Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് ചെറിയകാര്യമായി തോന്നിയിട്ടില്ല, കുത്തിതിരിപ്പ് ഉണ്ടാക്കരുത്'; ബ്ലസ്ലി വിഷയത്തിൽ റോബിൻ

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ ആഘോഷിക്കപ്പെട്ട സൗഹൃദമായിരുന്നു ഡോ റോബിൻ രാധാകൃഷ്ണന്റേയും ബ്ലസ്ലിയുടേയും. പക്ഷേ ഷോയിൽ നിന്നും റോബിന്റെ പുറത്താകലിന് ശേഷം ചില വിഷയങ്ങളുടെ പേരിൽ ഇരുവരുടേയും സൗഹൃദത്തിന് വിള്ളൽ വീണു. എന്നാൽ ഈ പിണക്കങ്ങൾ അവസാനിപ്പിക്കാനായി കഴിഞ്ഞ ദിവസം ബ്ലസ്ലിയുടെ വീട്ടിൽ റോബിൻ എത്തിയിരുന്നു. റോബിന്റെ സന്ദർശനവും ഇരുവരും പങ്കിട്ട ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ചില വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് റോബിൻ. 'നോട്ടി മോങ്ക്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. വായിക്കാം

1

'എനിക്ക് ഓരോരുത്തരെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് ആരെങ്കിലും പറഞ്ഞെന്ന് കരുതി മാറാൻ പോകുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ ഞാൻ ചെയ്യാറുള്ളൂ. എന്ന് കരുതി ഞാൻ ചെയ്യുന്നതെല്ലാം ശരിയാണെന്ന അഭിപ്രായവും എനിക്ക് ഇല്ല.എനിക്കും തെറ്റ് പറ്റാം.ഞാൻ ശരിയെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും തെറ്റായിരിക്കാം. തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന മനുഷ്യനാണ് ഞാൻ'

2

'ബ്ലസ്ലിയുടെ അമ്മയുടെ വിഷമം ഞാൻ മനസിലാക്കുന്നു.അവർ ഒരു അമ്മയാണ്. എന്റെ അമ്മയ്ക്കാലും ആ വിഷമം ഉണ്ടാകും. അവർ വളരെ നല്ല രീതിയിലാണ് എന്നോട് പെരുമാറിയത്. എനിക്ക് ആഹാരം തന്നു, അവിടുന്ന് ഞാൻ ഭക്ഷണം കഴിച്ചു, കുറച്ച് നേരം സന്തോഷത്തോടെ അവിടെ ചെലവഴിച്ചു, ഫോട്ടോ എടുത്തു, വീഡിയോ എടുത്തു. എന്നാൽ അതൊന്നും ആർക്കും വേണ്ട'.

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

3


'കാണുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കി കഴിഞ്ഞ ശേഷം മാത്രം ആളുകൾ പ്രതികരിക്കണം. അല്ലാതെ പ്രഡിക്ട് ചെയ്തെടുക്കരുത്. അന്ന് അവിടെ പോയി ഞാൻ പറഞ്ഞത് ഇനി നമ്മൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല, നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാമെന്നാണ്. അതിൽ വീണ്ടും എന്തിനാണ് കുത്തിതിരിപ്പിന് ശ്രമിക്കുന്നത്'.

4

'വളരെ നല്ല രീതിയിലാണ് ഞാനും ബ്ലസ്ലിയും അന്ന് പിരിഞ്ഞത്. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. വെറുതേ മറ്റൊരാളുടെ ജീവിതത്തിൽ കയറി പ്രശ്നമുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണ്. ആരെ വേണെങ്കിലും നമ്മുക്ക് ഇഷ്ടപ്പെടാം. എന്നാൽ അമിതമായി ഇഷ്ടപ്പെട്ടിട്ട് ഓരോ കാര്യങ്ങൾ ചിന്തിച്ചെടുക്കരുത്.

5

'ബ്ലസ്ലിയുടെ കുടുംബം വളരെ അധികം വേദനിച്ചിരുന്നു. അത് മനസിലാക്കിയത് കൊണ്ടാണ് ഞാൻ അവരുടെ അടുത്ത് ആ രീതിയിൽ പെരുമാറിയത്. ഞാനും അവനും തമ്മിലോ അവരുടെ വീട്ടുകാർ തമ്മിലോ നിലവിൽ യാതൊരു പ്രശ്നവുമില്ല. വെറുതെ അനാവശ്യമായി ആരും ഒരാളുടെ ജീവിതത്തിൽ ഇൻവോൾവ് ചെയ്ത് പ്രശ്നം ഉണ്ടാക്കാൻ ശ്രമക്കരുത്'.

6


'എന്നെ സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തീർക്കുകയെന്ന കാഴ്ചപ്പാടാണ്. അവനും എനിക്കും സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. നാളെയും കാണേണ്ടവരാണ് ഞങ്ങൾ. യാതൊരു പ്രശ്നവും വൈരാഗ്യവും വേണ്ടെന്ന് കരുതിയാണ് ഞാൻ ബ്ലസ്ലിയെ കണ്ട് സംസാരിച്ചത്. അത് ചെറിയ കാര്യമായിട്ട് തനിക്ക് തോന്നിയിട്ടില്ല'.

7


'എന്നെ ഇഷ്ടപ്പെടുന്ന ആളുകളെ അത് വേദനിപ്പിച്ചിട്ടുണ്ടാകാം. അതിൽ തനിക്ക് യാതൊരു തെറ്റും പറയാൻ സാധിക്കില്ല. വിഷമം തോന്നിയാലും ഞാനും ബ്ലസ്ലിയും തമ്മിൽ ഇപ്പോൾ യാതൊരു പ്രശ്നവുമില്ല. ഞങ്ങളുടെ വീട്ടുകാർ തമ്മിലും പ്രശ്നമില്ല. എല്ലാവരും അക്കാര്യം മനസിലാക്കണം. ദയവ് ചെയ്ത് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. കണ്ടന്റ് വേണമെങ്കിൽ ഞാൻ നിങ്ങൾക്ക് തരുന്നുണ്ട്. ദയവ് ചെയ്ത് ഇത്തരം കാര്യങ്ങൾ പറയരുത്', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+