Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷ 70 ലക്ഷത്തിന്റെ കാർ വാങ്ങിയോ? വിവാഹം ഉടനുണ്ടോ? പ്രചാരണങ്ങൾക്ക് മറുപടി ഇതാ

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയിയായി ഷോയില്‍ നിന്ന് പുറത്തെത്തിയ ദില്‍ഷ പ്രസന്നനെ കാത്തിരുന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ചേര്‍ത്തായിരുന്നു കൂടുതലും ആക്രമണം.

വിവാദങ്ങള്‍ക്ക് ദില്‍ഷ മറുപടി പറഞ്ഞിട്ടും ബന്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും അപവാദപ്രചാരണം പലരും നടത്തുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് ദില്‍ഷ മറുപടി നല്‍കിയിരിക്കുകയാണ്.

1

തന്നെക്കുറിച്ച് വരുന്ന വീഡിയോകളില്‍ പലതിലും താന്‍ അറിയുക പോലും ചെയ്യാത്ത കാര്യങ്ങള്‍ ആണെന്ന് ദില്‍ഷ പറയുന്നു. അതുകൊണ്ട് തന്നെ യൂട്യൂബ് തുറക്കാറില്ല. താന്‍ 70 ലക്ഷത്തിന്റെ കാര്‍ വാങ്ങി എന്നായിരുന്നു ഒരു പ്രചാരണം. അതേക്കുറിച്ച് നിരവധി വീഡിയോകളും ചര്‍ച്ചകളും. പിന്നാലെ തനിക്കെതിരെ സൈബര്‍ ആക്രമണം. തനിക്ക് ഇല്ലാത്ത ഒരു വാഹനത്തിന്റെ പേരിലാണ് ഇതൊക്കെ സംഭവിച്ചത് എന്ന് ഓര്‍ക്കണമെന്ന് ദില്‍ഷ പറയുന്നു.

2

സോഷ്യല്‍ മീഡിയ വഴി ആര്‍ക്കും എന്തും പറയാം. അതൊക്കെ വിശ്വസിക്കുന്ന ആളുകളെ കുറിച്ചോര്‍ത്താണ് വിഷമം. ആരെയും എളുപ്പത്തില്‍ ചിലര്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാനാവും എന്നത് കഷ്ടമാണ്. മര്യാദയുടെ സകല അതിര്‍വരമ്പുകളും ഇക്കൂട്ടര്‍ പലപ്പോഴും ലംഘിച്ചു. എന്തൊക്കെയാണ് ഈ പറയുന്നത് എന്നെങ്കിലും അവര്‍ ആലോചിക്കേണ്ടതല്ലേ എന്നും ദില്‍ഷ ചോദിക്കുന്നു.

3

അതിനിടെ സന്തോഷുണ്ടാക്കിയ അനുഭവങ്ങളും ഉണ്ടെന്ന് ദില്‍ഷ പറയുന്നു. ആത്മാര്‍ത്ഥമായി തന്നെ പിന്തുണയ്ക്കാനും ആളുകള്‍ ഉണ്ടായിരുന്നു. മോള്‍ സങ്കടപ്പെടുന്നത് കാണുന്നത് വിഷമമാണ് എന്ന് ഫോണ്‍ വിളിച്ച് പറഞ്ഞ് കരഞ്ഞ അമ്മമാര്‍ ഉണ്ടെന്ന് ദില്‍ഷ പറയുന്നു. മോള്‍ കരയരുതെന്നും പറയുന്നവര്‍ എന്തെങ്കിലും പറയട്ടെ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവരുണ്ട്.

4

തന്റെ യഥാര്‍ത്ഥ നേട്ടമെന്നത് ഇത്തരത്തില്‍ തന്നെ സ്‌നേഹിക്കുന്ന ആളുകളെ നേടാനായി എന്നതാണ്. ദില്‍ഷയെ പോലെ ഒരു മകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അമ്മമാരും അച്ഛന്മാരും പറയുന്നത് കേള്‍ക്കുന്നതാണ് വലിയ സന്തോഷം. അക്കാര്യത്തില്‍ തന്നെക്കാള്‍ കൂടുതല്‍ സന്തോഷം തന്റെ അച്ഛനും അമ്മയ്ക്കും ആണെന്ന് ദില്‍ഷ പറയുന്നു. മകള്‍ എന്ന നിലയ്ക്ക് അതിലും കൂടുതല്‍ തനിക്കൊന്നും വേണ്ട.

5

കുടുംബമാണ് തന്റെ ഏറ്റവും വലിയ കരുത്ത്. ഏത് പ്രതിസന്ധിയിലും മുന്നോട്ട് പോകാനുളള പ്രചോദനം വീട്ടുകാര്‍ നല്‍കുന്ന പിന്തുണയാണ്. ലോകത്ത് ആര് തനിക്ക് എതിരെ നിന്നാലും വീട്ടുകാര്‍ തന്നെ വിശ്വസിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യും എന്ന് ഉറപ്പുണ്ടെന്ന് ദില്‍ഷ പറഞ്ഞു. ഒരു വിഷമം ഉളളത് ചെയ്യാത്ത തെറ്റിന്റെ പേരില്‍ അച്ഛനും അമ്മയ്ക്കും ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നല്ലോ എന്നതില്‍ മാത്രമാണ്.

പ്രിയ താരത്തിനൊപ്പം ആരതി പൊടി; റോബിനെവിടെയെന്ന് ആരാധകർ

6

വിവാഹത്തെ കുറിച്ചുളള ചോദ്യങ്ങള്‍ കേട്ട് മടുത്തുവെന്ന് ദില്‍ഷ പറയുന്നു. താന്‍ വിവാഹം കഴിക്കാത്തതില്‍ തന്റെ വീട്ടുകാരേക്കാള്‍ വിഷമം നാട്ടുകാര്‍ക്കാണ്. വിവാഹം സമയമാകുമ്പോള്‍ സംഭവിക്കും. ഇപ്പോള്‍ കരിയറിനാണ് ശ്രദ്ധ കൊടുക്കുന്നത്. നല്ല സിനിമകളില്‍ അഭിനയിക്കണം. മികച്ച നര്‍ത്തകിയായി പേരെടുക്കുകയും നിരവധി ഷോകളും മറ്റ് പരിപാടികളും ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ദില്‍ഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+