കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി'; പ്രിയദർശന് തെറിപൂരം

  • By Desk
Google Oneindia Malayalam News

കൊച്ചി; പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ എത്തിയിരിക്കുകയാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്തത്. അർധരാത്രി 12 ന് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു. വലിയ ആവേശത്തോടെയാണ് ചിത്രത്തെ ആരാധകർ വരവേറ്റത്. പിന്നാലെ നിരവധി പേരാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്.

'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ

ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ് സിനിമയെന്നാണ് പലരും കുറിച്ചത്. അതേസമയം സിനിമ പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെന്നാണ് ഒരു വിഭാഗം പ്രതികരിച്ചിരിക്കുന്നത്. ആദ്യ പ്രദർശനത്തിന് പിന്നാലെ സംവിധായകൻ പ്രിയദർശന്റെ സോഷ്യൽ മീഡിയ പേജുകളിൽ സൈബർ ആക്രമണവും കടുത്തിട്ടുണ്ട്. കൂടുതലായി വായിക്കാം

 മികച്ച പടമെന്ന് ആരാധകർ

എല്ലാം കൊണ്ടും അടിപൊളി പടമെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. മലയാളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ചരിത്ര സിനിമയെന്നും ചിലർ പറയുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗിനേയും പലരും പുകഴത്തുന്നു. വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും എല്ലാ കഥാപാത്രങ്ങളും അവസ്മരണീയമാണെന്നും എല്ലാവർക്കും സിനിമയിൽ അവരുടേതായ ഇടമുണ്ടെന്നും പലരും പ്രതികരിച്ചു.

 പ്രണവ് മോഹൻലാലിന്റെ പ്രകടനം

കുഞ്ഞു കുഞ്ഞാലിയായി എത്തിയ പ്രണവ് മോഹൻലാൽ ആദ്യ അരമണിക്കൂറിൽ സിനിമയെ ആവേശകൊടുമുടിയിൽ എത്തിച്ചുവെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം .വിഎഫ്എക്സ് സാങ്കേതിക വിദ്യയെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു,സാബു സിറിലിന്റെ കലാസംവിധാനം, കപ്പല്‍ യുദ്ധങ്ങള്‍ ഗംഭീരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് തുടങ്ങിയ അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നു.

 നല്ലൊരു പ്രിയദർശൻ ചിത്രം

നല്ലൊരു പ്രിയദർശൻ ചിത്രം എന്നായിരുന്നു എഴുത്തുകാരൻ ബെന്യാമിൻ സിനിമയെ കുറിച്ച് പ്രതികരിച്ചത്.മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ ( കഴിഞ്ഞ വർഷത്തെ ജൂറി അംഗം എന്ന നിലയിൽ ) നിശ്ചയമായും അതൊരു തീയേറ്റർ മൂവി തന്നെയാണ്. OTT യിൽ ആയിരുന്നു എങ്കിൽ നല്ല ഒരു തീയേറ്റർ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. VFX സാങ്കേതിക വിദ്യകൾ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാളസിനിമയിലും ഉൾപ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകൾ, എന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.

 പ്രേക്ഷക പ്രതീക്ഷയ്ക്ക് ഒത്തുയർന്നില്ല

അതേസമയം സിനിമ പ്രതീക്ഷക്ക് ഒത്തുയര്‍ന്നില്ല എന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇതിൽ രോഷം പ്രകടിപ്പിച്ച് സംവിധായകൻ പ്രിയദർശനെതിരെ ഒരു കൂട്ടം സൈബർ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. പ്രിയദർശന്റെ ഫേസ്ബുക്ക് പേജിന് താഴെ നിരവധി തെറി കമന്റുകളാണ് നിറയുന്നത്. പ്രിയദര്‍ശന്‍ പറ്റാവുന്ന രീതിയില്‍ ഒരുക്കി വെച്ചിട്ടുണ്ട്. പക്ഷെ ഉള്ളിലുള്ളത് ജീവനില്ലാത്ത ഒരു തിരക്കഥയും ജീവനുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത കുറേ അഭിനേതാക്കളുമായി പോയി എന്നാണ് ഒരാളുടെ പ്രതികരണം. മലപോലെ വന്നത് എലി പോലി ആയി എന്നാണ് ചിലർ പറയുന്നുത്.

 ചില കമന്റുകൾ വായിക്കാം

ചില കമന്റുകൾ വായിക്കാം-' ആവശ്യമില്ലാത്ത ബന്ധങ്ങൾ പെരുപ്പിച്ച് കാണിച്ച് എന്തിനാ അണ്ണാ ലാഗ് അടിപ്പിച്ചേ',ഒരാൾ കുറിച്ചു. 'മരക്കാർ അറബിക്കടലിന്റെ എലി ... മലപോലെ വന്നത് എലിപോലെയായി. എന്തൊരു തള്ളായിരുന്നുപൈസ ഉണ്ടാക്കണേൽ ആൾക്കാരെ പറ്റിക്കാതെ വേറെ വല്ല പണിക്കും പോടേയ്.. നിങ്ങളുടെ തള്ള് ഇതല്ലായിരുന്നല്ലോ?? ഒരു മര്യാദ വേണ്ടേ അണ്ണാ', എന്നായിരുന്നു മറ്റൊരു കമന്റ്.

 മരക്കാർ അല്ല കരിക്കാർ ആണ്

'മക്കളെ ഒന്നും പറയാനില്ല.. എജ്ജാതി വധം.. മരക്കാർ അല്ല കരിക്കാർ ആതാണ് ബെസ്റ്റ് പേര്.. ടോർച് ഉണ്ടങ്കിൽ എടുത്തിട്ട് പൊക്കൊളു പോയ കാശ് മൊതലാവണം എങ്കിൽ കാപ്പിയും പപ്പ്സും കൂടെ കഴിക്കുക.. വന്നിട്ട് ഒരു തൊട്ടി വെള്ളത്തിൽ നന്നായി ഒന്ന് കുളിക്കുക.. ഒന്ന് ഉറക്കെ നിലവിളിച്ചു നന്നായി ഒന്ന് കരയുക.. ശേഷം ഉറങ്ങുക.. ഇജ്ജാതി മൂഞ്ചിയ പടത്തിന് എന്തൊരു തള്ളായിരുന്നുന്റെ പോന്നോകുഞ്ഞാലി മരക്കാർ അല്ല കുഞ്ഞാലി കരിക്കാർ'

 ഇങ്ങനെ നാട്ടുകാരെ പറ്റിക്കാമോ?

'100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാൻ..
എല്ലാം ഏറ്റുവാങ്ങാൻ ഫാൻസുകാരുണ്ടല്ലോ', എന്നായിരുന്നു മറ്റൊരു കമന്റ്. എന്നാലും താൻ ഈ നാടകത്തിന് എങ്ങനെ നാഷണൽ അവാർഡ് വാങ്ങി എന്നാണ് അറിയാത്തത് എന്ന് ചിലർ ചോദിക്കുന്നു.

 100 കോടി ബജറ്റിൽ

ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാൻ, എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ ചേർന്ന് 100 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യും

അഞ്ച് ഭാഷകളിലായി റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ,പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളാണ് അണി നിരക്കുന്നത്. അറുപതോളം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും.ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്. കേരളത്തില്‍ മാത്രം 625 തീയേറ്ററുകളിലാണ് സിനിമയുടെ പ്രദര്‍ശനം. 4100 ഓളം സ്‌ക്രീനുകളിലായി 16000 ഷോയാണുള്ളത്.

Recommended Video

cmsvideo
Mohanlal mass entry to watch Marakkar | Oneindia Malayalam

English summary
mohanlal pridarsan movie marakkar arabikkadalinte simham; this is what audience responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X