പക്ഷേ ഇയാള്‍.. മണിക്കുട്ടനെതിരെ ഡിംപൽ, 'മറ്റുളളവരെ ഫൂളാക്കി ജീവിക്കരുത്', 'ഇത്തരക്കാരോട് സഹതാപം മാത്രം'

ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ഫാൻസ് ഏറ്റെടുത്ത സൗഹൃദമായിരുന്നു മണിക്കുട്ടനും ഡിംപല്‍ ഭാലും തമ്മിലുളളത്. ഷോയില്‍ ഇവരുടെ കൂട്ടുകെട്ട് ഹിറ്റായിരുന്നു. ഷോയില്‍ ഇടയ്ക്ക് വെച്ച് ഇരുവരും പുറത്ത് പോയതും തിരികെ വന്നതുമായ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ ബിഗ് ബോസിന് പുറത്ത് എത്തിയതോടെ മണിക്കുട്ടനും ഡിംപലിനും എന്ത് പറ്റിയെന്ന് ആരാധകര്‍ അമ്പരന്നു. ഇരുവരുടേയും ചങ്ങാത്തം തുടര്‍ന്നില്ല. മണിക്കുട്ടനെ താന്‍ ജീവിതത്തില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് ഡിംപല്‍ ഇപ്പോള്‍ പറയുന്നത്. ഇന്ത്യാ ഗ്ലിറ്റ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണിക്കുട്ടന് എതിരെ ഡിംപല്‍ തുറന്നടിച്ചത്.

1

'ബിഗ് ബോസിലേക്ക് രണ്ടാമതും വരേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ഡിംപൽ പറഞ്ഞു. 'കാരണം താന്‍ എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ ആലോചിച്ച് മാത്രമേ ചെയ്യാറുളളൂ. തിരിച്ച് വന്നതിന് കൃത്യമായ കാരണം ഉണ്ടായിരുന്നു. അത്രയും വലിയൊരു തീരുമാനം എടുക്കുമ്പോള്‍ ആലോചിച്ച് തന്നെയേ ചെയ്യൂ. സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ പോയി ഫ്രൂട്ട്‌സ് കാണുമ്പോള്‍ നല്ലതാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ട് വരും. മുറിച്ച് നോക്കുമ്പോള്‍ ആണ് മനസ്സിലാകുക അതിലെന്താണ് എന്നത്. അത്രയേ ഉളളൂ ജീവിതത്തിലും'.

2

'സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റ്‌സ് ഇടുന്നവരോട് പറയാനുളളത് 'മക്കളേ വളര്' എന്നാണ്. 'വേറെ പണിയൊന്നും ഇല്ലേ. താന്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ട് പൈസയുണ്ടാക്കുന്നുണ്ട്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ട്. വേറുതെ ജീവിതം പാഴാക്കി കളയാതെ എന്തെങ്കിലും ചെയ്യൂ'. 'ബ്ലെസ്ലിയെ പിന്തുണച്ചത് കൊണ്ട് റോബിന്‍ ആര്‍മിയുടെ ശത്രു ആയോ എന്ന് അറിയില്ല. താന്‍ ശ്രദ്ധിച്ചിട്ടില്ല. എന്തെങ്കിലും മെസ്സേജൊക്കെ വന്നിട്ടുണ്ടെങ്കില്‍ പോലും അറിഞ്ഞിട്ടില്ല', ഡിംപൽ പറഞ്ഞു.

3

ബിഗ് ബോസിലെ സഹമത്സരാർത്ഥികളെ കുറിച്ചും ഡിംപൽ സംസാരിച്ചു. 'ഭാഗ്യലക്ഷ്മിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് സാമ്പാര്‍ ആണ്. തനിക്ക് കുറേ കാര്യങ്ങള്‍ ഉണ്ടാക്കാനറിയാം. പക്ഷേ സാമ്പാര്‍ അറിയില്ല. ബിഗ് ബോസ് വീടിനുളളില്‍ നിന്നും താന്‍ ചേച്ചിയുടെ അടുത്ത് നിന്ന് പഠിച്ച ഒരു കാര്യമാണ്. ഉളളില്‍ എത്രയൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും പുറത്ത് വന്നിട്ട് തനിക്ക് എന്തെങ്കിലും കാര്യമുണ്ടെങ്കിലോ വിഷമം ഉണ്ടെങ്കിലോ തങ്ങള്‍ സംസാരിക്കാറുണ്ട്'.

4

ബിഗ് ബോസ് ഭാഗ്യലക്ഷ്മിച്ചേച്ചിയല്ല, ഭാഗ്യലക്ഷ്മി എന്ന വ്യക്തിയുടെ ജീവിതം തന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്ന് ഡിംപല്‍ പറഞ്ഞു. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന കിടിലം ഫിറോസിനെ കുറിച്ചുളള ചോദ്യത്തിന് 'ഇങ്ങനെ ഒരാളുണ്ടോ' എന്നായിരുന്നു ഡിംപലിന്റെ മറുചോദ്യം. തന്നെ സംബന്ധിച്ച് ഇങ്ങനെ ഒരാളേ ഇല്ലെന്നും ഡിംപല്‍ പറഞ്ഞു..

5

സായിയെ കുറിച്ചുളള ചോദ്യത്തിന് ഡിംപലിന്റെ മറുപടി 'ഇവിടെയൊക്കെ ഉണ്ടോ' എന്നായിരുന്നു. 'താന്‍ ബിഗ് ബോസിന് ഉളളിലൊരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. നിങ്ങള്‍ ഇങ്ങനെ അല്ല. നിങ്ങള്‍ എന്തോ ഒളിച്ച് വെയ്ക്കുന്നുണ്ട്. ആ പറഞ്ഞതില്‍ തനിക്ക് ഒരു മാറ്റവും ഇല്ല. പുറത്ത് വന്നിട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകും. ഉളളില്‍ ആള്‍ക്കാരെങ്ങനെ ആയിരുന്നു പുറത്ത് വന്നിട്ട് എങ്ങനെ ആയിരുന്നു എന്നത്. സെക്കന്‍ഡ് ഹാഫില്‍ കണ്ട ആളായിരുന്നു ഒറിജിനല്‍'.

6

മണിക്കുട്ടനെ കുറിച്ചുളള ചോദ്യത്തിന് രൂക്ഷമായ ഭാഷയിലാണ് ഡിംപല്‍ പ്രതികരിച്ചത്. ''എല്ലാവര്‍ക്കും അഭിനയിക്കാന്‍ അറിയില്ല. പക്ഷേ എല്ലാവരും ജീവിതത്തില്‍ ആര്‍ട്ടിസ്റ്റുകളാണ്. പക്ഷേ ഇയാള്‍.. ജീവിതം സിനിമയല്ല ഭായ്. തനിക്ക് സഹതാപമാണ് ഉളളത്. ഇത്തരക്കാരോട് തനിക്ക് സഹതാപമാണ് തോന്നാറുളളത്''.

7

''നമ്മള്‍ നമ്മളെ ഫൂളാക്കി ജീവിക്കുന്നതിന് കുഴപ്പമില്ല. നമ്മള്‍ മറ്റുളളവരെ ഫൂളാക്കി ജീവിക്കുന്നത് ശരിയല്ല. നമ്മള്‍ കമ്പ്യൂട്ടറില്‍ നിന്നും ഡിലീറ്റ് അടിക്കും. അത് കഴിഞ്ഞ് റീസൈക്ലിംഗില്‍ നിന്ന് ഡിലീറ്റ് അടിക്കും. ഇത് തന്നെ സംബന്ധിച്ച് അതാണ്. തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ. പക്ഷേ അച്ഛനമ്മമാരെയോ സഹോദരിമാരെയോ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ തന്നെ സംബന്ധിച്ച് പിന്നെ ആ മനുഷ്യനില്ല''.

'കള്ളകൃഷ്ണനും എട്ട് സുന്ദരികളും', റാംപ് വാക്ക് ഞെട്ടിച്ചല്ലോ';ഡോ റോബിൻ രാധാകൃഷ്ണന്റെ ആറാട്ട്, വൈറൽ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+