ഗേൾഫ്രണ്ടുമായുള്ള ബ്രേക്കപ്പിന് ബിഗ് ബോസും കാരണമായിരുന്നു; ഡിപ്രഷന്‍ ഉണ്ടായില്ല; മനസുതുറന്ന് ഫുക്രു
കൊച്ചി: ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫുക്രു. ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ഫുക്രവിനെ കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയത്. ഫുക്രുവിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷവും ഫുക്രു ചെയ്തിരുന്നു. ബിഗ് ബോസില്‍ സഹമത്സരാര്‍ത്ഥിയായിരുന്ന വീണ നായര്‍, എലീന പടിക്കല്‍, മഞ്ജു പത്രോസ് എന്നിവരുമായി അടിത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഫുക്രു.
നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം

എന്നാല്‍ ഇപ്പോഴിതാ ഫുക്രു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നു ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയിലെ അഭിനയത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാമാണ് ഫുക്രു അഭിമുഖത്തില്‍ പറയുന്നത്. ഒപ്പം ബിഗ് ബോസിലെ ചില കാര്യങ്ങളെ കുറിച്ചും ഫുക്രു മനസുതുറക്കുന്നുണ്ട്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഒരു ബന്ധവുമില്ലാത്ത വ്യക്തി രജിത് കുമാറാണെന്ന് ഫുക്രു പറയുന്നു. അദ്ദേഹവുമായി ഒരു കോണ്‍ടാക്ടും ഇല്ല, എനിക്ക് താല്‍പര്യമില്ല, പുള്ളിയെ കുറിച്ച് പറയാനും താല്‍പര്യമില്ല, ഞാന്‍ അവിടെ നിന്ന് എന്താണ് ചെയ്തതെന്ന് അവിടെയുള്ളവര്‍ക്ക് നന്നായി അറിയാം. ജനങ്ങള്‍ എന്താണ് കണ്ടതെന്നതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാനും പോകുന്നില്ലെന്ന് ഫുക്രു പറഞ്ഞു.

ടിക് ടോക്ക് ആപ്പ് പോയ സമയത്ത് പുള്ളി വിളിച്ചിരുന്നു. അന്ന് എന്റെ കാല് ഒടിഞ്ഞ സമയമായിരുന്നു. അന്ന് സുഖവിവരങ്ങളൊക്കെ തിരക്കിയിരുന്നെന്നും ഫുക്രു പറഞ്ഞു. ബിഗ് ബോസിലെ വഴക്കുകളൊക്കെ നാച്ചുറലായി സംഭവിക്കുന്നതാണ്. നമ്മള്‍ കുറേ കാര്യങ്ങള്‍ സംസാരിക്കും. ഏതാണ് പുറത്തേക്ക് പോവേണ്ടതെന്ന് തീരുമാനിക്കുന്നത് അവരാണെന്നും ഫുക്രു പറയുന്നു.

രജിക് കുമാറിന് പുറത്തുനിന്ന് ലഭിക്കുന്ന പിന്തുണയെ കുറിച്ച് അറിയാമായിരുന്നെന്ന് ഫുക്രു പറയുന്നു. മൂന്നാമത്തെ ആഴ്ച തന്നെ രജിത് കുമാറിന് പുറത്തുനിന്ന് ലങിക്കുന്ന പിന്തുണയെ കുറിച്ച് മനസിലായിരുന്നു. കാരണം , പുറത്തുനിന്ന് വരുന്നവര്‍ ആരുടെ കൂടെയാണ് നില്‍ക്കുന്നതെന്ന് നിരീക്ഷിച്ചാല്‍ അക്കാര്യം മനസിലാകുമെന്ന് ഫുക്രു പറയുന്നു.

പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഫുക്രുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോഴില്ല, ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗില്‍ നിര്‍ത്തുകയായിരുന്നു. ടോക്‌സിക്കായിട്ട് മുന്നോട്ട് പോയിട്ട് കാര്യമില്ലല്ലോ, പണ്ടെക്കെ ആണുങ്ങളുടെ അടിമയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒന്നുമില്ല. അത്തരം സങ്കല്‍പ്പങ്ങളോട് താല്‍പര്യമില്ലെന്നും ഫുക്രു പറയുന്നു. ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ച വ്യക്തിയാണ് താനെന്നും ഫുക്രു പറയുന്നു.

അവള്‍ക്ക് നല്ല ഫ്രീഡം കൊടുക്കാറുണ്ട് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഞാനാണോ അവരുടെ ഫ്രീഡം കൊടുക്കേണ്ടത്. ഇങ്ങനെയുള്ള രീതിയില്‍ നിന്ന് മാറിയ ജീവിതമാണ് ഞാന്‍ ഞാന്‍ നോക്കുന്നത്. നമ്മള്‍ ഒത്തു ചേര്‍ന്ന് പോകാത്ത സാഹചര്യം വന്നതോടെയാണ് പിരിഞ്ഞത്. ബിഗ് ബോസും അതിനൊരു കാരണായിരുന്നു. വ്യക്തിപരമായ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടല്ലോ, അതൊക്കെ തരണം ചെയ്തു. ബ്രേക്കപ്പിന് ശേഷം ഡിപ്രഷനൊന്നും ഇല്ലായിരുന്നെന്നും ഫുക്രു പറയുന്നു.

ബൈക്ക് എടുത്ത് പുറത്തേക്ക് പോവലായിരുന്നു പതിവ്. ബ്രേക്കപ്പിനെക്കുറിച്ച് കൂടുതല്‍ പറയുന്തോറും ആ വ്യക്തിയേയും ഇതിലേക്ക് എടുത്തിടുവല്ലേ, അതുവേണ്ട. ഓ ആ പെണ്‍കൊച്ച് ഇങ്ങനെയാണോ, എന്നൊക്കെയല്ലേ അതിനെ അറിയുന്നവര്‍ ചിന്തിക്കുക. അതാണ് അതേക്കുറിച്ച് അധികം സംസാരിക്കാത്തതെന്നും ഫുക്രു പറയുന്നു.


Click it and Unblock the Notifications
