ആരാധകരെ ഞെട്ടിച്ച് വനിതയുടെ പുതിയ ഫോട്ടോ; നാലാമതും വിവാഹം കഴിച്ചോ, വൈറലായ ചിത്രത്തിന് പിന്നില്‍
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്ച്ചകള്കിടയാക്കിയ പേരായിരുന്നു നടി വനിത വിജയകുമാറിന്റേത്. തമിഴ് ബിഗ് ബോസില്‍ പങ്കെടുത്തതോടെ താരത്തിന് ഒരുപാട് ആരാധകരുണ്ടായിരുന്നു. താരത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ വാര്‍ത്തകളായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ താരം മൂന്നാമതും വിവാഹം കഴിച്ചിരുന്നു.
ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ആദ്യത്തെ രണ്ട് വിവാഹ ബന്ധങ്ങളും നിയമപരമായി വേര്‍പെടുത്തിയ ശേഷമാണ് താരം മൂന്നാമത് പീറ്റര്‍ പോളിനെ വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും ഇപ്പോള്‍ അത്ര രസത്തിലല്ലെന്നാണ് വിവരം. ഇരുവരും പിരിഞ്ഞ് താമസിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇപ്പോള്‍ താരം നാലാമതും വിവാഹം കഴിച്ചോ എന്ന തരത്തിലുളള സംശയം ഉണര്‍ത്തുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈരലാകുന്നത്.

താരം തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പവര്‍ സ്റ്റാര്‍ ശ്രീനിവാസാണ് വനിതയോടൊപ്പം ചിത്രത്തിലുള്ളത്. വിവാഹ വേഷത്തില്‍ പൂമാല ധരിച്ച ചിത്രമാണ് വനിത പങ്കുവച്ചത്. ലവ് ഇമോജിയോടെ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. എന്നാല്‍ ഈ ഫോട്ടോയുടെ സത്യാവസ്ഥ എന്താണെന്നാണ് ആരാധകര്‍ തിരയുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വനിത പുതിയൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞ് ഒരു ജ്യോത്സ്യന് രംഗത്തെത്തിയിരുന്നു. ഈ പ്രവചനം കൂടി പുറത്തുവന്നതോടെയാണ് ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം മാറി നടി നാലാമതും വിവാഹം കഴിക്കുമെന്നാണ് ജോത്സ്യന് പ്രവചിച്ചത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആയിരുന്നു വിവാഹ ചിത്രം പുറത്ത് വന്നത്. എന്നാല്‍ ജ്യോത്സ്യന്റെ പ്രവചനം ചിരിയോടെയാണ് വനിത കേട്ട് നിന്നത്. അടുത്ത വര്‍ഷം ആറാം മാസത്തിലാകും വിവാഹമെന്നും നടിയോട് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടക്കില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

2000ല്‍ ആയിരുന്നു നടന് ആകാശുമായി താരം വിവാഹിതയാകുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 2007ലാണ് ഈ വിവാഹ ബന്ധം വനിത വേര്‍പെടുത്തിയത്. അതിന് ശേഷം അതേ വര്‍ഷം വ്യവസായിയായ ആനന്ദ് രാജിനെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ വനിതയ്ക്ക് ഒരു മകളുണ്ട്. തുടര്‍ന്ന് 2012ലാണ് ഇവര്‍ വിവാഹ മോചിതരായത്.

പിന്നീടാണ് പീറ്റര്‍ പോളിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ വിവാഹം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പീറ്റര്‍ പോളിനെ വനിത വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. മദ്യപിച്ചെത്തിയ പീറ്ററിനെ വനിത വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കുകയായിരുന്നെന്നാണ് അന്ന് പുറത്തുവന്ന വാര്‍ത്ത.

അതേസമയം, ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ ഒരു സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി എടുത്തതാണെന്നാണ് വിവരം. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരത്തില്‍ ചിത്രം പങ്കുവച്ചത്. എന്നാല്‍ ഏത് സിനിമയാണെന്നുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്താലായും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈററലാണ്.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications