അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് കാവ്യാ മാധവൻ രാജി വെക്കാൻ പോയതെന്തിന്? ഇന്നസെന്റ് പറയുന്നു
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് ഏറെക്കാലം നടൻ ഇന്നസെന്റ് ആയിരുന്നു. അസുഖ ബാധിതനായതിന് പിന്നാലെയാണ് അമ്മ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് മാറി നിൽക്കുകയും മോഹൻലാൽ നേതൃത്വത്തിലേക്ക് വന്നതും.
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന കാവ്യാ മാധവൻ സ്ഥാനം രാജി വെക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. അതിനുളള കാരണമെന്തായിരുന്നു എന്നും കൌമുദി യൂട്യൂബ് ചാനലിലെ ഇന്നസെന്റ് കഥകളുടെ പുതിയ എപിസോഡിൽ ഇന്നസെന്റ് വിശദീകരിക്കുന്നു.

ഇന്നസെന്റിന്റെ വാക്കുകൾ: '' അമ്മ സംഘടന ഒരുപാടാളുകള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്. നൂറ്റി നാല്പത് പേര്‍ക്കോളം ഒരു കൈനീട്ടമായി അയ്യായിരം രൂപ വീതം മരുന്നുകള്‍ വാങ്ങാനായി കൊടുക്കുന്നുണ്ട്. ഒരു പ്രായം കഴിയുമ്പോള്‍ ചിലപ്പോള്‍ സിനിമ ഇല്ലാതാകാം. അതല്ലെങ്കില്‍ വേറെ എന്ത് ജോലി ചെയ്യുന്നവര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. മറ്റുളളവര്‍ക്ക് മുന്നില്‍ മരുന്ന് വാങ്ങാനായി കൈ നീട്ടേണ്ടി വരുന്നത് സങ്കടകരമാണ്''.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

''മറ്റുളളവരെ അത് മക്കളായാല്‍ പോലും ആശ്രയിക്കാതിരിക്കാനാണ് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ഉളളത്. അത് പോലെ തന്നെയാണ് മരണം വരെ മാസം തോറും 5000 രൂപ വെച്ച് കൊടുക്കുന്നത്. അങ്ങനെ നല്ല രീതിയില്‍ അമ്മ എന്ന സംഘടന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് അമ്മ സംഘടന ഒരു പ്രോഗ്രാം ചെയ്യുകയാണ്. വിഷമം അനുഭവിക്കുന്നവരെ സഹായിക്കാനും ഇന്‍ഷൂറന്‍സ് കൊടുക്കാനുമൊക്കെ പണമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു പ്രോഗ്രാം''.

''അപ്പോള്‍ കാവ്യാ മാധവന് തന്റെ അടുത്ത് വന്നു. തന്നെ ഇങ്ങനെ നോക്കി ഇരുന്നു. എന്താണ് ഇങ്ങനെ നോക്കുന്നത് എന്ന് താന്‍ ചോദിച്ചു. അപ്പോള്‍ കാവ്യ പറഞ്ഞു, ഇന്നസെന്റ് അങ്കിളിന് ഈ അസുഖമൊക്കെ വന്നിട്ട് മാറ്റം ഉണ്ടെന്നാണോ അതോ മാറ്റമില്ല എന്നാണോ എന്ന്. തന്റെ മുടി കണ്ടിട്ട് ആയിരുന്നു ചോദിച്ചത്. മുടിയൊക്കെ പോയിരുന്നു. ഇങ്ങനെ പോയിപ്പോയി ഒരു ദിവസം താന്‍ ഇല്ലാതാകും എന്ന് പറഞ്ഞു''.

''അപ്പോള്‍ കാവ്യ പെട്ടെന്ന് കണ്ണ് പൊത്തി. എന്നിട്ട് പറഞ്ഞു, ഇതെന്ത് ഇന്നസെന്റ് അങ്കിളേ ഇങ്ങനെയൊക്കെ വരുന്നത്. അല്ലെങ്കില്‍ അങ്കിളിനെ പോലെ ഒരാള്‍ക്ക് ഈ അസുഖം വരേണ്ടതുണ്ടോ. അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാള്‍ കാവ്യാ മാധവനാണ്. പ്രായമായവര്‍ മാത്രം പോരെന്ന് കരുതി യുവാക്കളേയും അംഗങ്ങളാക്കിയിരിക്കുകയാണ്''.

''താന്‍ പറഞ്ഞു, കാവ്യ ഒരു കാര്യം മനസ്സിലാക്കണം. ഒരു കാര്യം എനിക്ക് വ്യക്തമായി മനസ്സിലായി. അമ്മയില്‍ നിന്നും പത്ത് പൈസ നമ്മള് പറ്റിച്ചാല്‍ ഇങ്ങനെയുളള രോഗം വരും. അങ്കിളെന്താണ് ഈ പറയുന്നത് എന്നും മിണ്ടാതിരിക്കൂ എന്നും കാവ്യ പറഞ്ഞു. ഈ കുട്ടി ചെറുതായിരുന്നപ്പോള്‍ തന്റെ മകളായി അഭിനയിച്ചിട്ടുളളതാണ്. തനിക്ക് അത്രയും അടുപ്പമുണ്ട്. അമ്മ സംഘടനയില്‍ നിന്ന് പണം എടുത്താല്‍ കുഴപ്പമാണ്''.

''കാവ്യ ചോദിച്ചു, പ്രസിഡണ്ട് അങ്കിള്‍, സെക്രട്ടറി മമ്മൂട്ടി, അപ്പോള്‍ മമ്മൂട്ടി അങ്കിള്‍ താന്‍ പറഞ്ഞു, പറയാന്‍ പറ്റില്ല. ഇത് ഇന്നസെന്റ് അങ്കിള്‍ നിന്നോട് സ്നേഹം കൊണ്ട് പറഞ്ഞതാണ്. കാരണം നീയും എക്സിക്യൂട്ടീവ് അംഗമാണ്. ഇനി ഇങ്ങനെ പണം എടുക്കുന്നത് കണ്ടിട്ട് കണ്ടില്ല എന്ന് നടിക്കുന്നവര്‍ക്കും ഈ രോഗം വരാം. അപ്പോഴേക്കും കാവ്യ നെഞ്ചത്ത് കൈ വെച്ചു. അങ്കിള്‍ തമാശയാണ് പറയുന്നത് എന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞു''.
Recommended Video

''ഒരാഴ്ച കഴിഞ്ഞപ്പോള്‍ കാവ്യ വിളിച്ചു, ്അമ്മയില് നിന്നും പണമെടുക്കുമ്പോള്‍ അതിലുളളവര്ക്ക് രോഗം വരുമെന്ന് പറഞ്ഞില്ലേ. ഞാന്‍ അമ്മയോടും അച്ഛനോടും ചോദിച്ചു, അവര്‍ പറഞ്ഞു നമുക്ക് കുഴപ്പമൊന്നും ഇല്ലെന്ന്. രണ്ട് ദിവസം കഴിഞ്ഞ് കാവ്യ വീണ്ടും വിളിച്ചു. അങ്കിളേ ഞാന്‍ രാജി വെക്കുകയാണ് എന്ന് പറഞ്ഞു. അപ്പോള്‍ താന്‍ കാര്യം തെളിച്ച് പറഞ്ഞുകൊടുത്തു. തമാശ പറഞ്ഞതാണ് എന്ന്. ഇനി ഇത് വിചാരിക്കുന്ന ആരെങ്കിലും അമ്മയുടെ പ്രസിഡണ്ടായി വന്നാല്‍ അവന് മനസ്സിലാകും കാശെടുത്താല്‍ കാന്‍സര്‍ വരുമെന്ന്''.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications