'എന്റെ വിശ്വാസം എന്നെ രക്ഷിക്കും', മണിക്കുട്ടന്റെ മറുപടി, ഡിംപലിനുളളതോ എന്ന് ആരാധകർ

കൊച്ചി: ബിഗ് ബോസ് മലയാളം താരങ്ങളായ മണിക്കുട്ടനും ഡിംപല്‍ ഭാലും തമ്മിലുളള സൗഹൃദം അവസാനിപ്പിച്ചതായാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം. ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു മണിക്കുട്ടന്റെയും ഡിംപലിന്റെയും സൗഹൃദം.

എന്നാല്‍ ഇപ്പോള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ മണിക്കുട്ടന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്‌റ്റോറി ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

1

മണിക്കുട്ടനും ഡിംപല്‍ ഭാലും തമ്മിലുളള സൗഹൃദം ബിഗ് ബോസ് ഷോ തീര്‍ന്നതോടെ അവസാനിച്ചതായാണ് നേരത്തെ മുതല്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ച. അതുറപ്പിക്കുന്ന തരത്തിലാണ് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലിന്റെ പ്രതികരണം പുറത്ത് വന്നത്. അതിനിടെ ബിഗ് ബോസ് അവതാരകന്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് മണിക്കുട്ടന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം

2

എന്റെ വിശ്വാസം എന്നെ രക്ഷിക്കും എന്ന കുറിപ്പോട് കൂടിയാണ് മണിക്കുട്ടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലെ മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ: '' ഫിസിക്കലായിട്ടോ മെന്റലായിട്ടോ വേറൊരാളെ ഉപദ്രവിക്കാതെ, ശാരീരികമായിട്ടോ മാനസികമായിട്ടോ വേറൊരാള്‍ക്ക് വേറൊരാള്‍ക്ക് ദോഷം സംഭവിക്കുക, അവര്‍ക്ക് മോശമായ രീതിയില്‍ പെരുമാറുക ഒക്കെ ചെയ്യുമ്പോഴാണ് ഒരാളുടെ ക്വാളിറ്റി ഓഫ് സോള്‍ കുറയുന്നത്.

3

അത്തരത്തില്‍ താന്‍ ചിന്തിക്കാറില്ല എന്ന് താന്‍ വിശ്വസിക്കുന്നു. അത് തന്റെ വിശ്വാസമാണ്. എന്റെ വിശ്വാസം എന്നെ രക്ഷിക്കും എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. ഇത് ഡിംപലുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ക്കുളള മണിക്കുട്ടന്റെ മറുപടിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരും തമ്മിലുളള സൗഹൃദം അവസാനിപ്പിച്ചതായും ഒരു മാസത്തോളമായി പരസ്പരം സംസാരിച്ചിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

4

ബിഗ് ബോസ് മൂന്നാം സീസണില്‍ 9.2 കോടി വോട്ട് നേടിയാണ് മണിക്കുട്ടന്‍ ഒന്നാം സമ്മാനമായ 75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ പറഞ്ഞത് തനിക്ക് ബിഗ് ബോസ് ഷോയില്‍ നിന്നും ലഭിച്ച അനുഗ്രഹമാണ് ഡിംപല്‍ ഭാല്‍ എന്നാണ്. ഒരു നാടന്‍ പയ്യനായ തന്നില്‍ നിന്നും നേരെ വിപരീതമായുളള മോഡേണ്‍, ബോള്‍ഡ് പെണ്‍കുട്ടിയാണ് ഡിംപല്‍ എന്ന് മണിക്കുട്ടന്‍ പറഞ്ഞു.

5

പല കാര്യങ്ങള്‍ക്കും തനിക്ക് അവളോട് ബഹുമാനമുണ്ട്. അവള്‍ക്ക് തന്നോടും ആ ബഹുമാനമുണ്ട്. തങ്ങള്‍ തമ്മിലുളള സൗഹൃദം ശക്തിപ്പെടാനുളള കാരണം തങ്ങള്‍ക്ക് പരസ്പരവും മറ്റുളളവരോടും ഉളള സ്‌നേഹവും ബഹുമാനവും ആണെന്നും മണിക്കുട്ടന്‍ പറഞ്ഞു. പ്രേക്ഷകര്‍ തങ്ങളുടെ ബന്ധത്തെ ശരിയായ രീതിയില്‍ തന്നെ സ്വീകരിച്ചതിനും ആഘോഷിച്ചതിലും സന്തോഷമുണ്ട്. ഡിംപലിനൊപ്പം അനൂപിനും തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടമുണ്ടെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

Recommended Video

cmsvideo
    ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍
    6

    ബിഗ് ബോസിലെ മത്സരത്തിനിടയില്‍ തന്നെ തനിക്ക് ബോധ്യമായിരുന്നു ഇവര്‍ രണ്ട് പേരും തനിക്ക് ജീവിതകാലത്തേക്കുളള സമ്മാനങ്ങളാണ് എന്ന് എന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഷോയില്‍ നിന്നും ഇടയ്ക്ക് പുറത്ത് പോയതിനും ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നതിനും മണിക്കുട്ടന്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. അത് കാരണം നിരവധി ടെലിവിഷന്‍-സിനിമാ താരങ്ങളും മണിക്കുട്ടന്‍ ബിഗ് ബോസ് കിരീടം അര്‍ഹിക്കുന്നില്ലെന്ന് പ്രതികരിച്ചിരുന്നു. അത് തന്നെ വേദനിപ്പിച്ചുവെന്ന് മണിക്കുട്ടന്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+