വിജയന്‍... പിണറായി വിജയന്‍! പിണറായി കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!
നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ മോദിയുടെ വീരകഥകളായിരുന്നു കുറേക്കാലം സോഷ്യല്‍ മീഡിയയിലെ താരം. മോദിയുടെ പേരില്‍ വീരകഥകള്‍ അടിച്ചിറക്കിയവരില്‍ യഥാര്‍ഥ മോദി ഭക്തരും വിമര്‍ശകരമുണ്ടായിരുന്നു. ബാല്‍ നരേന്ദ്ര എന്ന പേരില്‍ മോദിയുടെ കുട്ടിക്കാലത്തെ കഥകളും സോഷ്യല്‍ മീഡിയ വളരെയധികം ആഘോഷിച്ചു.
നരേന്ദ്ര മോദിയുമായി ഒരുപാട് സാമ്യങ്ങളുള്ള പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായതോടെ ഇത്തരം കഥകള്‍ പിണറായിയെ പറ്റിയും ഇറങ്ങുന്നുണ്ട്. സംഘികളുടെ പേടിസ്വപ്‌നമെന്ന് വിളിച്ച് പാര്‍ട്ടി അനുഭാവികളും പിണറായി വിജയന്റെ ഇമേജ് വേറെ ഒരു ലെവലിലേക്ക് ഉയര്‍ത്തുന്നു. നവ്യാ നായരെയും ബി ഉണ്ണികൃഷ്ണനെയും പോലുള്ള സിനിമാക്കാരുടെ സഹായം കൂടിയായതോടെ പിണറായി കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പറപറക്കുകയാണ്. ഇതാ ചില സാംപിളുകള്‍.

ഒരിക്കല്‍ തലശ്ശേരി നിന്നു കൊഴിക്കോട്ടേക്ക് വിദ്യാര്‍ത്ഥികളെ ടൂറിനു കൊണ്ട് വന്ന ഡ്രൈവര്‍ ഞെട്ടി. മുന്‍പിലെ ടയറിലെ നട്ടും ബോള്‍ട്ടും ഊരിപ്പോയി കിടക്കുന്നു. ടയര്‍ ഊരിപ്പോവാതെ ഈ വണ്ടി കോഴിക്കോട് എങ്ങനെ എത്തി എന്നു ചിന്തിക്കുമ്പോഴാണ്, കൈവിരല്‍ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന ഒരു കുട്ടിയേ കണ്ടത്.
അതെ ആ കുട്ടി ഊരിപ്പോയ ബോള്‍ട്ടിനു പകരം സ്വന്തം വിരല്‍ ഒരു ബൊള്‍ട്ടാക്കി എല്ലവരുടേയും ജീവന്‍ രക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതത്തൊടെ ആ കുട്ടിയുടെ പേര് ചോദിച്ചു. പുഞ്ചിരി തൂവാതെ ആ കുട്ടി പറഞ്ഞു. വിജയന്‍... പിണറായി വിജയന്‍!
അടുത്ത പേജില്‍ : ഇന്ത്യ - പാക് യുദ്ധത്തിലെ ജാലിയന്‍ കണാരന്‍ സോറി, പിണറായി വിജയന്‍!


Click it and Unblock the Notifications
