• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പാരവെപ്പ്,കൂടെയുള്ളവനെ വെറുപ്പിക്കലും,ലവ് ട്രാക് പിടിക്കാതെ ഇരുന്നാൽ മതിയായിരുന്നു';വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; മോട്ടിവേഷൻ സ്പീക്കറെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വൻ ആരാധകർ ഉള്ള താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ. തനിക്ക് പ്രത്യേക സ്ട്രാറ്ററികളൊന്നും ഇല്ലെന്നും 100 ദിവസത്തേക്കായി തയ്യാറെടുത്ത് പരമാവധി അതിനായി പ്രയത്നിച്ച് ഷോയിൽ വിജയിക്കാൻ ലക്ഷ്യം വെച്ചാണ് താൻ വന്നതെന്നുമായിരുന്നു ഷോ തുടങ്ങുമ്പോൾ ഉണ്ടായ പത്രസമ്മേളനത്തിൽ റോബിൻ പ്രതികരിച്ചത്.

'ഞാൻ തന്നെ ഡ്രാമ ക്വീൻ'; കണ്ണിറുക്കി ചിരിച്ച് ഭാവന,ചിരിയടക്കാനാകാതെ ശിൽപ; വൻ വൈറൽ

1

എന്നാൽ പരീക്ഷക്കു കുത്തിയിരുന്ന് പഠിച്ചിട്ട് അവസാനം ചോദ്യ പേപ്പർ കിട്ടിയിട്ട് ഏത് ചോദ്യത്തിന് ഏതു ഉത്തരം എഴുതണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഡോ റോബിന്റെ ഗെയിം എന്ന് പറയുകയാണ് ഇപ്പോൾ ഒരു ആരാധകൻ. ബിഗ് ബോസ് മലയാളം സീസണ്‍ 4 ആദ്യ വാരാന്ത്യത്തോട് അടുക്കുമ്പോള്‍ റോബിന്റെ 'സ്ട്രാറ്റജിയെ' വിലയിരുത്തി കൊണ്ട് ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം

2

ഈ മച്ചാന്റെ ഏറ്റവും വലിയ കുഴപ്പം ഇങ്ങേരു പറയുന്ന ഈ 8 മാസത്തെ റിസേർച് ആണ് ... ഉള്ള ബിഗ് ബോസ് സീസൺ ഒക്കെ കുത്തി ഇരുന്നു കണ്ടു പഠിച്ചു എല്ലാം കൂടെ എവിടെ കൊണ്ട് കൊട്ടണം എന്ന കൺഫ്യൂഷ്യനിൽ ആണ് .. പരീക്ഷക്കു കുത്തിയിരുന്ന് പഠിച്ചിട്ട് അവസാനം ചോദ്യ പേപ്പർ കിട്ടിയിട്ട് ഏത് ചോദ്യത്തിന് ഏതു ഉത്തരം എഴുതണം എന്ന് അറിയാത്തവന്റെ അവസ്ഥ .. പഠിച്ചിട്ടു വരുന്നവരുടെ ഒന്നാമത്തെ ലക്ഷണം ആണ് ഈ സ്ക്രീൻ സ്‌പേസിന് വേണ്ടി ആവശ്യം ഉള്ളയിടത്തും ഇല്ലാത്തിടത്തും കേറി തലയിടുന്നതും പിന്നെ മോട്ടിവേഷൻ വാരിക്കോരി വിതറുന്നതും ..

3

പുള്ളിക്കാരന്റെ മണ്ടത്തരത്തിന്റെ ഉത്തമ ഉദാഹരണം ആണ് ആ പാവ ഗെയിം .. ഒരു സാധാരണ വീക്കിലി ടാസ്ക് ...അത് ജയിച്ചാൽ എന്ത് തോറ്റാൽ എന്ത് .. ആര് ജയിച്ചാലും ലക്ഷുറി പോയിന്റ് കിട്ടും ..തോറ്റാൽ ഒരു ചുക്കും വരാൻ ഇല്ല .. ഈ മച്ചാൻ അത് എന്തോ വേൾഡ് കപ്പ് ആണെന്ന് വിചാരിച്ചു എന്ന് തോന്നുന്നു .. റൂൾ തെറ്റിച്ചു കാപ്റ്റൻ റൂമിൽ കയറി അത് പോട്ടെന്നു വെക്കാം.. എല്ലാരും കേൾക്കെ നുണ പറഞ്ഞു

4

..അങ്ങേർക്ക് അത് സിമ്പിൾ ആയി പറഞ്ഞാ മതി ഞാൻ ആണ് മച്ചാനെ അത് അവിടെ വെച്ചത് എന്ന് അത് അവിടെ തീർന്നേനെ .. എന്നിട്ടോ അത് ബിഗ് ബോസ് പൊക്കുന്നതു വരെ മിണ്ടാതിരുന്നു എന്നിട്ടു ന്യായീകരണത്തിന്റെ പൂരം .. ഗെയിമിന് വേണ്ടി ഞാൻ എന്തും ചെയ്യും എന്ത് നുണയും പറയും എന്നൊക്കെ അവിടെ നിന്ന് പ്രസംഗിച്ചു

5

....ജാസ്മിനും നിമിഷയും കൂടി അത് പച്ചക്ക് വിളിച്ചു പറഞ്ഞു അറിയാത്തവരെയും കൂടി അറിയിച്ചു കൊടുത്തു ... എന്തായിരുന്നു അതിന്റെ ഫലം ആ ബിഗ് ബോസ് വീട്ടിൽ ഒരാളും ഇങ്ങേരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാത്ത അവസ്ഥ ഇങ്ങേരു ഉണ്ടാക്കി ..ഈ പുള്ളിക് അവിടെ ഒരു സൗഹൃദം ഉണ്ടാവാൻ ഇനി ബുദ്ധിമുട്ടാണ് ..

6

എല്ല്ലാവരും പുള്ളിയെ അങ്ങനെയേ കാണു ....ഇതൊക്കെ എന്തിനു വേണ്ടി എന്ന് ആലോചിക്കുമ്പോൾ ആണ് കോമഡി ... ഈ ഒരു ചെറിയ വീക്കിലി ടാസ്കിനു വേണ്ടി ആണ് ഈ സാഹസം മുഴുവൻ ചെയ്തത് ... പുള്ളിക്കാരന്റെ റിസേർച് നോട്ടിൽ ആവശ്യം വന്നാൽ പാര വെക്കണം കൂടെ ഉള്ളവരെ വെറുപ്പിക്കണം നുണ പറയണം എന്നൊക്കെ എഴുതി പഠിച്ചു വന്നത്

7

ഓക്കേ പക്ഷെ അത് ഒക്കെ വളരെ അത്യാവശ്യം വന്നാൽ , ഇത് ചെയ്തില്ലെങ്കിൽ അവിടുന്നു പുറത്താകും എന്ന സ്ഥിതി ഒക്കെ വന്നാൽ ഒരു നിവൃത്തി ഇല്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ആണെന്ന് മനസ്സിലാക്കാൻ ഉള്ള ബോധം ഇല്ലാതെ പോയി ...

8

മച്ചാൻ അതെല്ലാം കൂടി എടുത്തു ആദ്യത്തെ വീക്കിലി ടാസ്കിൽ ഒരു ബോധവും ഇല്ലാതെ വാരി വിതറി ... ഇനി ഇപ്പോ കാത്തിരുന്ന് കാണാം ... ലവ് ട്രാക് പിടിക്കാതെ ഇരുന്നാൽ മതിയായിരുന്നു എന്ന ഒറ്റ പ്രാർത്ഥനയെ ഉള്ളു

cmsvideo
  മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ
  English summary
  Dr Robin's game strategy; This is the draw back of Bigg boss season 4 contestant robin,note goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X