ബാബുവായി പ്രണവ് മോഹന്‍ലാല്‍ എത്തും; ഒമര്‍ ലുലു സംവിധാനം!! പ്രചാരണത്തിന് മറുപടി
കൊച്ചി: പാലക്കാട്ടെ കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. സാഹസികമായി മല കയറിയ ബാബു വീഴുകയും മലയിടുക്കില്‍ കുടങ്ങുകയുമായിരുന്നു. ശേഷം കരസേനയും മറ്റു ഉദ്യോഗസ്ഥരുമെല്ലാം ശ്രമിച്ചിട്ടാണ് ബാബുവിനെ രക്ഷിച്ചത്. ബാബുവിന്റെയും കുടുംബത്തിന്റെയുമെല്ലാം വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം എല്ലാവരും വായിച്ചതാണ്. എന്നാല്‍ പുതിയ വിവരം മറ്റൊന്നാണ്.
ബാബുവിന്റെ മലകയറ്റവും ജീവിതവും സിനിമയാകാന്‍ പോകുന്നു. ബാബുവായി പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുമെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. എന്നാല്‍ ഈ പ്രചാരണത്തില്‍ മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തുവന്നു.
അങ്ങനെ ഒരു സിനിമയേ താന്‍ ചിന്തിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ വാരിയംകുന്നന്‍ സിനിമ ഒരുക്കുമെന്ന് പറഞ്ഞ ഒമര്‍ ലുലു പിന്‍മാറിയ സംഭവം കൂടി ഈ വേളയില്‍ ചിലര്‍ ഈ വേളയില്‍ ഓര്‍മപ്പെടുത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

43 മണിക്കൂറിലേറെ കൂമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ ജീവിതം സിനിമയാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ട്രോള്‍ രൂപത്തിലാണ് ആദ്യം പ്രചാരണം തുടങ്ങിയതെങ്കിലും പിന്നീട് രൂപം മാറി. ഇതോടെയാണ് നിരവധി പേര്‍ പ്രതികരിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ സംവിധായകന്‍ ഒമര്‍ ലുലുവും പ്രതികരിച്ചു.

ഒമര്‍ ലുലുവിന്റെ പ്രതികരണം ഇങ്ങനെ- ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു, ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്‌നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിന്നെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ലാ. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു.

ഒമര്‍ ലുലുവിനെ കളിയാക്കിയും പിന്തുണച്ചും നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. ബാബു ഗോവയില്‍ പോയപ്പോള്‍ മലയില്‍ കുടുങ്ങിയ കഥയാണേല്‍ പൊളിക്കുമെന്നാണ് ഒരു പ്രതികരണം. അഞ്ച് പെണ്‍കുട്ടികളെ കൈലാസം കാണിക്കാമെന്ന് പറഞ്ഞ് ബാബു പറ്റിച്ചുകൊണ്ടു പോകുമ്പോള്‍ കുടുങ്ങിയതാക്കാം കഥ... തുടങ്ങിയ പലവിധ കമന്റുകള്‍ വരുന്നുണ്ട്.

ചില കമന്റുകള്‍ക്ക് ഒമര്‍ ലുലു പ്രതികരിച്ചിട്ടുമുണ്ട്. ഊക്ക് ആണെന്നുള്ളത് പോലും മനസിലാക്കാനുളള കഴിവില്ലാതെ പോയോ... മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാലും ഇങ്ങള്‍ക്ക് ഈ ഗതി വന്നല്ലോ രജിത് നായരേ എന്നാണ് ഇത് ഒമര്‍ ലുലു നല്‍കിയ മറുപടി. ട്രോളുകള്‍ക്ക് പ്രതികരിക്കേണ്ടിയിരുന്നില്ല എന്ന് ഒമര്‍ ലുലുവിനെ ചിലര്‍ ഉപദേശിക്കുന്നുമുണ്ട്.

ഇനി ബോളിവുഡ് സിനിമയാണ് തന്റെ ലക്ഷ്യമെന്ന് ഒമര്‍ ലുലു സൂചിപ്പിച്ചു. ഇതിനോടാണ് ചിലരുടെ പ്രതികരണം. ബോളിവുഡ്, കണ്ടറിയണം, ഇനി നിനക്കെന്താ സംഭവിക്കാന്‍ പോകുന്നതെന്ന്... എന്നാണ് ഒരാളുടെ പ്രതികരണം. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നന്‍ എന്ന സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചതും പിന്നീട് പിന്‍മാറുകയും ചെയ്ത വേളയില്‍ താന്‍ തയ്യാറാണ് എന്ന ഒമര്‍ ലുലുവിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു.
സ്വിമ്മിങ് സ്യൂട്ടില്‍ നടി മംമ്ത മോഹന്‍ദാസ്; താരത്തിന്റെ പുതിയ ഫോട്ടോ വൈറല്‍

നിര്‍മാതാക്കളുമായുള്ള വിഷയമാണ് സിനിമയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് ആഷിക് അബു വാരിയംകുന്നന്‍ വിവാദമായ വേളയില്‍ വിശദീകരിച്ചിരുന്നു. ഈ വേളയിലാണ് ഒമര്‍ലുലു പ്രതികരിച്ചത്. പ്രീ ബിസിനസ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വച്ച് 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മാതാവ് വന്നാല്‍ മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങളുള്ള ഒരു വാരിയംകുന്നന്‍ വരും എന്നായിരുന്നു ഒമര്‍ ലുലിവിന്റെ പ്രഖ്യാപനം.

വൈകാതെ ഒമര്‍ ലുലു തീരുമാനം മാറ്റി. പിന്നീട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ- ഇക്ബാല്‍ മാര്‍ക്കോണി വിളിച്ച് വാരിയംകുന്നന്‍ സിനിമയുമായി ഒമര്‍ മുന്നോട്ട് പോയ്‌കോ പൈസ നോക്കേണ്ട എന്ന് പറഞ്ഞു. പിന്നീട് ഞാന്‍ 1921 എന്ന ശശി സാറിന്റെ സിനിമ കണ്ടു. എല്ലാ ഭാഗങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാരിയംകുന്നന്‍ മാത്രമല്ല ആലിമുസ്ലിയാരും വാഗണ്‍ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി '1921'ല്‍ പറഞ്ഞട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഒന്നും ഇനി ആര്‍ക്കും പറയാന്‍ പറ്റും എന്നും തോന്നുന്നില്ല എന്നും ഒമര്‍ ലുലു പ്രതികരിച്ചതോടെ വിഷയത്തില്‍ ചര്‍ച്ച അവസാനിക്കുകയായിരുന്നു.












Click it and Unblock the Notifications