ആ കാത്തിരിപ്പിനും വിരാമമായി; മരക്കാർക്ക് മുമ്പേ 'മാലിക്' എത്തുന്നു; തീയേറ്ററിൽ അല്ല, പ്രൈമിൽ...ജൂലായ് 15 ന്
ഫഹദ് ഫാസിലിന്റെ ഏറെ കാത്തിരിക്കുന്ന സിനിമ 'മാലിക്' തീയേറ്ററില്‍ റിലീസ് ചെയ്യില്ല. ഏറെകാലം തീയേറ്റര്‍ റിലീസിന് കാത്തിരുന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈമില്‍ ആണ് സിനിമ റിലീസ് ചെയ്യുക. ജൂലായ് 15 ന് ആണ് റിലീസ് ചെയ്യുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫഹദ് ഫാസിലും ആമസോണ്‍ റിലീസ് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. വിശദാംശങ്ങള്‍...
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ

മാലിക്
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമയാണ് 'മാലിക്'. മഹേഷ് നാരായണന്‍ തന്നെയാണ് മാലിക്കിന്റെ തിരക്കഥയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ആണ് നിര്‍മാതാവ്.

ബിഗ് ബജറ്റ് സിനിമ
ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് സിനിമയാണ് മാലിക്. 27 കോടിയോളം രൂപ ചെലവിട്ടാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആണ് നിര്‍മാണം. സനു വര്‍ഗ്ഗീസ് ആണ് ഛായാഗ്രഹണം.

തീയേറ്ററിന് കാത്തിരുന്നു
2019 സെപ്തംബര്‍ 3 ന് ആയിരുന്നു മാലിക്കിന്റെ ചിത്രീകരണം തുടങ്ങിയത്. പിന്നീട് ചിത്രീകരണം പൂര്‍ത്തിയായി സിനിമ തയ്യാറായപ്പോഴേക്കും കൊവിഡ് വ്യാപനം മൂലം തീയേറ്ററുകള്‍ അടച്ചു. ഒടുവില്‍ 2021 മെയ് 13 ന് റിലീസ് പ്രഖ്യാപിക്കുകയും ചെയ്തതാണ്.

വീണ്ടും തിരിച്ചടി
എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ, തീയേറ്ററുകള്‍ വീണ്ടും അടച്ചു. ഇതോടെ മാലിക് റിലീസ് പ്രതിസന്ധിയില്‍ ആയി. സിനിമ തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷയായിരുന്നു ഇത്രനാളും അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒടിടി റിലീസിന് തീരുമാനമായി.

മര്ക്കാര്‍ക്കൊപ്പം
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മെയ് 13 ന് റിലീസ് നിശ്ചയിച്ചിരുന്ന മറ്റൊരു ചിത്രമായിരുന്നു. മരക്കാര്‍ എന്തായാലും ഒടിടി റിലീസിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓണത്തിന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

പൊളിറ്റിക്കല്‍ ക്രൈം ഡ്രാമ
മാലിക് ഒരു 'പൊളിറ്റിക്കല്‍ ക്രൈം ഡ്രാമ' ആണെന്നാണ് വിക്കിപീഡിയയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ലീ വിറ്റാക്കര്‍ ആണ് സംഘടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയത്തിലേയും പോലീസിലേയും അഴിമതികള്‍ക്കെതിരെ ഒരു തീരദേശ ഗ്രാമത്തില്‍ നിന്നുള്ള സുലൈമാന്‍ മാലിക്കിന്റെ പോരാട്ടമാണ് ഇതിവൃത്തം.

വന്‍ താരനിര
ഫഹദ് ഫാസിലിനെ കൂടാതെ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട് മാലിക്കില്‍. നിമിഷ സജയന്‍ ആണ് നായികാ കഥാപാതരമായ മെഹ്‌റുന്നീസ സുലൈമാനെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, മാലാ പാര്‍വ്വതി, സലീം കുമാര്‍, ഇന്ദ്രന്‍സ്, അപ്പാനി രവി, ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഹോട്ട് ലുക്കില്‍ മോണൽ ഗജ്ജര്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications