28 ലക്ഷം രൂപയുടെ തട്ടിപ്പിനരയായി..കച്ചവടവും പൂട്ടി..കൊവിഡ് കാലത്ത് നേരിട്ടത്; ഹരിശ്രീ യൂസഫ് പറയുന്നു
കൊച്ചി; പ്രക്ഷേകരുടെ പ്രീയപ്പെട്ട മിമിക്രി താരമാണ് ഹരിശ്രീ യൂസഫ്. ഇന്നെസെന്റിനേയും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനേയുമെല്ലാം അനുകരിച്ച് കൈയ്യടി നേടിയിട്ടുള്ള താരം നിരവധി സിനിമകളിലും ചാനൽ ഷോകളിലുമല്ലാം ഭാഗമായിട്ടുണ്ട്.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'
എന്നാൽ കൊവിഡ് തീർത്ത പ്രതിസന്ധിയിൽ ഏറെ ബുദ്ധിമുട്ടിയെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ താരം. എം ജി ശ്രീകുമാറിന്റെ പറയാം നേടാം പരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മുപ്പത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പിനും ഇതിനിടയിൽ താൻ ഇരയായെന്നും യൂസഫ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ

രണ്ടര കൊല്ലമായി സ്റ്റേജ് പെർഫോമൻസ് ചെയ്യുന്ന കലാകാരൻമാർക്ക് വിശേഷങ്ങൾ ഒന്നുമില്ല. കൊവിഡായതിനാൽ മിമിക്രി ഇല്ല. താൻ കൊവിഡ് തുടങ്ങും മുൻപേ ഒരു കട തടുങ്ങിയിരുന്നു. 45 വയസുവരെ മിമിക്രി പോറ്റി. ഇനി നമ്മൾ അതിന്റെ പുറകേ പോയാൽ ശരിയാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.അതുകൊണ്ട് കൈയ്യിലുള്ള പണമൊക്കെ മറിച്ച് ഒരു കട തുടങ്ങുന്നത്. ആ കടയ്ക്ക് ശരിക്കും വൻ പരാജയക്കട എന്നാണ് പേരിടേണ്ടിയിരുന്നത്.

മിമിക്രി മാത്രം അറിയാവുന്ന താൻ ബിസിനസിലേക്ക് ഇറങ്ങിയത് വൻ പരാജയമായി പോയി. കടയെ കുറിച്ച് ആലോചിച്ചപ്പോൾ ബേക്കറി തുടങ്ങിയാലോ എന്നായിരുന്നു ആലോചന. അങ്ങനെ ബേക്കറി തുടങ്ങി. ആരും ഒന്നും പറഞ്ഞ് തന്നിട്ടൊന്നുമില്ല. മുൻപ് കട നടത്തി പരിചയവുമില്ല. കൈയ്യിലുളഅള അഞ്ചെട്ട് ലക്ഷം കടയ്ക്കായി മുടക്കി. ആദ്യം സ്ഥലം തിരഞ്ഞ് പോയി. റോഡ് സൈഡിലൊന്നും കട കിട്ടിയില്ല.

അങ്ങനെ ഒരു കട അവസാനം റോഡ് സൈഡിൽ കിട്ടി. അവിടെ തന്നെ കട തുടങ്ങാമെന്ന് തിരുമാനിച്ചു. സാധനങ്ങളും എടുത്തു. കൂട്ടത്തിൽ ഒരു ലേഡി സ്റ്റോറും. ബേക്കറിയിൽ മധുരപലഹാരങ്ങൾ വാങഅങി വെച്ചിരുന്നു. അതൊക്കെ ഉറുമ്പ് അരിച്ച് നശിച്ചു. അതോടെ അതവസാനിപ്പിച്ച് സ്റ്റേഷനറിയിലായി ശ്രദ്ധ.

ഒരു ബേക്കറി അങ്ങ് തുടങ്ങിയാലോ എന്ന ചിന്തയാണ് അതിനു കാരണം. നമ്മുടെ കൈയ്യിൽ ഒരു അഞ്ചെട്ടു ലക്ഷം രൂപയുണ്ടായിരുന്നു. അങ്ങനെ സ്ഥലം കണ്ടെത്തി,അവിടെ തന്നെ തുടങ്ങുകയും ചെയ്തു. സാധനങ്ങളും എടുത്തു. ഒപ്പം ഒരു ലേഡി സ്റ്റോറും ഉണ്ടായിരുന്നു. എന്നാൽ മധുര സാധനങ്ങൾ ഉറുമ്പ് അരിക്കാൻ തുടങ്ങിയതോടെ ആ കച്ചവടം പൂട്ടി. എലി ശല്യം കാരണം സ്റ്റേഷനറി കടയും പൂട്ടേണ്ടി വന്നു. 18ാം വയസിലാണ് മിമിക്രി തുടങ്ങുന്നത്. ഇപ്പോൾ അൻപതുവയസ്സായി.

ലക്ഷങ്ങളുടെ തട്ടിപ്പിനിരയായ കാര്യവും ഷോയിൽ യൂസഫ് തുറന്ന് പറഞ്ഞു. അതിനെ കുറിച്ച് നടന്റെ വാക്കുകൾ ഇങ്ങനെ-കടകൾ പൂട്ടിയിരുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിനായി വിളിക്കുന്നത്. നിലമ്പൂരായിരുന്നു കട. ഞാൻ ചെന്നു പരിചയപെട്ടു.പിന്നെ ഭയങ്ക ബന്ധമായി. പിന്നെ നിലമ്പൂരൊക്കെ പോയാൽ എപ്പോഴും ഇക്കാ എന്നൊക്കെ വിളിച്ച് വരും.

അങ്ങനെ പതിയെ ആൾ എന്റെ കുടുംബ വിശേഷം ഒക്കെ ചോദിച്ച് മനസിലാക്കാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ ഞാൻ ബിസിനസ് ഒക്കെ പൊളിഞ്ഞ സംഭവം പറഞ്ഞു. അങ്ങനെ ഒരിക്കൽ അവൻ വിളിച്ച് പറഞ്ഞു നിങ്ങൾ ഇങ്ങനെ കാഷൊന്നും ഇനി കളയേണ്ട, കൈയ്യിൽ ബാക്കിയുള്ള പണം ഇങ്ങ് തന്നേക്ക് എനിക്ക് എറണാകുളത്തൊരു ഹോം അപ്ലയൻസ് കടയുണ്ട്. അവിടെ പണം നിക്ഷേപിക്കാം എന്ന് പറഞ്ഞു.

ഞാൻ വിശ്വസിച്ചു അവന് പണം കൊടുത്തു. ഇരുപത്തെട്ടര ലക്ഷം അവനെ വിശ്വസിച്ച് കൊടുത്തു. കടയിൽ നിന്ന് കിട്ടുന്ന ലാഭം തരാമെന്ന് പറഞ്ഞാണ് ഞാൻ പണം കൈമാറിയത്.ഒരു വർഷത്തോളം കൊണ്ടാണ് കടമായി കൊടുത്തത്. ഭാര്യ വരെ പറഞ്ഞു കൊടുക്കരുതെന്ന്. എന്നാൽ അത് താൻ കേട്ടില്ല. പണത്തിനായി താൻ അവനെ വിളിക്കുമ്പോൾ അവൻ ഫോണെടുക്കാതായി. നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് മനസിലായത് ഇവൻ ഇത്തരത്തിൽ പലരിൽ നിന്നും പണം പറ്റിച്ചിട്ടുണ്ടെന്ന്.

ഞാൻ അവനെതിരെ കേസ് കൊടുത്തിരിക്കുവാണ്. അവന് പണം നൽകിയതിന്റെ രേഖകളും ചെക്കും എല്ലാം എന്റഎ കൈയ്യിലുണ്ട്. ഇനി കോടതിയാണ് തിരുമാനിക്കേണ്ടത്. സ്റ്റേജിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തുകയാണ്. അത് നഷ്ടപ്പെടില്ലെന്ന് തന്നെയാണ് വിശ്വാസം, യൂസഫ് പറഞ്ഞു.


Click it and Unblock the Notifications
