Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും ക്രൂക്ക്ഡ് ആയ മത്സരാർത്ഥി സായി; സിംമ്പതിയാണ് സീസണ്‍ 3 യില്‍ വർക്ക് ആയത്; റിതുമന്ത്ര

ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയതിന് പിന്നാലെ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് സീസണ്‍ 3 യിലെ ഫൈനലിസ്റ്റായ റിതു മന്ത്ര. ഇത്തരം കമന്റുകള്‍ക്ക് പിറകെ പോയിട്ടില്ല. ആരെങ്കിലും മോശമായി പറഞ്ഞാല്‍ അവരുടെ റിയാലിറ്റിയില്‍ നിന്നുള്ള കാര്യമാണ്. അത് എന്നെ ബാധിക്കുന്ന കാര്യമല്ല. അങ്ങനെ ഒഴിവാക്കിവിടാറാണ് പതിവ്.

എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെടണ്ടേ, അല്ലാത്തവർ വേണ്ട. ഞാന്‍ ആർക്കെതിരെയെങ്കിലും മോശമായി സംസാരിച്ചാല്‍ ഞാന്‍ ഏത് തരത്തിലുള്ള ആളാണെന്നാണ് കുറച്ച് ബോധമുള്ള ആളുകള്‍ ചിന്തിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും താരം പറയുന്നു. ബിഗ് ബോസ് മല്ലു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സീസണ്‍ 3 യിലെ എല്ലാ മത്സരാർത്ഥികള്‍ക്കും അവരവരുടേതായ ഒരു ഗെയിം

സീസണ്‍ 3 യിലെ എല്ലാ മത്സരാർത്ഥികള്‍ക്കും അവരവരുടേതായ ഒരു ഗെയിം ഉണ്ടായിരുന്നു. എല്ലാവരും തികച്ചും വ്യത്യസ്തരായ വ്യക്തികളുമായിരുന്നു. വളരെ ക്രൂക്ക്ഡ് ആയിട്ടുള്ള ഒരു ഗെയിം കളിച്ചു എന്ന് തോന്നിയിട്ടുള്ളത് സായിയാണ്. അവന്‍ ഒരു കണ്ണിങ് ഗെയിമറാണ്. ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ കുറച്ച് അങ്ങനത്തെ ഗെയിം വേണം. അത് ഓരോരുത്തരുടെ താല്‍പര്യമാണ്. അതിന് എനിക്ക് താല്‍പര്യമില്ലെന്നും റിതു മന്ത്ര പറയുന്നു.

അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

ഫിറോസ്-സജ്നയുമായിട്ടായിരുന്നു ഷോയില്‍ വെച്ച് ഏറ്റവും

ഫിറോസ്-സജ്നയുമായിട്ടായിരുന്നു ഷോയില്‍ വെച്ച് ഏറ്റവും വലിയ ഉടക്ക് എങ്കിലും പുറത്ത് വന്നതിന് ശേഷം നല്ല സുഹൃത്തുക്കളാണ്. അനൂപിന്റെ കല്യാണത്തിന് നേരിട്ട് കണ്ടിരുന്നു. ടാസ്കുകളില്‍ മാത്രമേ അവർക്ക് ഗെയിം ഉള്ളു. അതാണ് ഏറ്റവും വലിയ പോസിറ്റീവ് ആയി തോന്നിയിട്ടുള്ളത്. ടാസ്ക് കഴിഞ്ഞാള്‍ സജ്നയൊക്കെ നല്ല രീതിയില്‍ അടുത്ത് വന്ന് സംസാരിക്കും. അങ്ങനെ നില്‍ക്കാന്‍ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. ഓപ്പണ്‍ നോമിനേഷന്‍ കഴിഞ്ഞാല്‍ തന്നെ എല്ലാ പ്രശ്നങ്ങളും ഒരുവിധം മാറും.

ഷോയില്‍ വെച്ച് ഫിനാലെ വേദിയില്‍ അല്ലാതെ ലാലേട്ടനെ

ഷോയില്‍ വെച്ച് ഫിനാലെ വേദിയില്‍ അല്ലാതെ ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ല. സ്ക്രീനിലുടെയാണ് കാണുന്നത്. നമ്മളെ ഒരുക്കാനൊന്നും അവിടെ പ്രത്യേകം ആളുണ്ടാവില്ല. എല്ലാം നമ്മള്‍ തന്നെ ചെയ്യണം. മറ്റ് മത്സരാർത്ഥികള്‍ സഹായിക്കും. സജ്ന ചേച്ചിയുമായൊക്കെ അടിയുണ്ടാക്കിയാലും പിറ്റേ ദിവസം വന്ന് അവരായിരിക്കും സാരി ഉടുപ്പിച്ച് തരിക. ആ ഒരു കാര്യത്തിലൊക്കെ സജ്ന ചേച്ചീ ആണ് ബെസ്റ്റെന്ന് ഞാന്‍ ഇപ്പോഴും പറയും. തല്ല് ഉണ്ടാക്കിയതിന് ശേഷവും ഓടി വന്ന് എനിക്ക് സാരി ഉടുപ്പിച്ച് തന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ ഒരു സ്ക്രിപ്റ്റും ഇല്ല. സ്ക്രിപ്റ്റ്

ബിഗ് ബോസില്‍ ഒരു സ്ക്രിപ്റ്റും ഇല്ല. സ്ക്രിപ്റ്റ് ഉണ്ടായിരുന്നെങ്കില്‍ ബിഗ് ബോസില്‍ കൂട്ടത്തല്ല് ആയേനെ. എല്ലാവരുടേയും മനോധർമ്മം അനുസരിച്ച് വരുന്ന കാര്യങ്ങളാണ്. കാര്യത്തിന് മാത്രമേ വഴക്ക് ഉണ്ടാക്കുകയുള്ളു. അല്ലാതെ ഇന്ന് പോയി ഒരു വഴക്ക് ഉണ്ടാക്കാമെന്ന് വഴക്ക് ഉണ്ടാക്കുകയോ പ്രീ പ്ലാന്‍ഡ് ആയിട്ടുള്ള ഗെയിമുകളോ ഇല്ല. ഞാന്‍ ഞാനായിട്ട് തന്നെയാണ് അവിടെ നിന്നത്.

ആരാധകരൊക്കെ വലിയ പിന്തുണയായിരുന്നു.

ടോപ്പ് 5 ല്‍ എത്തുമെന്ന് വിചാരിച്ചിരുന്നു. ആരാധകരൊക്കെ വലിയ പിന്തുണയായിരുന്നു. സീസണ്‍ 3 യിലെ ഫിനാലെ തീർത്തും വ്യത്യസ്തമായിരുന്നു. എല്ലാ മത്സരാർത്ഥികളും പുറത്തായിരുന്നു. നമുക്ക് വേണ്ടി തന്നെ നമുക്ക് വോട്ട് ചെയ്യാമായിരുന്നു. സീസണ്‍ 3 സിംമ്പതി ഗെയിമായിരുന്നു. കൂടുതലും സിംമ്പതിയാണ് അവിടെ വർക്കായത്. സിംമ്പതി കൂടുതല്‍ വർക്ക് ചെയ്യാമായിരുന്നു എന്നുള്ളവരാരും സിംമ്പതി കളിച്ചിട്ടില്ല. സിംമ്പതി ഒട്ടും ആവശ്യമില്ലാത്തവരാണ് സിംമ്പതി കളിച്ചത്. ഞാന്‍, മണിക്കുട്ടന്‍, നോബിയൊക്കെ വീടില്ലാത്തവരായിരുന്നു. പക്ഷെ ഞങ്ങള്‍ അത് എവിടേയും പറഞ്ഞിട്ടില്ല

എന്റെ വിശ്വാസം അനുസരിച്ച് കല്യാണമൊക്കെ ആ സമയത്ത്

ഇപ്പോള്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ വിശ്വാസം അനുസരിച്ച് കല്യാണമൊക്കെ ആ സമയത്ത് വന്ന് ഭവിക്കേണ്ടതാണ്. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറയുന്നത് പോലെ അതൊക്കെ അതിന്റെ സമയത്ത് വന്നുകൊള്ളും. എന്ത് തന്നെയായാലം നമുക്ക് ഇഷ്ടപ്പെട്ട ഒരാള്‍ വരണ്ടേ. ഏതായാലും ഞാന്‍ കല്യാണം കഴിക്കില്ല എന്നൊന്നും പറയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+