ഏത് പെണ്ണിനോട് ഇത് ചോദിച്ചാലും അടി ഉറപ്പാണ് ബ്ലെസ്ലീ; എന്റെ ഒരു അടിക്ക് നീയില്ല, ആരോപണവുമായി മോഡല്‍
ബിഗ് ബോസ് മലയാളം സീസണ് ഫോർ ഫെയിം ബ്ലെസ്ലിക്കെതിരെ ആരോപണവുമായി മോഡലും അഭിനേതാവുമായ ജീവ നമ്പ്യാർ. മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ പോയപ്പോള്‍ ബ്ലെസ്ലി ജെന്‍ഡർ ഐഡന്റിറ്റിയെ ചോദ്യം ചെയ്ത് മോശമായി പെരുമാറിയെന്നാണ് ഒബ്സ്ക്യൂറ എന്റർടെയ്മെന്റ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ജീവ നമ്പ്യാർ ആരോപിക്കുന്നത്.
ഒരു കൂട്ടുകാരിയുടെ വർക്കിന് വേണ്ടി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്ത സ്ഥലത്ത് പോയിരുന്നു. ആദ്യ ദിവസം ലൊക്കേഷനൊക്കെ കണ്ട് തിരികെ താമസസ്ഥലത്ത് എത്തി ഫുഡ് കഴിക്കുന്ന സ്ഥലത്ത് ഇരിക്കുമ്പോഴാണ് താങ്കള്‍ സ്ത്രീയാണോ, പുരുഷന് സ്ത്രീയായതാണോയെന്ന സംശയം ബ്ലെസ്ലീ പ്രകടിപ്പിക്കുന്നതെന്നും ജീവ നമ്പ്യാർ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ബ്ലെസ്ലിയെ പിന്തുണച്ചുകൊണ്ടും നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജീവ നമ്പ്യാർ നടത്തിയ ആരോപണങ്ങളിലേക്ക്...

എന്തുകൊണ്ട് അങ്ങനെ ചോദിക്കുന്നു എന്നു പോലും തിരിച്ച് ചോദിക്കാതെ ഞാന്‍ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും ജീവ പറയുന്നു. ബ്ലെസ്ലിയുമായി അധികം സംസാരിക്കാനോ അടുത്ത് ഇടപഴകാനോ ഞാന്‍ പോയിരുന്നില്ല. എന്നാല്‍ നീലക്കുറിഞ്ഞി കാണനൊക്കെ പോയ സമയത്ത് എല്ലാവരും വന്ന് ബ്ലെസ്ലിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയൊക്കെ ചെയ്തിരുന്നു. അപ്പോള്‍ പുള്ളിക്കാരനും വിചാരിച്ചിട്ടുണ്ടാവുക ഞാന്‍ 'അയ്യോ ബ്ലെസ്ലീ.. ഫോട്ടോ എടുക്കണം' എന്നും പറഞ്ഞ് പോവുമെന്നായിരിക്കുമെന്നും ജീവ പറയുന്നു.

എന്നാല്‍ ബ്ലെസ്ലിയെ കണ്ടിട്ട് താരപദവിയൊന്നും ഉള്ള ആളായിട്ട് തോന്നിയിട്ടില്ല. സെല്‍ഫിയെടുക്കാനും പോയില്ല. അതുകൊണ്ടായിരിക്കും പുള്ളിക്കാരന് എന്നെ ചൊറിഞ്ഞത്. ഏത് ഫീല്‍ഡാണ്, ഭർത്താവാണോ ഇതിലേക്ക് കൊണ്ടു വന്നത്, കുടുംബം തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിച്ചിട്ട് ഇക്കാര്യം കൂടെ ചോദിക്കണമെങ്കില്‍ പുള്ളി ചൊറിഞ്ഞത് തന്നെയാണ്.

കവർ സോങ് എടുക്കാനെന്നും പറഞ്ഞ് പോയിട്ട് അതൊന്നും നടന്നില്ല. പകരം ഒരു റീല്‍സ് എടുത്ത് മടങ്ങുകയായിരുന്നു. കവർ സോങ് എടുക്കാനെന്നും പറഞ്ഞിട്ട് എന്തുകൊണ്ട് എടുത്തില്ലെന്ന് എന്റെ കൂട്ടുകാരിയായ പെണ്‍കുട്ടിയോട് ചോദിച്ചത്. അപ്പോള്‍ പറഞ്ഞത് ' മലയില്‍ നിന്ന് വീഴുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇവിടെ മൂന്നാറില്‍ നിന്നും വീഴുന്നതില്‍ കംഫർട്ട് അല്ല' എന്ന് പറഞ്ഞെന്നായിരുന്നു ആ പെണ്‍കുട്ടി പറഞ്ഞതെന്നും ജീവ വ്യക്തമാക്കുന്നു.

ഹില്‍സ്റ്റേഷനായ മൂന്നാറില്‍ നിന്നും വീഴുന്നത് കംഫർട്ട് അല്ലെന്ന് ഇവന് നേരത്തെ അറിയത്തില്ലായിരുന്നോയെന്നും ഞാന്‍ ചോദിച്ചു. ഇതൊക്കെ എന്റെ സംശയങ്ങളാണ്. ട്രാന്‍സാണോ എന്ന് ചോദിച്ചതിന് ഇത്ര ബുദ്ധിമുട്ട് ഉണ്ടാവേണ്ട കാര്യം എന്താണെന്ന് ചോദിച്ചവരുണ്ട്. അവരോടും എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. പൊതുവെ ട്രാന്‍സ് മെന്നിനേയും ട്രാന്‍സ് വുമണിനേയും മോശമായിട്ടാണ് നമ്മുടെ സമൂഹം കാണുന്നത്.

അവരെ എങ്ങനെയൊക്കെ അവഹേളിക്കാമോ അതൊക്കെ ചെയ്യുന്നു. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീയോട് നീ ട്രാന്‍സ് അല്ലേ എന്ന് ചോദിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. എനിക്ക് ഒരുപാട് ട്രാന്‍സ് സുഹൃത്തുക്കളുണ്ട്. അവരോടൊന്നും പോയി നീ ട്രാന്സാണോയെന്ന് ഞാന്‍ പോയി ചോദിക്കാറില്ല. അവരെ ഞാന്‍ എന്റെ സുഹൃത്തുക്കളായിട്ടാണ് കാണുന്നതെന്നും ജീവ നമ്പ്യാർ പറയുന്നു.

ഈ ഒരു കാര്യം തുറന്ന് പറഞ്ഞതിന് ശേഷം ഒരുപാട് ആളുകള്‍ എന്നെ തെറിവിളിച്ച് വന്നിട്ടുണ്ട്. അത് ബ്ലെസ്ലി അറിഞ്ഞുകൊണ്ട് തന്നെയാവും. എന്നോട് മോശമായി പ്രതികരിച്ചവരോട് അതേ രീതിയില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. ബ്ലെസ്ലി പറഞ്ഞിട്ടായിരിക്കും ഇത്തരക്കാരില്‍ ചിലരൊക്കെ വരുന്നത്.

പുള്ളിക്കാരന് ഇതുവരെ ബിഗ് ബോസില്‍ നിന്നും ഇറങ്ങി വന്നിട്ടില്ല. അവിടെ എങ്ങനെയാണോ സ്ത്രീകളോട് പെരുമാറിയത് അതു പോലെ തന്നെയാണ് പുറത്തും. അത് മാത്രമല്ല, ബിഗ് ബോസിലുണ്ടായിരുന്ന ഒരു കാര്യവും എനിക്ക് ഓർമ്മയില്ലെന്നാണ് പുള്ളി പറഞ്ഞത്. ലക്ഷ്മി ചേച്ചിയെക്കുറിച്ചും, റോബിനെക്കുറിച്ചൊക്കെ ചോദിച്ചെക്കിലും അതൊന്നും ചോദിക്കരുതെന്നായിരുന്നു മറുപടി.

സമൂഹത്തിന് മുന്നില്‍ ഇവനെയൊക്കെ അറിയിക്കണം എന്നുള്ളത് കൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരിക്കുന്നത്. മാന്യനായി ചമഞ്ഞ് നടക്കുന്ന ഇവനൊന്നും ഒരു പെണ്ണിനോട് എങ്ങനെയാണ് പെരുമാറേണ്ടത് അറിയില്ല. ഇവനൊക്കെ ഇക്കാര്യത്തില്‍ ക്ലാസ് എടുക്കണം. റോബിന്റെ ഫാന്‍ ആയത് കാരണം ഇവനെ താഴ്ത്തിക്കെട്ടാന്‍ ഇങ്ങനെ സംസാരിച്ചു എന്നാണ് പറയുന്നത്. ഇവനെ താഴ്ത്തിക്കെട്ടാനായി മാത്രം ഒന്നും ഞാന്‍ കാണുന്നില്ല.

സത്യം പറഞ്ഞാല്‍ റോബിനെ എനിക്ക് ഒരു പരിചയവും ഇല്ല. റോബിനെ കണ്ടാല്‍ ചിലപ്പോള്‍ ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ഞാന്‍ ചോദിക്കുമായിരിക്കും. ബ്ലെസ്ലിയുടെ സ്ഥാനത്ത് റോബിനാണ് ഇങ്ങനെ ചോദിക്കുന്നതെങ്കിലും ഇത് തന്നെയായിരിക്കും എന്റെ പ്രതികരണം. എന്നാല്‍ റോബിന് അങ്ങനെ ചോദിക്കില്ലെന്നാണ് എന്റെ വിശ്വാസം. എന്നോട് ചോദിച്ചത് പോലെ ബ്ലെസ്ലി വേറെ ഏതൊരു പെണ്ണിനോട് പോയി ചോദിച്ചാലും അടി ഉറപ്പാണ്. എനിക്ക് അടിക്കാനുള്ള കഴിവില്ല എന്നല്ല, ഒരു അടി ഞാന്‍ തന്നാല്‍ നീ അവിടെ വീണു പോകും. ആരോടും പോയി ആവശ്യമില്ലാത്ത ഒരു ചോദ്യവും പോയി ചോദിക്കരുതെന്നും താരം വ്യക്തമാക്കുന്നു.

അതേസമയം, സംഭവത്തില്‍ ബ്ലെസ്ലി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ താരം സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പ് ശ്രദ്ധേയം ആവുന്നുണ്ട്. പലരും കുഴക്കും ചതിക്കും ദുഷിക്കും വെറുക്കും, ചെലപ്പോ കൊല്ലും !!നമ്മൾ പിണങ്ങും , കുഴയും, വിഷമിക്കും, കൂടിപ്പോയാൽ മരിക്കും ! അത്രയല്ലേ ഉള്ളു എന്നാണ് ബ്ലെസിലി കുറിച്ചത്. അതോടൊപ്പം തന്നെ താരത്തിന്റെ ആരാധാകരും നടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications