കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിച്ചതും വളർന്നതും ഇസ്ലാം ചുറ്റുപാടിൽ തന്നെയാണ്, സംശയമുള്ളവർ ഇങ്ങു പോരെ; ചുട്ടമറുപടിയുമായി നജീം അർഷാദ്

Google Oneindia Malayalam News

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗായക ലോകത്തേക്ക് എത്തി പ്രേക്ഷകരുടെ ഇഷ്ട ഗായകനായി മാറിയ താരമാണ് നജീം അര്‍ഷാദ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നജീമിനെ തേടിയെത്തിയിരുന്നു. കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു നജീമിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

എന്ത് കൊണ്ട് പച്ച കൊടി മാത്രം? മാലിക് കേരള ചിന്തയ്ക്ക് എതിര്... രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍എന്ത് കൊണ്ട് പച്ച കൊടി മാത്രം? മാലിക് കേരള ചിന്തയ്ക്ക് എതിര്... രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

തന്റെ കരിയറിലെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഒരാളാണ് നജീം അര്‍ഷാദ്. ഇപ്പോള്‍ നജീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മീഡിയയ്ക്ക് നജീം നല്‍കിയ മറുപടിയായിരുന്നു പോസ്റ്റില്‍.

ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും

1


തന്റെ മതത്തെ കുറിച്ചും വളര്‍ന്നുവന്ന സാഹചര്യത്തെ കുറിച്ചും തെറ്റായ വിവരങ്ങള്‍ പങ്കുവച്ച ഓണ്‍ലൈന്‍ മീഡിയയ്‌ക്കെതിരെയാണ് നജീമിന്റെ പ്രതികരണം. ഇതിന് മുമ്പും നജീമിന്റെ ചില വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. അന്നും നജീം അവക്ക് ചുട്ടമറുപടി ഫേസ്ബുക്കിലൂടെ നല്‍കിയിരുന്നു.

2

താന്‍ മുസ്ലീം ആണെന്ന് വിശ്വസിച്ചവര്‍ക്ക് മുന്നില്‍ ആ രഹസ്യം വെളിപ്പെടുത്തി നജീം അര്‍ഷാദ്, താരത്തിന്റെ മാതാപിതാക്കള്‍ ആരാണെന്ന് അറിയാമോ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരെയാണ് നജീം അര്‍ഷാദിന്റെ പ്രതികരണം. സ്‌ട്രേഞ്ച് മീഡിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും നജീം പങ്കുവച്ചിട്ടുണ്ട്.

3

നജീമിന്റെ വാക്കുകള്‍ ഇങ്ങനെ, എന്റെ ഉമ്മയുടെ പേര് റഹ്മ .. പേര് മാറ്റിയിട്ട് 45 വര്‍ഷം ആയി .. എന്റെ വാപ്പയുടെ പേരു ഷാഹുല്‍ ഹമീദ്. ഞാന്‍ ജനിച്ചത് ഇസ്ലാം ചുറ്റുപാടില്‍ തന്നെ ആണ്. വളര്‍ന്നതും , ഇനിയും സംശയം ഉള്ളവര്‍ ഇങ്ങു പോരെ. മാറ്റി തരാം. സ്‌ട്രേഞ്ച് മീഡിയ (ലോഡ് പുച്ഛം ).

4

(അതിനടിയില്‍ കമന്റ് ഇടുന്നവര്‍ ) നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാന്‍ ഈ കോവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പാടും. അത് എന്റെ പ്രാഫഷനാണ്- നജീം ഫേസ്ബുക്കില്‍ കുറിച്ചു. ഈ വാര്‍ത്തയില്‍ പ്രചരിക്കുന്ന സ്റ്റേറ്റ്‌മെന്റ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും നജീം ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.

5

നേരത്തെയും തനിക്കെതിരെ വര്‍ഗീയപരമായ പ്രചരണം നടക്കുന്നുണ്ടെന്ന് ആരോപിച്ച് താരം രംഗത്തെത്തിയിരുന്നു. തന്റെ മാതാപിതാക്കള്‍ മിശ്ര വിവാഹിതരായിരുന്നെന്നും ഉമ്മ ഹിന്ദുവാണെന്നും പിന്നീട് മതം മാറിയതാണെന്നും നജീം ഒരു ചാനല്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വളച്ചൊടിച്ചായിരുന്നു അന്ന് നജീമിനെതിരെ പ്രചരണം നടന്നത്.

6

ഞാന്‍ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല .. എന്റെ ഉമ്മയും വാപ്പയും ഇന്റര്‍കാസ്റ്റ് മാര്യേജ് ആയിരുന്നു. കണ്‍വര്‍ട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു ...അങ്ങന..ഒരു ചുറ്റുപാടില്‍ തന്നെ ആണ് ഞാന്‍ വളര്‍ന്നിട്ടുള്ളതും. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല എന്നായിരുന്നു നജീം അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.

7

അതേസമയം, നജീമിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 'പോകാന്‍ പറ .. ഏതോ ഒരു ലോക്കല്‍ ചാനല്‍.. അവര്‍ക്ക് റീച്ചും, ലൈക്കും കിട്ടാനായ് എത്ര വൃത്തികെട്ട മാര്‍ഗ്ഗവും സ്വീകരിയ്ക്കും.... മനോഹരമായ ശബ്ദത്തിനുടമയായ നല്ലൊരു ഗായകനായ നജീമിനെ ഐഡിയ സ്റ്റാര്‍ കാലഘട്ടം തൊട്ടേ എല്ലാവര്‍ക്കുമറിയാം' എന്നായിരുന്നു ഒരാള്‍ പങ്കുവച്ച കമന്റ്.

8

'ആരുടെ എങ്കിലും കുടുംബത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലേല്‍ ഈ ഓണ്‍ലൈന്‍ മഞ്ഞ പത്രങ്ങള്‍ക്ക് റീച്ചു കിട്ടില്ലാ അതാ....ഭാഗ്യത്തിനു മതം മറ്റാനെ ശ്രമിച്ചുള്ളൂ നജീം ഒരു അധോലോക കള്ളക്കടത്തിന്റെ കണ്ണിയാണെന്നൊന്നും പറഞ്ഞില്ലല്ലോ' എന്നായിരുന്നു മറ്റൊരാള്‍ പങ്കുവച്ച കമന്റ്.

 സ്വരാജിന്റെ തോൽവി: തൃപ്പൂണിത്തുറയിൽ പാർട്ടിയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഎം അന്വേഷണ കമ്മീഷൻ സ്വരാജിന്റെ തോൽവി: തൃപ്പൂണിത്തുറയിൽ പാർട്ടിയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഎം അന്വേഷണ കമ്മീഷൻ

ജോസഫ് പക്ഷത്തെ പൊളിക്കും; ജോസ് കെ മാണിക്ക് സിപിഎം നല്‍കിയ നിര്‍ദേശം ഇങ്ങനെ... മറുതന്ത്രംജോസഫ് പക്ഷത്തെ പൊളിക്കും; ജോസ് കെ മാണിക്ക് സിപിഎം നല്‍കിയ നിര്‍ദേശം ഇങ്ങനെ... മറുതന്ത്രം

Recommended Video

cmsvideo
പടമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നിട്ടുണ്ട്.. Irshad Exclusive Interview | Oneindia Malayalam

English summary
Najim Arshad has come out against online media for spreading fake news in his name, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X