റോബിന്‍ ശരിക്കും ഡോക്ടറാണോ: ഡിഗ്രി ഒർജിനലാണോയെന്ന് സംശയം, കോടികള്‍ നേടിയെന്നും ആറാട്ട് അണ്ണന്‍
ബിഗ് ബോസിന് ഉള്ളില്‍ തന്നെ അയാള്‍ എത്രത്തോളം അഗ്രസീവായിരുന്നു. ഒരുപാട് പിആർ വർക്ക് നടത്തിയാണ് പുള്ളി ഇവിടം വരെ എത്തിയത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനെതിരെ രൂക്ഷമായ വിമർശനവുമായി വൈറല്‍ താരം ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വർക്കി. റോബിന്‍ രീതികള്‍ ഒരു ഡോക്ടർക്ക് ചേർന്നതല്ലെന്നും ഇയാളൊക്കെ ഒരു ഡോക്ടർ ആണോയെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് വർക്കി ചോദിക്കുന്നത്.
റോബിന് വലിയ ഫോളോവേഴ്സുണ്ട്. എന്നാല്‍ ഇയാള്‍ എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നത്. റോബിനെക്കുറിച്ച് നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.

റോബിനെതിരെ ആറാട്ട് അണ്ണന്‍ സന്തോഷ് വർക്കി
പൈസ കൊടുത്ത് എം ബി ബി എസ് പഠിച്ചയാളാണ് റോബിന്‍. അദ്ദേഹം ഒരു പക്വത കാണിക്കണം. ഒരു ഡോക്ടർ ഇങ്ങനെയാണോ കാണിക്കേണ്ടത്. അയാള്‍ വളരെ അഗ്രസീവും ഇമോഷണലുമായിട്ടാണ് പെരുമാറുന്നത്. ഒട്ടും യുക്തിപരമായി പ്രവർത്തിക്കുന്നില്ലെന്നും സന്തോഷ് വർക്കി ചൂണ്ടിക്കാണിക്കുന്നു.

ഇത്രയും വിദ്യാഭ്യാസം ഉള്ള ആള്‍ ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ പാടില്ല. പ്രത്യേകിച്ച് ഒരു ഡോക്ടർ ഇങ്ങനെ വികാരത്തിന് അടിമപ്പെട്ട് പ്രവർത്തിക്കരുത്. വളരെ ശാന്തതോടെ യുക്തിപരമായി ചിന്തിച്ച് മുന്നോട്ട് പോവുന്നവരാണ് ഡോക്ടർമാർ. ഉദാഹരണത്തിന് ഒരു ആക്സിഡന്റ് കേസ് വന്നാല്‍ വികാരപരമായി പെരുമാറാതെ വിവേക പൂർവ്വം പെരുമാറണം. എന്നാല്‍ ഇയാള്‍ എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നത്.

റോബിന്‍ എവിടുത്തെ ഡോക്ടറാണ്
റോബിന്‍ എവിടുത്തെ ഡോക്ടറാണ്. എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്. കൂവുന്നു, അലറുന്നു. ഞാന്‍ നേരത്തെ തന്നെ ഇത് പറഞ്ഞപ്പോള്‍ അന്ന് ആളുകള്‍ എന്നെ തെറിപറയാന്‍ വന്നു. ഇയാള്‍ വെറുതെ അല്ല തുടർപഠനം നടത്താന്‍ പോവാത്തത്. ഇയാളുടേത് ശരിക്കുള്ള ഡിഗ്രിയാണോയെന്ന് തന്നെ എനിക്ക് സംശയമുണ്ട്.
ദിലീപിനും കാവ്യക്കുമൊപ്പം ഇത്തവ മീനൂട്ടി മാത്രമല്ല മാമാട്ടിയുമുണ്ട്: വൈറലായി ചിത്രങ്ങള്‍

റോബിന് റോള്‍ മോഡലാക്കി എടുക്കാന്‍ സാധിക്കുന്ന നിരവധിയാളുകള്‍ ഇവിടെ തന്നെയുണ്ട്. മോഹന്‍ലാലിനെ കണ്ട് പഠിക്കാന്‍ പറ. എത്ര സമചിത്തതോയെടെയാണ് മോഹന്‍ലാല്‍ പെരുമാറുന്നത്. ഇയാള്‍ക്ക് എന്ത് പക്വതയാണ് ഉള്ളത്. റോബിന്റെ പുതിയ സിനിമയൊന്നും നടക്കാന്‍ പോവുന്നില്ല. ഒരു പ്രതീക്ഷയും ഇല്ല.

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിക്കാന്‍ അറിയുന്ന
അടുത്ത സീസണ്‍ തുടങ്ങുന്നതോടെ ഇയാളുടെ ഫെയിം പോവും. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിക്കാന്‍ അറിയുന്ന പ്രതിഭകളാണ്. എന്നാല്‍ ഇയാള്‍ സാധാരണക്കാരാണ്. എന്നാല്‍ വളരെ സ്മാർട്ടാണ്. ഇത്രയും രൂപ അയാള്‍ ഉണ്ടാക്കി. പക്ഷെ ഇതൊന്നും അധികകാലം നില്‍ക്കാന്‍ പോവുന്നില്ല. ദില്‍ഷയെ ഒഴിവാക്കിയത് ഇയാളാണെന്ന് മുന്‍ കൂട്ടുകാരൊക്കെ പറയുന്നത്.

ബിഗ് ബോസിന് ഉള്ളില്‍ തന്നെ അയാള്‍ എത്രത്തോളം അഗ്രസീവായിരുന്നു. ഒരുപാട് പിആർ വർക്ക് നടത്തിയാണ് പുള്ളി ഇവിടം വരെ എത്തിയത്. മീഡിയയെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇയാള്‍ അത്ര ജനുവിനല്ലെന്ന് ഞാന്‍ അന്നേ പറഞ്ഞതാണ്. ആള്‍ മൊത്തത്തില്‍ മിടുക്കനാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയും ബിഎംഡബ്ല്യൂ കാറുമൊക്കെ ഉണ്ടാക്കിയല്ലോയെന്നും സന്തോഷ് വർക്കി പറയുന്നു.












Click it and Unblock the Notifications