'എന്റെ കുഞ്ഞ് മരിച്ച് പോട്ടെയെന്ന് വരെ പറഞ്ഞു: ഞാന്‍ അയാളെ അംഗീകരിക്കില്ലെന്ന് പറയുന്നവരുമുണ്ട്'
ഒരോ സീസണ്‍ കഴിയുന്തോറും ജനപ്രീതി വർധിച്ച് വരുന്ന ഷോയാണ് മലയാളം ബിഗ് ബോസ്. ഇതുവരേയുള്ളതില്‍ ഏറ്റവും കൂടുതല്‍ ടി ആർ പി റേറ്റിങ് സ്വന്തമാക്കിക്കൊണ്ടാണ് സീസണ്‍ ഫോർ അവസാനിച്ചത്. ഹിന്ദി, തമിഴ് തുടങ്ങി അന്യഭാഷകളിടെ ബിഗ് ബോസ് ടി ആർ പി റേറ്റിങ് പിടിച്ച് നിർത്താന്‍ പാടുപെടുമ്പോഴാണ് മലയാളത്തിന്റെ ഈ കുതിപ്പ്. അതോടൊപ്പം തന്നെ നിരവധി ബിഗ് ബോസ് നിരൂപകരും യൂട്യൂബുകളിലും മറ്റും ഉയർന്ന് വരാനും തുടങ്ങി.
ഈക്കുട്ടത്തില്‍ ഏറ്റവും വ്യത്യസ്ത വെച്ച് പുലർത്തുന്നതും ജനപ്രീതിയുമുള്ള നിരൂപകയാണ് രേവതി. ബിഗ് ബോസ് മല്ലു ടോക്ക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മികച്ച രീതിയുള്ള റിവ്യൂവാണ് ഇവർ നടത്താറുള്ളത്. തന്റെ അഭിപ്രായങ്ങള്‍ സത്യസന്ധമായി പറയുന്നത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും അവർ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഏറ്റവും അവസാനമുണ്ടായ ഒരു സംഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് രേവതി. അവരുടെ വാക്കുകളിലേക്ക്..

മലയാളം ബിഗ് ബോസ് സീസണുകളിലെ ഏറ്റവും മികച്ച മത്സരാർത്ഥിയാര് എന്ന് ചോദിച്ചുകൊണ്ട് ഒരു പോള്‍ കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റിയിലിട്ടിരുന്നു. സ്വഭാവികമായും റോബിനായിരുന്നു വിജയി. 'റോബിന്‍ ദ ബെസ്റ്റ് പ്ലെയർ ഓഫ് ബിഗ് ബോസ്, ആരാധകരെ ഇതുവരെ നിലനിർത്താന്‍ സാധിച്ചത് പുള്ളിയുടെ കഴിവ് തന്നെയാണ്' എന്നും ഞാന്‍ ആ വിഡിയോയില്‍ പറഞ്ഞിരുന്നു.

അതിന് ശേഷം സാബുമോന്‍, മണിക്കുട്ടന്‍, രജിത് കുമാർ എന്നുള്ളവർ എന്തുകൊണ്ട് പിന്തള്ളപ്പെട്ടു എന്നതിനെക്കുറിച്ച് എന്റേതായ അഭിപ്രായ പ്രകടനങ്ങള്‍ ഞാന്‍ പ്രകടിപ്പിച്ചു. അതിനോട് തീർച്ചയായും നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പറയാം. പക്ഷെ ചിലരുടെയങ്കിലും കാര്യത്തില്‍ ഇതല്ല സംഭവിച്ചത്. അതൊക്കെ വ്യക്തിപരമായ കാര്യമാണ്, അതൊന്നും അഭിപ്രായങ്ങളായി ഞാന്‍ കാണുന്നില്ല.

പലരും വീഡിയോ കാണാതെയാണ് പ്രതികരിക്കുന്നത്. ഒരു ആർമ്മിക്കാർക്കെതിരേയും ഒരു മത്സരാർത്ഥിയുടേയും പേര് പറഞ്ഞ് ഇതുവരെ ഞാന്‍ വീഡിയോ ഞാന്‍ ചെയ്തിട്ടില്ല. മുന്‍ സീസണുകളിലും എനിക്ക് വലിയ രീതിയിലുള്ള സൈബർ അറ്റാക്കും ബുള്ളിയിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ കുഞ്ഞും അച്ഛനും അമ്മയും മരിച്ച് പോട്ടെ എന്ന് പറഞ്ഞവരും എന്നെ വളെരെ ക്രൂരമായി ജാതിപറഞ്ഞും മതം പറഞ്ഞും രാഷ്ട്രീയം പറഞ്ഞും ഉപദ്രവിച്ചിട്ടുണ്ട്.

എന്നിട്ടും അന്നൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇതേക്കുറിച്ച് ഇനി പറയും. സീസണ്‍ 3 യില്‍ എനിക്കെതിരെ ഒരു ആർമി ക്യാമ്പയിന്‍വരെ നടത്തിയിരുന്നു. സീസണ്‍ ഫോറിലെ റോബിന്‍ മുതല്‍ റിയാസ് വരെ എല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. റോണ്‍സണ്‍, സൂരജ്, ധന്യ തുടങ്ങിയ മൂന്ന് പേർ ഒഴികേയുള്ള എല്ലാവരേയും ഞാന്‍ ബന്ധപ്പെട്ടിരുന്നു.

ഇതൊന്നും അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. എനിക്കെതിരെ വ്യക്തിപരമായ അക്രമണം നടത്തുമ്പോള്‍ ബിഗ് ബോസ് മത്സരാർത്ഥികളുടെ പേര് അതിനകത്ത് ഇടാതിരിക്കുക. കാരണം അതിലൂടെ അവർക്കാണ് മോശമാവുന്നത്. എന്നെയല്ല വേറെ ആരെയെങ്കിലും സൈബർ അധിക്ഷേപം നടത്തുമ്പോഴും ഇങ്ങനെ ചെയ്യരുത്. ഞാനിവിടെ എനിക്കെതിരെ വന്ന എല്ലാ കമന്റുകളും തുറന്ന് പറയും. എന്നാല്‍ ആ കമന്റുകളില്‍ ഏതെങ്കിലും മത്സരാർത്ഥികളുടെ പേരുണ്ടെങ്കില്‍ അതേക്കുറിച്ച് ഞാന്‍ പറയില്ലെന്ന് രേവതി വ്യക്തമാക്കുന്നു.

'ചേച്ചി നിങ്ങള്‍ക്ക് അയാളെ ഇഷ്ടമല്ല, ഇനി എത്ര പോളില്‍ അയാള്‍ ഒന്നാമതയാലും നിങ്ങള്‍ അയാളെ അംഗീകരിക്കില്ല' എന്നാണ് ഒരാള്‍ കമന്റ് ബോക്സില്‍ പറയുന്നത്. ഞാന്‍ അംഗീകരിച്ചത് കൊണ്ടാണല്ലോ പോളില്‍ ഒന്നാമതായതിനെക്കുറിച്ച് വീഡിയോ ഇട്ടത്. ഞാന്‍ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്തിട്ട് എന്ത് കാര്യമാണുള്ളത്. ഞാന്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന റിവ്യൂവർ മാത്രമാണ്.

എന്റെ അംഗീകാരം ഇവർക്കൊക്കെ എന്തിനാണ്. എന്തുകൊണ്ടാണ് വ്യക്തിപരമായി ഇവരൊക്കെ എന്നെയിങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ ഒരിക്കലും ഒരു മത്സരാർത്ഥിയെ അമിതമായി പൊക്കാനോ, അല്ലെങ്കില്‍ താഴ്ത്താനോ നിക്കാറില്ല. എന്റെ റിവ്യൂ പരിശോധിച്ചാല്‍ അത് മനസ്സിലാവും. അത് തന്നെ തുടരാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും രേവതി വ്യക്തമാക്കുന്നു.












Click it and Unblock the Notifications