'മുസ്ലീമിന്റെ പേരും ചാത്തന്റെ കോലവും': റിമ കല്ലിങ്കലിനെതിരെ വിദ്വേഷ കമന്റ്, ചുട്ടമറുപടി നല്കി ആരാധകര്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കല്‍. ചെയ്യുന്ന വേഷങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തി കൂടിയാണ് റിമ. അടുത്തിടെ താരവും ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും അവധിക്കാലം ചെലവഴിക്കുന്നതിന് വേണ്ടി റഷ്യയിലേക്ക് പോയിരുന്നു. റഷ്യയിലെ മ്യൂസിയങ്ങളുടെയും ഒപ്പേറയുടെയും വിവിധയിനം ഭക്ഷണപാനീയങ്ങളുടെയും ചിത്രങ്ങള്‍ റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ഒപ്പം റഷ്യന്‍ തെരുവുകളില്‍ നിന്നൊക്കെ പകര്‍ത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്ത ലുക്കിലും മേക്കോവറിലുമുള്ള ഫോട്ടോകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ രണ്ട് കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരാറുള്ളത്.

എന്നാല്‍ ചിലര്‍ സദാചാര കണ്ണുകളോട് മോശം കമന്റുകളുമായും എത്താറുണ്ട്. ഇതിനൊക്കെ ചിലപ്പോള്‍ റിമ നല്ല ചുട്ടമറുപടിയും നല്‍കാറുണ്ട്. ദിവസങ്ങള്‍ക്ക് ഒരാള്‍ പങ്കുവച്ച കമന്റിന് റിമ ചുട്ടമറുപടി നല്‍കിയിരുന്നു. കാണാന്‍ ട്രാന്സ്ജെന്ഡറിലെ പോലെയുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് റിമ കൃത്യമായ മറുപടിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയത്.

എന്നാല്‍ ഇപ്പോള്‍ റിമ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ അധിക്ഷേപ കമന്റുമായാണ് ഒരാള്‍ രംഗത്തെത്തിയത്. ഈ കമന്റിന് റിമ മറുപടി നല്കിയില്ലെങ്കിലും ആരാധകര്‍ ചുട്ടമറുപടി നല്‍കിയിട്ടുണ്ട്. മുസ്ലീമിന്റെ പേരും ചാത്തന്റെ കോലവും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരം കമന്റുകള്‍ക്ക് റിമ പ്രതികരണം നടത്തുന്നതാണെങ്കിലും ഇതിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

കൂടുതല്‍ പേരും താരത്തിന്റെ വസ്ത്രധാരണ രീതിയെ കുറിച്ചാണ് കമന്റുകള്‍ ചെയ്യുന്നത്. ഇത്തരം വേഷങ്ങളിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് റിമ സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുന്നതെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. എന്നാല്‍ എങ്ങനെയുള്ള വസ്ത്രം ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ സോഷ്യല്‍ മീഡിയ ആങ്ങളമാര് വരേണ്ടെന്നാണ് ചിലര്‍ മറുപടിയായി കുറിക്കുന്നത്.

ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് . ഒരു ആത്മ നിര്‍വൃതി അല്ലേ. എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിനൊക്കെ ആരാധകര്‍ ചുട്ടമറുപടിയും നല്‍കുന്നുണ്ട്. സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നേരെ ഇതാദ്യമായല്ല, ഇത്തരം കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. പല താരങ്ങളും ഇത്തരം അധിക്ഷേപപരമായ കമന്റുകള്‍ക്ക് ചുട്ടമറുപടിയും നല്‍കുന്നുണ്ട്.

അതേസമയം, റിമയെ കാണാന്‍ ട്രാന്‍സ്ജെന്‍ഡറിനെ പോലെയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് ഒരാള്‍ കമന്റുമായി എത്തിയിരുന്നു. ഇതിന് റിമയുടെ മറുപടി ഇങ്ങനെയായിരുന്നു. നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും കോണ്ഫിഡന്സുള്ള ആള്‍ക്കാരാണ് അവര്‍ എന്നായിരുന്നു താരം ഇതിന് മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടി നിറഞ്ഞ കയ്യോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

പാവാട അലക്കി ആഷിഖ് കൂടെയുണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി വെറുതെ എന്തിനാണ് കഷ്ടപ്പെടുന്നത് എന്നായിരുന്നു മറ്റൊരാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച കമന്റ്. അതിനും റിമ കൃത്യമായ മറുപടി നല്‍കിയിരുന്നു. അതേ, അദ്ദേഹം ശരിക്കും സെന്‍സിറ്റീവ് പാഷനേറ്റ് ആയ ലവറാണ്. പക്ഷേ, നമ്മള് അത് നിസാരമായി കാണരുത്, എന്റെ ബാഗുകള്‍ കൊണ്ടു നടക്കാന്‍ എനിക്ക് തന്നെ സാധിക്കും. തീര്‍ച്ചയായും ഈ അഭിനന്ദനം ഞാന്‍ അങ്ങ് അറിയിച്ചേക്കാം. റിമ മറുപടിയായി കുറിച്ചു.

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നത് ഇത് ആദ്യമായല്ല, ആളുകളിലെ സദാചാര ബോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ വെളിവാകുന്നത്. പല നടിമാരും തങ്ങളുടെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാല്‍ തുണിയുടെ നീളം കുറഞ്ഞുപോയി, വസ്ത്ര ധാരണം ശരിയല്ല എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി സാദാചാര ആങ്ങളമാര് രംഗത്തെത്താറുണ്ട്.

ഇതിന് ഈ അടുത്ത് സംഭവിച്ച ഒരു ഉദാഹരണമാണ്, ഗായിക സയനോര ഫിലിപ്പ് നേരിട്ടത്. സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവച്ച സയനോരയുടെ ഒരു നൃത്ത വീഡിയോയാണ് സംഭവത്തിന് ആധാരം. ഈ വീഡിയോയ്ക്ക് താഴെ സയനോരയുടെ വസ്ത്രവുമായി ബന്ധപ്പെടുത്തി ബോഡി ഷെയിമിംഗ് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശന്, ഷഫ്ന നിസാം, മൃദുല മുരളി, ശില്പ ബാല എന്നിവരായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

ഈ വീഡിയോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെങ്കില്‍, ഫേസ്ബുക്കിലെ പ്രതികരണം വ്യത്യസ്തമായിരുന്നു. ഗായികയുടെ വസ്ത്രധാരണം മലയാളികളുടെ സംസ്കാരത്തിന് എതിരാണെന്നും കുട്ടികള്‍ ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്. സയനോരയുടെയും മൃദുല മുരളിയും ധരിച്ച ഷോര്‍ട്ട്സ് വേഷങ്ങളാണ് ഇത്തരം ആള്‍ക്കാരെ പ്രകോപിപ്പിച്ചത്.

എന്നാല്‍ ഇതിന് ചുട്ടമറുപടി നല്കുന്ന ഒരു ചിത്രം സയനോര വീണ്ടും പങ്കുവച്ചു. ഷോര്‍ട്സ് ധരിച്ച് ഇരിക്കുന്ന ഒരു ചിത്രമായിരുന്നു അത്. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെയാണ് സയനോര ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നീ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം താരം പങ്കുവച്ചിരുന്നു. സദാചാരവാദികള്‍ക്കുള്ള ചുട്ടമറുപടി എന്നായിരുന്നു ഈ ചിത്രത്തെ ആരാധകര്‍ വിശേഷിപ്പിച്ചത്.

നേരത്തെ, നടി അനശ്വര രാജന് പങ്കുവച്ച ചിത്രങ്ങള്‍ക്ക് നേരെയും സമാനരീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു. താരം ഷോര്‍ട്സ് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. നിരവധി പേര് അനശ്വരയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ അനശ്വര വളരെ കൂളായാണ് ഇതിനെ നേരിട്ടത്. വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി മറ്റൊരു ചിത്രം താരം പങ്കുവയ്ക്കുകയുണ്ടായി. പിന്നാലെ മലയാള സിനിമയിലെ മിക്ക താരങ്ങളും താരത്തിന് പിന്തുണയായി കാലുകള്‍ പ്രദര്‍ശിപ്പിച്ച ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി. റിമ കല്ലിങ്കല്‍, അനാര്‍ക്കലി മരയ്ക്കാര്‍, അനുപമ പരമേശ്വരന്, ഹരീഷ് പേരടി എന്നീ താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications