്. അങ്ങനെ കല്യാണം കഴിക്കട്ടെ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. അവരെ ഞാന്‍ തെറ്റ് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറല്ലെന്നും റിതുമന്ത്ര വ്യക്തമാക്കുന്നു.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാ തല മത്സരത്തില്‍ പങ്കെടുത്തിരുന്നു. അന്ന് പാട്ട് പഠിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല. ഒരു പദ്യം തന്നിട്ട് ടീച്ചര്‍ എന്നോട് ചൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പള്ളിയില്‍ ഒരു ലളിത ഗാനവും ആലപിച്ചു. അതുകൂടെ ആയപ്പോള്‍ നന്നായി പാടുന്നുണ്ടെന്നും പാട്ട് പഠിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അന്ന് അവിടെ അതിനുള്ള സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ആറാം ക്ലാസിലൊക്കെ എത്തിയപ്പോഴാണ് ഒരു മ്യൂസിക് സ്കൂള്‍ അവിടെ തുടങ്ങുന്നത്. അവിടെ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി.

സ്ഥിരമായി പാടുമായിരുന്നു

സ്കൂളുകളിലും പള്ളിയിലെ പ്രയര്‍ ഗ്രൂപ്പുകളിലുമൊക്കെ സ്ഥിരമായി പാടുമായിരുന്നു. പാട്ടുമായി നല്ലൊരു ബന്ധം എപ്പോഴും ഉണ്ടായിരുന്നു. ഏഴാം ക്ലാസൊക്കെ ആയതോടെ കര്‍ണാട്ടിക് സംഗീതം പഠിച്ചു. സൗണ്ട് എല്ലാവരും നല്ലതാണെന്ന് പറയുന്നു. അതൊരു ദൈവാനുഗ്രഹമാണ്. ഇപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നുണ്ട്. കര്‍ണാട്ടിക് ഒരു ആറേഴ് വര്‍ഷം പഠിച്ചിരുന്നുവെന്നും റിതു മന്ത്ര പറയുന്നു.

ബിഗ് ബോസ് ടാസ്കില്‍ ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഏതാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഒരെണ്ണം മാത്രമായി എടുത്ത് പറയാന്‍ സാധിക്കില്ല. യക്ഷി ഹൈലറ്റാണ്. ദൃഷ്ടദ്യുമ്നന്‍ ഇഷ്ടമാണ്. പിന്നെ ജെന്നിഫര്‍ പൊലീസും. ബിഗ് ബോസില്‍ നിന്നപ്പോള്‍ ഒരുപാട് ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നുള്ളത് പുറത്ത് വന്നപ്പോഴാണ് മനസ്സിലായത്. ഇഷ്ടപ്പെട്ട ഒരു ട്രോളിനെ കുറിച്ച് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ പറഞ്ഞിരുന്നു. ഗാനഭൂഷണം റിതു മന്ത്ര എന്നും പറഞ്ഞ് എന്നെ ട്രോളിക്കൊന്നിട്ടുണ്ട്.

ആ ട്രോള്‍ എനിക്ക് വളരെ ഇഷ്ടമായി.

ആ ട്രോള്‍ എനിക്ക് വളരെ ഇഷ്ടമായി. നല്ല രീതിയില്‍ കഷ്ടപ്പെട്ടാണ് ആ ട്രോള്‍ ഉണ്ടാക്കിയത്. ഒരോ ക്ലിപ്പും ഒക്കെ ശേഖരിച്ചാണ് അതുണ്ടാക്കിയത്. കാണുന്നത് പോലെ അത്ര എളുപ്പമല്ല ട്രോള്‍ ഉണ്ടാക്കാന്‍. ഓരോന്നും എവിടെ പ്ലെയിസ് ചെയ്യണം എന്നതിന് നല്ല ബുദ്ധി ഉപയോഗിക്കണം. അവരുടെ ആ ക്രിയേറ്റിവിറ്റി കണ്ടിട്ട് ഒത്തിരി ഇഷ്ടമായി. അച്ഛനെയാണ് ലൈഫില്‍ ഒരുപാട് മിസ് ചെയ്തത്. ചെറുപ്പത്തില്‍ മറ്റ് കൂട്ടുകാരികളെയൊക്കെ അച്ഛന്‍ സ്കൂളില്‍ കൊണ്ടുവിടുകയും കുട്ടിക്കൊണ്ടുപോവകയും ചെയ്യുന്നത് കാണുമ്പോള്‍ അസൂയയാവും.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ അച്ഛന്‍

പെണ്‍കുട്ടികളുടെ കാര്യത്തില്‍ അച്ഛന്‍ എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ക്കിടയില്‍ ഒരു പ്രത്യേക അടുപ്പം ഉണ്ടാവും. ആ ഒരു അനുഭവം എനിക്ക് ഇല്ലാതെ പോയിട്ടുണ്ട്. പെണ്‍കുട്ടികളെ നന്നായി പ്രൊട്ടക്ട് ചെയ്യുന്ന അച്ഛന്‍മാരെ കാണുമ്പോള്‍ എനിക്ക് അസൂയ തോന്നാറുണ്ട്. സഹോദരന്മാരുടെ കാര്യത്തിലും അങ്ങനെയാണ്. പിന്നെ ഇതിനെല്ലാം പകരമായി കരുത്തയായ ഒരു അമ്മയെ എനിക്ക് തന്നിട്ടുണ്ട്. എന്റെ അച്ഛനും സഹോദരനും സഹോദരിയും ഒക്കെയാണ് അമ്മ. അത് മതി. ദൈവം എല്ലാവര്‍ക്കും എല്ലാം കൊടുക്കില്ലല്ലോ.. എന്റെ അങ്കിള്‍ മരിച്ചപ്പോഴാണ് ഞാന്‍ കൂടുതല്‍ സങ്കടപ്പെട്ടിട്ടുള്ളത്. വളരെ യാദൃശ്ചികമായിട്ടുള്ളൊരു മരണമായിരുന്നു അത്. ആ അങ്കിളുമായി എനിക്ക് വളരെ അടുത്ത ബന്ധമായിരുന്നു. ഞാനന്ന് പ്ലസ്ടുവില്‍ പഠിക്കുകയായിരുന്നെന്നും താരം അഭിമുഖത്തില്‍ പറയുന്നു

റിതുവും മണിക്കുട്ടനും കല്യാണം കഴിക്കുമോ

റിതുവും മണിക്കുട്ടനും കല്യാണം കഴിക്കുമോ എന്നുള്ളത് ഒരുപാട് പേര്‍ ചോദിക്കുന്ന ഒരു കാര്യമാണ്. ഈ ചോദ്യത്തിനും വ്യക്തമായ ഉത്തരം താരം അഭിമുഖത്തില്‍ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു നല്ല ബന്ധം ഉണ്ട് കല്യാണം ഒക്കെ കഴിച്ചിട്ട് അത് കളയണമെന്നാണോ നിങ്ങള്‍ പറയുന്നതെന്നാണ് ഇതിനെ കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് അങ്ങോട്ട് ചോദിക്കാനുള്ളത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. നമ്മള്‍ എന്തെങ്കിലും കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് അത് പെട്ടെന്ന് കണക്ട് ചെയ്യും. അങ്ങനെ ഒരാളാണ് മണിക്കുട്ടന്‍.

മണിക്കുട്ടനുമായുള്ള ബന്ധം

മണിക്കുട്ടനുമായുള്ള ബന്ധത്തിന് പ്രത്യേക ഒരു വൈബാണ്. അത് കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അത് അങ്ങനെ തന്നെ നില്‍ക്കട്ടെ. കല്യാണം എന്ന് പറയുന്നത് അങ്ങനെ പ്രത്യേകം പ്ലാന്‍ ചെയ്യേണ്ട കാര്യം ഒന്നും അല്ലല്ലോ. അത് വരുന്ന സമയത്ത് വരും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇപ്പോള്‍ എന്തായാലും മണിക്കുട്ടനെ കെട്ടാന്‍ ഒന്നും പ്ലാന്‍ ഇല്ല. പുള്ളി നന്നായി ജീവിച്ചുപോട്ടെ. ഒരുപാട് ആരാധികമാര്‍ ഉള്ള ആളാണ് മണിക്കുട്ടന്‍. ഇനിയിപ്പോള്‍ ഞാന്‍ കാരണം അവര്‍ക്ക് വിഷമം ആവണ്ട. ആര്‍ക്ക് വേണമെങ്കിലും കെട്ടാം. നല്ലൊരു വ്യക്തിയാണ് അദ്ദേഹം. ഏതായാലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ അല്ലെന്നും റിതുമന്ത്ര പറയുന്നു.

Recommended Video

cmsvideo
ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍

English summary
Bigg Boss Season 3 fame Ritu Mantra reveals about her relationship with Manikuttan and marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X