Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനേയും ലാല്‍ ജോസിനേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല; 14 കോടി പോയോ എന്നറിയില്ല;ശാന്തിവിള

നിര്‍മ്മാതാവും ഷെഫുമായ നൗഷാദിനെ സിനിമാ ലോകം അവഗണിച്ചതിനെ കുറിച്ച് അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ സംവിധായകന്‍ ശാന്തിവിളി ദിനേശ് തുറന്ന് പറഞ്ഞിരുന്നു. ലാല്‍ ജോസ്-ദിലീപ് കുട്ടുകെട്ടില്‍ പിറന്ന സ്പാനിഷ് മസാല എന്ന ചിത്രം നിര്‍മിച്ചതിനെ തുടര്‍ന്ന് ഭീമമായ സാമ്പത്തിക നഷ്ടം നൗഷാദിന് സംഭവിച്ചു എന്നായിരുന്നു ശാന്തിവിള ദിനേശ് വ്യക്തമാക്കിയത്.

14 കോടി രൂപ മുടക്കിയാണ് നൗഷാദ് സ്പാനിഷ് മസാല 2012ല്‍ നിര്‍മിച്ചത്. എന്നാല്‍ ആ ചിത്രത്തിന് വേണ്ടി മുടക്കിയ പണം നഷ്ടമായെന്ന് നൗഷാദ് തന്നോട് വെളിപ്പെടുത്തിയിരുന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ അത് വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

നിര്‍മ്മാതാവ് നൗഷാദ്

നൗഷാദ് മരിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ആ വാര്‍ത്ത ചെയ്തത്. അതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് എത്തി. നൗഷാദിന്റെ മകള്‍ക്ക് വേണ്ടി എന്തും ചെയ്യാമെന്ന് പറഞ്ഞ് ഒരുപാട് ആളുകളാണ് എന്നെ വിളിച്ചത്. ഇന്ത്യയില്‍ നിന്നും ഗ്രാനൈറ്റ് കൊണ്ടുപോയി സിംഗപ്പൂരില്‍ ബിസിനസ് നടത്തുന്ന കോഴിക്കോട്ടുകാരന്‍ ഒരു മുഹമ്മദ് അല്‍പ്പം മുന്‍പ് തന്നെ വിളിച്ചിരുന്നു. ആ കൂട്ടിക്ക് സഹായം നല്‍കാം എന്നായിരുന്നു അദ്ദേഹം അറിയിച്ചു.

ഞങ്ങളുടെ അംലകൃത: സോഷ്യല്‍ മീഡിയയില്‍ തരംഗമായി പൃഥിരാജിന്റെ മകളുടെ പുതിയ ചിത്രം

കുട്ടിയുടെ പഠനം

കുട്ടിയുടെ പഠനം, വീട് ജപ്തിയാവാതെ നോക്കാനോ അങ്ങനെ എന്തിന് വേണ്ടിയെങ്കിലും ഒരു ഫണ്ട് സ്വരൂപിക്കാന്‍ തുടങ്ങുകയാണെങ്കില്‍ തുടക്കത്തില്‍ ഒരു ലക്ഷം രൂപ തരാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘാടകര്‍ വിളിക്കുകയാണെങ്കില്‍ മാത്രം ഞാന്‍ അറിയിക്കാം എന്ന് അദ്ദേഹത്തോട് പറഞ്ഞു. താങ്കള്‍ തരുന്ന കാഷ് ഞാന്‍ കൈപ്പറ്റില്ലെന്നും അറിയിച്ചു. അത്തരത്തില്‍ ഒരുപാട് ആളുകള്‍ എന്നെ വിളിക്കുന്നുണ്ടെന്നും ശാന്തിവിള ദിനേശ് അറിയിക്കുന്നു.

മോഹന്‍ലാല്‍ ചിത്രം

ഭ്രമരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നൗഷാദിന് നിര്‍മ്മാണ പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ അതിന്റെ പോസ്റ്ററിലും മറ്റുമൊക്കെ അന്വേഷിച്ചെങ്കിലും മറ്റൊരാളുടെ പേരാണ് കണ്ടെത്താന്‍ സാധിച്ചത്. രണ്ട് നിര്‍മ്മാതാക്കള്‍ ആണ് ആ പടത്തിന് ഉള്ളത്. എന്നാല്‍ അമേരിക്കയില്‍ ഉള്ള ഒരു നിര്‍മ്മാതാവ് എന്നെ വിളിച്ചിട്ട് പറഞ്ഞത് ഭ്രമരത്തിന് വേണ്ടി ആറുകോടി രൂപ മുടക്കിയിട്ട് നാല് കോടി പോയെന്നാണ്. അദ്ദേഹം സെപ്റ്റംബര്‍ 15-ാം തിയതി നാട്ടിലേക്ക് വരുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

ലാല്‍ ജോസും-ദിലീപും

നൗഷാദിന് ഭ്രമരത്തില്‍ മുതല്‍ മുടക്ക് ഉണ്ടോയെന്ന് ഞാന്‍ സംവിധായകന്‍ ബ്ലെസിയെ വിളിച്ച് ചോദിക്കുന്നത് ശരിയല്ലാലോ. അതുപോലെ തന്നെ ലാല്‍ ജോസും-ദിലീപും ചെയ്ത മറ്റ് പടങ്ങളെ പോലെ സ്പാനിഷ് മസാല ഓടിയില്ലെന്ന് കഴിഞ്ഞ എപ്പിസോഡില്‍ ഞാന്‍ പറ‍ഞ്ഞിരിന്നു. 14 കോടിയുടെ കടം വന്നും എന്നും ഞാന്‍ പറഞ്ഞിരുന്നു. നൗഷാദും നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഒരാളുമാണ് ഇക്കാര്യം എന്നോട് പറഞ്ഞ്. ആ പൈസ പൂര്‍ണ്ണമായും പടത്തിന് വേണ്ടി ചിലവാക്കി എന്നല്ല, സ്പെയ്നിലൊക്കെ പോയി ഒരുപാട് കാഷ് ഇറക്കിയെന്നാണ് പറഞ്ഞത്.

സ്പാനിഷ് മസാല

എന്നാല്‍ 7 കോടി രൂപ മാത്രമാണ് സ്പാനിഷ് മസാലയ്ക്ക് ചിലവായതെന്നും നഷ്ടം രണ്ടരക്കോടി മാത്രമാണെന്നും മറുപക്ഷം പറയുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും വ്യക്തമായ അറിവ് എനിക്കില്ല. ഞാന്‍ എന്തായാലും ദിലീപിനെയോ ലാല്‍ ജോസിനെയോ കളിയാക്കാനോ, വേദനിപ്പിക്കാനായിട്ടോ ഒരിക്കലും പറയില്ല. അങ്ങനെ ആരെയും വേദനിപ്പിക്കില്ലെന്നും അദ്ദേഹം പറയുന്നു.

സിബി മലയില്‍

മൂന്ന് വര്‍ഷം മുന്‍പ് ഞാന്‍ വട്ടിയൂര്‍ക്കാവില്‍ താമസിക്കുമ്പോഴാണ് എന്റെ അമ്മ മരിക്കുന്നത്. എന്റെ വീട് സ്ഥിതി ചെയ്തിരുന്ന ഇടത്ത് നിന്നും നൂറ് മീറ്ററിന് അടുത്താണ് അന്ന് ചലച്ചിത്ര അക്കാദമി. ശാസ്തമംഗലത്തെ ഓഫീസില്‍ ചെയര്‍മാനായ കമലും, എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പറായ സിബി മലയിലും അവിടെ ഉണ്ട്. പി ശ്രീകുമാര്‍ സിബി മലയിലെ വിളിച്ച് എന്റെ അമ്മ വിളിച്ച കാര്യം പറഞ്ഞു. ആ ശരി എന്ന് പറഞ്ഞ് ഫോണ്‍ വെച്ചതല്ലാതെ സിബി മലയിലും കമലും വന്നില്ല.

കമല്‍ വരില്ല

കമല്‍ വരില്ല എന്ന് അറിയാം. അദ്ദേഹത്തിനെതിരെ ഞാന്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സിബി മലയിലിന് ഗുണമല്ലാതെ ഒരു ദോഷവും ഇന്നുവരെ ഞാന്‍ ചെയ്തിട്ടില്ല. അദ്ദേഹം മാക്ടയില്‍ ലോഹിതദാസിനെതിരെ മത്സരിക്കുമ്പോള്‍ ഞാന്‍ എത്രരൂപ ചിലവാക്കി എന്നും വിയര്‍പ്പൊഴുക്കി എന്ന് സിബി മലയിലിന് നന്നായി എന്ന് അറിയാം. തിരുവനന്തപുരത്ത് വന്ന് വോട്ടര്‍മാരെ കണ്ട് പോവുമ്പോള്‍ എന്റെ കയ്യില്‍ 5000 രൂപ വെച്ച് തന്നിട്ട് ' ഇതിന്റെ നാല് ഇരട്ടി ദിനേശിന് ചിലവായിട്ടുണ്ട് എന്ന് എനിക്ക് അറിയാം' എന്ന് പറഞ്ഞ ആളാണ് സിബി മലയില്‍. എന്നാല്‍ ആ പണം സ്വീകരിച്ചില്ല.

ലാല്‍ ജോസ് വന്നു

ഇപ്പോള്‍ ഫെഫ്കയുടെ ചെയര്‍മാനായ അദ്ദേഹം ഇന്നലെയെല്ലാം മറന്ന് കാണും. ഏറെ ഇഷ്ടപ്പെടുന്ന ലോഹിതദാസിന്റെ എതിര്‍ചേരിയില്‍ സിബി മലയിലിന് വേണ്ടി നിന്നു എന്നതിനാല്‍ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയ ആളാണ് ഞാന്‍. ആ നന്ദിയെങ്കിലും ഉണ്ടായിരുനെങ്കില്‍ അദ്ദേഹം അമ്മ മരിച്ചപ്പോള്‍ വീട്ടില്‍ വരുമായിരുന്നു. എന്നാല്‍ ആ സ്ഥാനത്ത്, അമ്മ മരിച്ച വിവരം അറിഞ്ഞ് ഒറ്റപ്പാലത്ത് നിന്നും കാറെടുത്ത് വീട്ടില്‍ വന്ന ആളാണ് ലാല്‍ ജോസ്. ആ ലാല്‍ ജോസിനെ ഒരിക്കലും ഞാന്‍ കുറ്റപ്പെടുത്തില്ല.

മീശ മാധവന്‍

ചാന്തുപൊട്ട് പോലെ എത്ര പണം വാരി പടങ്ങള്‍ ചെയ്ത ആളാണ് ലാല്‍ ജോസ്. അതുപോലെ മീശ മാധവന്‍. അതുപോലെ തന്നെ എത്ര വിജയ ചിത്രങ്ങള്‍ ദിലീപ്-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്നു. സിനിമയില്‍ വിജയവും പരാജയവും ഉണ്ടാവും. ലാല്‍ ജോസിന്റെ ഏറ്റവും മികച്ച പടങ്ങളില്‍ ഒന്നായ രണ്ടാംഭാവം പരാജയമാണ്. അതില്‍ നിന്നും പാഠം പഠിച്ചാണ് മീശമാധവന്‍ ചെയ്യുന്നത്.

14 കോടി

സ്പാനിഷ് മസാലയ്ക്ക് വേണ്ടി 14 കോടി ചിലവായി എന്ന് പറയുന്നത് എന്നോട് പറഞ്ഞ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് 7 കോടി ചിലവായി 2 കോടി നഷ്ടം വന്നു എന്നുമാണ്. ഇതില്‍ ഏതാണ് ശരി എന്ന് എനിക്ക് അറിയില്ല. ഏതായാലും സ്പാനിഷ് മസാലയ്ക്ക് ശേഷം മറ്റൊരു സിനിമ ചെയ്യാനുള്ള അവസരം നൗഷാദിന് ഉണ്ടായിട്ടില്ല. ഹോട്ടല്‍ ശ്യംഖലയിലെ ബ്രാച്ചുകള്‍ തുടരെ തുടരെ പരാജയപ്പെട്ടു. അതിലാണ് അദ്ദേഹം സാമ്പത്തിക ഞെരുക്കത്തിലായത്.

വിളിച്ചിട്ടില്ല

ലാല്‍ ജോസോ ദിലീപോ എന്നെ വിളിച്ചിട്ടില്ല, ഞാന്‍ അങ്ങോട്ടും വിളിച്ചില്ല. എങ്കിലും എന്റെ സ്റ്റോറിയിലൂടെ എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കില് അത് മനപ്പൂര്‍വ്വം അല്ല. എനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ സ്റ്റോറി ചെയ്തത്. അത്തരത്തില്‍ സ്റ്റോറികള്‍ ചെയ്യുമ്പോള്‍ ഞാന്‍ വ്യക്തി ബന്ധം നോക്കാറുമില്ല.

ദിലീപിന് വിഷമം

ഞാന്‍ ഇക്കാര്യം പറഞ്ഞാല്‍ ദിലീപിന് വിഷമം വരുമോ, ലാല്‍ ജോസിന് ബുദ്ധുമുട്ടാവുമോ എന്ന് ആലോചിക്കാറില്ല. ആത്മാര്‍ത്ഥ സുഹൃത്തായ ബെന്നി പി നായരമ്പലം ആണ്. ആ സ്റ്റോറിയിലൂടെ സിനിമയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കിലും മനപ്പൂര്‍വ്വമല്ല എന്ന് പറയുന്നു. ലാല്‍ ജോസിനേയും ദിലിപിനേയും നേരിട്ട് വിളിച്ച് എല്ലാ വിവരങ്ങളും കൃത്യമായി എടുത്ത് സ്റ്റോറി ചെയ്യാന്‍ സാധിക്കില്ലാലോയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+