മരക്കാർ ഡീഗ്രേഡിങ്: മമ്മൂട്ടി മൗനം വെടിയണമെന്ന് ലാല്‍ ഫാന്‍സ്, ഒടുവില്‍ മാപ്പ് പറച്ചില്‍
മോഹൻലാലിനെ നായകനാക്കി പ്രിയദർശന്‍ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിൻറെ സിംഹം' എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങളും തർക്കങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഒരിടവേളക്ക് ശേഷം മലയാള സിനിമാ മേഖലയിലേക്ക് "ഫാന്‍ ഫൈറ്റ്" തിരികെ കൊണ്ടുവരുന്നതിനും മരക്കാറിന്റെ റിലീസ് കാരണമായിട്ടുണ്ട് ചിത്രത്തിനെതിരെ ഒരുവിഭാഗം ആളുകള്‍ മനഃപ്പൂർവ്വമായ ഡീഗ്രേഡിങ് നടത്തുന്നുവെന്നാണ് മോഹാന്‍ലാല്‍ ആരാധകർ പരാതിപ്പെടുന്നത്.
Recommended Video
ഇതിന് പിന്നില്‍ മമ്മൂട്ടി ഫാന്‍സാണെന്നും അവർ പരാതിപ്പെടുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമല്‍ കുമാർ ഉള്‍പ്പടേയുള്ളവരാണ് ഇത്തരം ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.

ആരാധകർ കാണിക്കുന്ന ഹീനമായ പ്രവർത്തികളോട് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടിക്കൊരു തുറന്ന കത്തും വിമല്‍ കുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ വിവാദമായതിനെ തുടർന്ന് അദ്ദേഹം പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. മോഹന്‍ലാല്‍ ആരാധകർ തന്നെ വിമല്‍ കുമാറിന്റെ ഈ നീക്കത്തെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
കഥ പറയും കണ്ണുകള്‍: ആരാധകർക്കിടയില്‍ തരംഗമായി മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍

'മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ, അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് 'അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ' എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികൾക്കെതിരെ മൗനം വെടിയണം'- എന്നായിരുന്നു വിമല്‍ കുമാർ കത്തില്‍ ആവശ്യപ്പെട്ടത്.
ഇത് പൊളിച്ചല്ലോ അനന്യക്കൂട്ടീ..: നടി അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ. ഞങ്ങളെ അതിന് പ്രാപ്തരാക്കരുതെന്നും വിമൽ കുമാർ ആദ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം രൂക്ഷമായത്. മമ്മൂട്ടിയേയും കൂടി വിഷയത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം അനാവശ്യമാണെന്നായിരുന്നു ചില മോഹന്‍ലാല്‍ ആരാധകർ തന്നെ ചൂണ്ടിക്കാട്ടിയത്.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന പദത്തിലിരിക്കെ ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങള്‍ നടത്താന്‍ പാടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. "നമ്മൾ ഒരു സംഘടനയുടെ തലപ്പത്തു ഇരിക്കുമ്പോൾ കുറെ കൂടി ജാഗ്രത പാലിക്കണം. ഒരു സാധാരണപെട്ട വെക്തി പറയുന്നതുപോലെ ആയിരിക്കില്ല ഒരിക്കലും ഒരു സംഘടനയുടെ തലപ്പത്തു ഇരിക്കണ ആള് പറയുമ്പോൾ."- എന്നായിരുന്നു ഒരാളുടെ നിർദേശം.

ഇത്തരത്തില്‍ വിമർശനങ്ങള്‍ ശക്തമായതോടെ വിമല്‍ കുമാർ പോസ്റ്റ് പിന്‍വലിച്ച് ക്ഷമ ചോദിക്കുകയായിരുന്നു. മോഹൻലാൽ ഫാൻസ് എന്ന സംഘടന രൂപീകൃതമായത് തന്നെ മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താൽപര്യം എടുത്തത് കൊണ്ടാണ്. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലെന്നുമാണ് രണ്ടാമത്തെ പോസ്റ്റില്‍ വിമല്‍ കുമാർ കുറിക്കുന്നത്.

'AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താൽപര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. 'മമ്മൂട്ടി സാറിന് തുറന്ന കത്ത്' എന്ന രീതിയിൽ ഞാൻ എന്റെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല..' - വിമല്‍കുമാർ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
താടി നീട്ടി വളർത്തി ദിലീപ്: ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ പുതിയ ലുക്ക് വൈറലാവുന്നു


Click it and Unblock the Notifications
