Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ പുറത്താക്കിയാല്‍ ഈ പരിപാടി ഈ സീസണോട് കൂടി അവസാനിക്കും: മുന്നറിയിപ്പുമായി റോബിന്‍ ഫാന്‍സ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇതുവരേയുള്ളതില്‍ ഏറ്റവും ചൂടേറിയ സമയത്തിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. റിയാസിനെ ശാരീരികമായി നേരിട്ട റോബിനെ ബിഗ് ബോസ് പുറത്താക്കുമോ അതോ വീണ്ടും ഷോയിലേക്ക് തിരികെ കൊണ്ടുവരുമോയെന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം. നിലവില്‍ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ഈ ഒരു കാരണത്താല്‍ റോബിനെ പുറത്താക്കിയാല്‍ ബിഗ് ബോസ് വിവരം അറിയുമെന്ന മുന്നറിയുപ്പുമായി റോബിന്റെ ആരാധകർ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 2 വില്‍ നിന്ന് രജിത് കുമാറിന് പുറത്താക്കിയതുമായി കൂട്ടിച്ചേർത്താണ് റോബിന്‌ ആരാധകർ ഈ സംഭവവികാസത്തെ കാണുന്നത്. രജിത്ത് കുമാറിനോട് കാണിച്ച് അനീതി ഡോക്ടർ റോബിൻ ഓടും കാണിക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ പ്രേക്ഷകർ ആരാണെന്ന് നിങ്ങൾ അറിയും അതോടെ ഈ സീസൺ അവസാനമാണ് അടുത്ത സീസൺ ബിഗ്ബോസ് എന്ന പരിപാടി പൊക്കി പിടിച്ചോണ്ട് വന്ന പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഈ പരിപാടി ഈ സീസൺ നോട് അവസാനിക്കും റോബിനെ പുറത്താക്കിയാൽ ഓർക്കണമെന്നാണ് ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡയിയില്‍ വൈറലായി കൊണ്ടിരിക്കുന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വളരെ വിഷമത്തോടെയാണ് നമ്മൾ പോസ്റ്റ് ഇടുന്നത്

വളരെ വിഷമത്തോടെയാണ് നമ്മൾ പോസ്റ്റ് ഇടുന്നത്. പ്രിയപ്പെട്ട ഏഷ്യാനെറ്റ് നിങ്ങളെ ബഹുമാനിച്ചുകൊണ്ട് തന്നെയാണ് ഈ പറയുന്നത്. റോബിനെ പുറത്താക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ സീസൺ 2 തന്നെ ആവർത്തിക്കും. രജിത് കുമാർ എന്ന മത്സരാർത്ഥിയെ നിങ്ങൾ പുറത്താക്കി. പുള്ളി തെറ്റ് ചെയ്തു സമ്മതിക്കുന്നു. പക്ഷേ അതിനു മുന്നേ ഒരു പാട് തെറ്റുകൾ അദ്ദേഹത്തോട് പലരും ചെയ്തിട്ടുണ്ട്.

വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍

ഫുക്രു പറഞ്ഞ ചെറുക്കൻ പല രീതിയിൽ അദ്ദേഹത്തെ

ഫുക്രു പറഞ്ഞ ചെറുക്കൻ പല രീതിയിൽ അദ്ദേഹത്തെ ശാരീരികമായി വേദനിപ്പിച്ചിട്ടുണ്ട്. അന്ന് ഒന്നും നിങ്ങളെ ആക്ഷൻ എടുത്തില്ല. വീണ എന്ന് പറഞ്ഞ് മറ്റൊരു മത്സരാർത്ഥി രജിത് സാറെ കൈപിടിച്ച് തിരിച്ചിട്ടുണ്ട്. അതും വയ്യാത്ത കൈ. അന്നു നിങ്ങൾ ഒരു ആക്ഷനും എടുത്തു കണ്ടില്ല. പിന്നെ രജിത്തേട്ടൻ ഒരു കുറ്റം ചെയ്തപ്പോൾ മറ്റുള് മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചു എന്ന് പറഞ്ഞു പുറത്താക്കി. പുള്ളി ചെയ്ത തെറ്റിന് ന്യായീകരിക്കുകയല്ല, പക്ഷേ ഇതിലും വലിയ തെറ്റാ സീസണിൽ ചെയ്തവരുണ്ട്.

അന്നൊന്നും എടുക്കാത്ത ആക്ഷൻ പെട്ടെന്ന് പുള്ളിയോട് എടുത്തു

അന്നൊന്നും എടുക്കാത്ത ആക്ഷൻ പെട്ടെന്ന് പുള്ളിയോട് എടുത്തു. അതിനൊരു കാരണമേയുള്ളൂ. വോട്ടിംഗ് ബലത്തിൽ പുള്ളിയെ പുറത്താക്കാൻ പറ്റില്ലായിരുന്നു. അതിന് ചെറിയൊരു കാരണം നോക്കി ഇരിക്കുകയായിരുന്നു. ബിഗ് ബോസ് അവർക്ക് അത് കിട്ടി പുറത്താക്കി. സത്യത്തിൽ സീസൺ 2 വിന്നർ ജനങ്ങളുടെ മനസ്സിൽ ഡോക്ടർ രജിത് കുമാർ തന്നെ. അതുപോലെ തന്നെയാണ് ഈ സീസണിൽ കാര്യം. ഒരാളെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്ന മത്സരാർത്ഥിയെ ഒന്നും ചെയ്യാൻ പോലും മുതിരാതെ ബിഗ് ബോസ്.

അതിനിടയിൽ ലാലേട്ടൻ വന്നേ വാൺ ചെയ്തിട്ടും അതേ തെറ്റു വീണ്ടും

അതിനിടയിൽ ലാലേട്ടൻ വന്നേ വാൺ ചെയ്തിട്ടും അതേ തെറ്റു വീണ്ടും ആവർത്തിച്ചിട്ടുണ്ട് അന്നൊന്നും ആക്ഷൻ അടുത്ത് കണ്ടിട്ടില്ല. ബിഗ് ബോസിന് കൃത്യമായ പ്ലാനുകൾ ഉണ്ടായിരുന്നു. ജനവിധി വിട്ടുകൊടുത്താൽ റോബിൻ പുറത്താക്കില്ല. മത്സരാർത്ഥികൾക്കും അറിയാം ബിഗ്ബോസ് അറിയാം. എന്തെങ്കിലും കാരണം നോക്കിയിരുന്നു, ബോസിന് കൃത്യമായ ഒരു കാരണം കിട്ടി.

 പ്രിയപ്പെട്ട ബിഗ്ബോസ് നിങ്ങളോടുള്ള ബഹുമാനം വെച്ചുതന്നെ പറയുകയാണ്

പ്രിയപ്പെട്ട ബിഗ്ബോസ് നിങ്ങളോടുള്ള ബഹുമാനം വെച്ചുതന്നെ പറയുകയാണ്. രജിത്ത് കുമാറിനോട് കാണിച്ച് അനീതി ഡോക്ടർ റോബിനോട് കാണിക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ പ്രേക്ഷകർ ആരാണെന്ന് നിങ്ങൾ അറിയും. അതോടെ ഈ സീസൺ അവസാനമാണ്. അടുത്ത സീസൺ ബിഗ്ബോസ് എന്ന പരിപാടി പൊക്കി പിടിച്ചോണ്ട് വന്ന പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഈ പരിപാടി ഈ സീസണോട് കൂടി അവസാനിക്കും. റോബിനെ പുറത്താക്കിയാൽ ഓർക്കുക

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+