Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം അഭിനയിച്ചിട്ടില്ല: സൂര്യ കളിക്കുന്നത് വെറും നാടകം; ദയ അശ്വതി

ബിഗ് ബോസ് ഷോയുടെ ഈ സീസണിൽ ഏറ്റവുമധികം പഴി കേട്ടിട്ടുള്ള മത്സരാർത്ഥി സൂര്യ മേനോനാണ്. മണിക്കുട്ടനോടുള്ള പ്രണയം തുറന്നുപറഞ്ഞത് മുതൽ ഗെയിമിൽ മുന്നോട്ടുപോകാൻ ലവ് സ്ട്രാറ്റജി മറയാക്കിയെന്ന ആരോപണമാണ് മത്സരാർത്ഥികളിൽ നിന്നും പ്രേക്ഷകരിൽ നിന്നും സൂര്യയ്ക്ക് നേരെ ഉയർന്നുവന്നത്. സൂര്യ ക്യാമറയോട് ഒറ്റയ്ക്ക് സംസാരിക്കുന്നതും പെട്ടെന്ന് കരയുന്നതുമെല്ലാമാണ് പലപ്പോഴും സൂര്യയ്ക്കെിരെ ഉയർന്നുവന്നിട്ടള്ള ആരോപണം.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

സൂര്യയ്ക്ക് വിമർശനം

സൂര്യയ്ക്ക് വിമർശനം

സൂര്യയാണ് ഇമോഷണലി ഏറ്റവും വീക്കായ മത്സരാർത്ഥിയെന്നും മത്സരാർത്ഥികളുടെ ചർച്ചകള്‍ക്കിടയിലും ഉയർന്നുവന്നത്. പലപ്പോഴും ക്യാമറയ്ക്ക മുമ്പിൽ നിന്നും പലയിടത്തും മാറിയിരിരുന്ന് കരയുകയും ക്യാമറയെ നോക്കി സംസാരിക്കുകയും ചെയ്ത സൂര്യയെ പ്രേക്ഷകരും കണ്ടിട്ടുണ്ട്. സൂര്യ ഫേക്കാണെന്ന് സജ്ന ഫിറോസടക്കം പരസ്യമായി വിളിചു പറഞ്ഞിട്ടുണ്ട്. സൂര്യയുടെ കരച്ചിലിനെ ചോദ്യം ഫിറോസ് ഖാനും പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. അഭിനയം അവസാനിപ്പിക്കാൻ ജയിലിൽ വെച്ച് ഫിറോസ് ഖാനും പറയുന്നുണ്ട്. ഇതിന്റെ പേരിൽ മൂവരും തമ്മിൽ വാക് തർക്കങ്ങളും ഉടലെടുത്തിരുന്നു. ഇതോടെ സൂര്യ അമ്മാ എന്ന് വിളിച്ച് ആർത്ത് കരഞ്ഞതിന് ബിഗ് ബോസ് മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ സാക്ഷികളാണ്.

 പരസ്പരം ഇഷ്ടം

പരസ്പരം ഇഷ്ടം


മണിക്കുട്ടനോടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ മുതൽ പേർളി മാണി- ശ്രീനിഷ് പ്രണയത്തെയാണ് സോഷ്യൽമീഡിയയും ചർച്ചയാക്കിയത്. പ്രണയമുണ്ടാക്കി പേളി മാണിയെ പോലെ അവസാനം വരെയും ഷോയിൽ പിടിച്ച് നില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യയെന്നാണ് വിമർശനമുയർന്നത്. പേളിയും ശ്രീനിഷും പരസ്പരം ഇഷ്ടം സൂക്ഷിച്ചതുകൊണ്ടാണ് അവരുടെ പ്രണയം വിജയിച്ചത് എന്നത് മറ്റൊരു വസ്തുത.

തള്ളിപ്പറഞ്ഞു

തള്ളിപ്പറഞ്ഞു

സൂര്യയുടെ വാക്കുകള്‍ ഒരിക്കൽ പോലും കാര്യമായെടുക്കാത്ത മണിക്കുട്ടൻ ഒരു വേള തുറന്നു പറയാൻ പേടിച്ചിട്ടാണെന്ന് ഒന്നും പറയാത്തതെന്ന് മത്സരാർത്ഥികളിൽ ചിലരോട് പ്രതികരിച്ചിരുന്നു. സൂര്യ പലപ്പോഴായി പറഞ്ഞ കാര്യങ്ങളും ഇതിനൊപ്പം മണിക്കുട്ടൻ പങ്കുവെക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ സൂര്യയെ മണിക്കുട്ടൻ പരസ്യമായി തള്ളിക്കളയുകയും ചെയ്തിരുന്നു. ഇതോടെയാണ് പേളിയാവാന്‍ വന്ന് സൂര്യ ദയ അശ്വതിയെ പോലെ ആയി എന്ന തരത്തില്‍ ട്രോളുകളും വ്യാപകമായിട്ടുള്ളത്. ഇതോടെ ബിഗ് ബോസിനെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാറുള്ള ദയ അശ്വതി ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

 ട്രോളിനെതിരെ ദയ

ട്രോളിനെതിരെ ദയ

ദയ അശ്വതിയുടേയും പേളി മാണിയുടേയും ഫോട്ടോയും ചേര്‍ത്ത് വെച്ച് സൂര്യയ്ക്കെതിരെ ട്രോളിറങ്ങിയതോടെയാണ് മറുപടിയുമായി ദയാ അശ്വതി രംഗത്തെത്തിയിട്ടുള്ളത്. ബിഗ് ബോസ് ഷോയിൽ വെച്ച് താന്‍ പ്രണയനാടകം കളിച്ചിട്ടില്ലെന്നും കണ്ണാടിയ്ക്ക് മുന്നില്‍ പോയി സംസാരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും ദയ അച്ചു തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് ട്രോളിനെതിരെ ദയ രംഗത്തെത്തിയത്. പോസ്റ്റ് വായിക്കാം.

 പ്രേമനാടകം അഭിനയിച്ചില്ല

പ്രേമനാടകം അഭിനയിച്ചില്ല

"ഇത് എന്താണ് ഇങ്ങനെ ശ്ശേ. ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി. പ്രേമനാടകം ആഭിനയിച്ചിട്ടില്ല
എന്റെ നല്ല ഒരു ഫ്രണ്ട് മാത്രം ആണ് മാഷ്. ഞങ്ങൾ തമ്മിൽ അടിയും, വഴക്കും, തമാശയും, പരസ്പരം കുറ്റപ്പെടുതലുകളും ആ വീട്ടിൽ ഉണ്ടായിട്ടുണ്ട്, പിണക്കങ്ങളും, ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. അത് കാണാൻ തന്നെ ഒരു ഒർജിനാലിറ്റി ഉണ്ടായിരുന്നു. അത് ജനങ്ങൾക്ക് ഇഷ്ട്ടമുള്ളത് കൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഓട്ട് കിട്ടി ഞാൻ ബിഗ്ഗ് ബോസ്സ് ഹൗസ്സിൽ പിടിച്ചു നിന്നതുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ദയ അശ്വതി വ്യക്തമാക്കി.

 വെറും നാടകം

വെറും നാടകം


"സൂര്യ മൊത്തം കളിക്കുന്നതും വെറും നാടകം മാത്രം. അഭിനയം മാത്രം, കാണുന്നവർക്കു പോലും വെറുപ്പ് വരുന്നുണ്ട്
പ്ലീസ് എന്റെ പേര് സൂര്യയുടെ പേരിൽ കൂടി വലിച്ചിഴക്കരുത്. സൂര്യടെ അത്രക്ക് കലാപരമായി കഴിവ് എനിക്ക് ഇല്ലെങ്കിലും കള്ളത്തരമില്ലത്ത മനസ്സ് എനിക്ക് ഉണ്ട് അന്നും ഇന്നും എന്നും" ഈ വാക്കുകളോടെയാണ് ദയയുടെ പോസ്റ്റ് അവസാനിക്കുന്നത്.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+