Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷയുമായി സിനിമ ചെയ്യാൻ താത്പര്യമില്ല;എന്നെ മനസിലാക്കി വരുന്നയാളെ സ്വീകരിക്കും';ഡോ റോബിൻ രാധാകൃഷ്ണൻ

കൊച്ചി;ദില്‍ഷ പ്രസന്നൻ ജയിച്ചത് താന്‍ കാരണമാണ് എന്ന് പറയുന്നത് ശരിയല്ലെന്ന് ബിഗ് ബോസ് മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണൻ.. എന്നേയും ദിൽഷയേയും ഒരുമിച്ച് ഇഷ്ടപ്പെടുന്ന ആളുകളാണ് ദിൽഷയെ ജയിപ്പിച്ചത്.പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യണമെന്നില്ല ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ ജനങ്ങൾക്കും തോന്നിയത് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും റോബിൻ പറഞ്ഞു.

തന്റെ ഇഷ്ടത്തോട് ദിൽഷ നോ എന്ന് പറഞ്ഞാലും യെസ് എന്ന് പറഞ്ഞാലും ഞാൻ അത് അംഗീകരിക്കുന്നുണ്ടെങ്കിൽ അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നത് കൊണ്ടാണ്. എന്നെ ഇഷ്ടപ്പെടുന്ന എല്ലാരിൽ നിന്നും അതാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റോബിൻ പറഞ്ഞു. മൂവി മാറ്റിനി ചാനലിലെ കട്ടൻ വിത്ത് ഇമ്മട്ടി എന്ന പരിപാടിയിലായിരുന്നു റോബിന്റെ പ്രതികരണം.

1


'സ്വന്തം ജീവിതത്തിൽ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് ആ വ്യക്തിയാണ്. ഇത് അവരുടെ വ്യക്തിരപരമായ കാര്യങ്ങളാണ്. ഒരിക്കലും ഒരാളെ നിർബന്ധിച്ച് എന്തെങ്കിലും ചെയ്യിക്കാൻ നമ്മുക്ക് സാധിക്കില്ല. ദിൽഷ നോ എന്ന് പറഞ്ഞാലും യെസ് എന്ന് പറഞ്ഞാലും ഞാൻ അത് അംഗീകരിക്കുന്നുണ്ടെങ്കിൽ അയാളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നത് കൊണ്ടാണ്. എന്നെ ഇഷ്ടപ്പെടുന്ന എല്ലാരിൽ നിന്നും അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

2


'നമ്മൾ പക്വതയോടെ ഈ വിഷയത്തിൽ ഇടപെടണം. അല്ലാതെ ഒരാളെ ഹരാസ് ചെയ്യാനോ മോശമാക്കാനോ നമ്മൾ ശ്രമിക്കരുത്. അത് മോശം കാര്യമാണ്. യെസ് പറഞ്ഞാലും നോ പറഞ്ഞാലും ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാൽ അതിനെ കണ്ടില്ലെന്ന് നടിക്കുകയേ ഉള്ളൂ. ഞാനും ദിൽഷയും വളരെ ബോൾഡ് ആയ ആളുകളാണ്. അതുകൊണ്ട് ഈ ഡീഗ്രേഡിംഗ് ഒന്നും ഞങ്ങളെ ബാധിക്കില്ല',റോബിൻ പറഞ്ഞു.

3


'ദില്‍ഷ ജയിച്ചത് ഞാന്‍ കാരണമാണ് എന്ന് പറയുന്നത് അത്ര ശരിയല്ല. എന്നേയും ദിൽഷയേയും ഒരുമിച്ച് ഇഷ്ടപ്പെടുന്ന ആളുകളാണ് ദിൽഷയെ ജയിപ്പിച്ചത്.പ്രേക്ഷകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാള്‍ക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യണമെന്നില്ല ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞപ്പോൾ ജനങ്ങൾക്കും തോന്നിയിട്ടുണ്ട് അവൾക്ക് വോട്ട് കൊടുക്കണമെന്ന്. അതുകൊണ്ടാണ് അവൾക്ക് പിന്തുണ ലഭിച്ചത്'

4


ദിൽഷ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവളുടെ ജയം എന്നത് എന്റെ കൂടി ജയമാണ്. അത് കൊണ്ട് തന്നെ അവളുടെ വിജയത്തിൽ എനിക്കും സന്തോഷം ഉണ്ട് റോബിൻ പറഞ്ഞു.
അതേസമയം ദിൽഷയുടെ കൂടെ സിനിമ ചെയ്യാൻ താത്പര്യം ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു റോബിന്റെ മറുപടി.'ദിൽഷയുടെ കൂടെ സിനിമ ചെയ്യില്ല.
സിനിമ ചെയ്യണം എന്ന താത്പര്യമുണ്ട്. പക്ഷേ എനിക്ക് ദില്‍ഷയ്‌ക്കൊപ്പം സിനിമ ചെയ്യാൻ തോന്നുന്നില്ല', റോബിൻ പറഞ്ഞു.

5


'എന്റെ രീതികളെ കുറിച്ച് ആളുകൾ നല്ലതും മോശവും പറയാറുണ്ട്. ഞാൻ ദേഷ്യപ്പെട്ടത് നല്ല കാര്യമായി കരുതുന്നില്ല. പക്ഷേ ബിഗ് ബോസിൽ വരുന്നതിന് മുൻപും ചില കാര്യങ്ങളിൽ ഞാൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അറിയപ്പെട്ട് തുടങ്ങിയതിന് ശേഷം ജാഡയോ അഹങ്കാരമോ കാരണം അല്ല ദേഷ്യത്തോടെ പ്രതികരിക്കുന്നത്. ഇഷ്ടപ്പെടുന്ന ഒരാളെ കുറിച്ച് മോശം പറയുമ്പോൾ പ്രതികരിച്ച് പോയതാണ്.വേണമെങ്കിൽ എനിക്ക് മിണ്ടാതിരിക്കാമായിരുന്നു.
പക്ഷേ ഞാന്‍ പ്രതികിരിക്കാതിരിക്കേണ്ട ആവശ്യമില്ല'.

6


'എന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം അത്തരത്തിൽ ആവേണ്ടിയിരുന്നില്ലെന്ന് പിന്നീട് തനിക്ക് തോന്നിയിരുന്നു. തന്റെ പ്രതികരണങ്ങൾ കൊച്ചുകുട്ടികളെ അടക്കം സ്വാധീനിക്കും. തന്റെ പ്രതികരണം കണ്ട് പലർക്കും ദേഷ്യവും വിഷമവും വന്ന് കാണും.അത്തരം സംഭവങ്ങൾ ഇനി എന്റെ ഭാഗത്ത് നിന്ന് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. ഇനി അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് എല്ലാവർക്കും എന്നെ വിമർശിക്കാം'.

7

'സാഹചര്യം കൊണ്ടാണ് അന്ന് അങ്ങനെ പ്രതികരിച്ചത്. ബിഗ് ബോസ് ഹൗസിനുള്ളിൽ നടന്നതും സാഹചര്യം കൊണ്ടാണ്.അഗ്രഷൻ, ക്ഷമയില്ലായ്മ, ദേഷ്യം എന്നിവയെല്ലാം എനിക്ക് നെഗറ്റീവുകളാണ്. അതാരും ഇഷ്ടപ്പെടരുത്. എന്നിൽ എന്തെങ്കിലും പോസിറ്റീവ് ഉണ്ടെങ്കിൽ അതാണ് ആളുകൾ സ്വീകരിക്കേണ്ടത്'.

8


(കട്ടൻ വിത്ത് ഇമ്മട്ടി )ഷോയുടെ ആങ്കറായ ആരതി എനിക്ക് ബൊക്കെ തന്നതിനെ നാളെ സോഷ്യൽ മീഡിയയില്‍ വരാന്‍ പോരകുന്നത് ആരതിയുമായി എനിക്ക് ബന്ധമുണ്ടെന്നും ദില്‍ഷയെ തേച്ചു എന്നൊക്കെയാകും. ഇനിയിപ്പോ ദില്‍ഷ എന്നോട് പറയുന്നത് നോ ആയാലും ഞാൻ എന്റെ കരിയറുമായി മുന്നോട്ട് പോകും.അല്ലാതെ താടിയും മുടിയും വളർത്തി ഹിമാലയത്തിൽ ഒന്നും പോകില്ല.മുന്നോട്ടുള്ള ജീവിത്തതിൽ യഥാർത്ഥ എന്നെ മനസിലാക്കി ആരെങ്കിലും വന്നാൽ അവരെ ഞാൻ സ്വീകരിക്കും. എന്തിനാണ് ഞാൻ എന്റെ ജീവിതം വെറുതെ നശിപ്പിക്കുന്നത്. വിഷമം ഉണ്ടായിരിക്കാം. അത് മാറ്റിവെച്ച് മുൻപോട്ട് പോകണം. വർത്തമാനകാലത്ത് ജീവിക്കണം എന്നല്ലേ പറയാറുള്ളത്.

9


ബിഗ് ബോസിനകത്ത് കണ്ട ഞാൻ തന്നെയാണ് പുറത്തുള്ള ഞാനും. ഇനി എന്റെ സ്വഭാവം എന്താണെന്ന് എഴുതി സെപറേറ്റ് മാട്രിമോണിയിൽ കൊണ്ടുപോയി ഇടേണ്ട കാര്യമൊന്നും ഇല്ല. എന്നെ അറിയാവുന്ന ആളുകൾക്ക് ഞാൻ ഏത് എക്സ്ട്രീം വരെ പോകുമെന്നൊക്കെ വ്യക്തമായി അറിയാം. പലരും കരുതുന്നത് ഞാനും ദിൽഷയും ലൈവിൽ ഒരുമിച്ച് വന്ന് കാര്യങ്ങൾ പറയുമെന്നാണ്. എന്നാൽ അതിന്റെ ആവശ്യമുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. അതിന് സമയവുമില്ല. ഞാനെന്റ് ജീവിതവുമായി മുന്നോട്ട് പോകുകയാണ്. കുറച്ച് നാൾ കൂടി ഈ വിഷയത്തിലൊക്കെ ട്രോളുകൾ ഒക്കെ ആളുകൾ ഉണ്ടാക്കുമായിരിക്കും. അവർ സ്വന്തം സമയം കളയുകയാണ് അല്ലാതെ മറ്റൊന്നുമില്ല.

'ഇതെന്ത് മറിമായമാണ്.. എന്ത് ചെയ്താലും സുന്ദരി'; വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+