ഇന്ത്യ - പാക് യുദ്ധത്തിലെ ജാലിയന്‍ കണാരന്‍ സോറി, പിണറായി വിജയന്‍!
1971 കാലഘട്ടം... ഇന്ത്യാ-പാക് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ധൂമപടലങ്ങള്‍ പറത്തിക്കൊണ്ട് പാകിസ്താന്‍ സൈന്യം ഭാരതത്തിന്റെ മൂന്നു സൈനിക പോസ്റ്റുകള്‍ പിടിച്ചടക്കി മുന്നേറുകയാണ്... അപ്പോഴുണ്ടതാ ദൂരെ ഒരു പൊട്ടു പോലെ എന്തോ ഒന്ന്. പാക് പട്ടാളം ബൈനോക്കുലറിലൂടെ നോക്കി. ഒരു മനുഷ്യന്‍! ഒറ്റ നോട്ടത്തില്‍ അയാളൊരിന്ത്യക്കാരനാണെന്നവര്‍ക്കു മനസ്സിലായി...
പാക് പട്ടാളം തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി... കേവലം ഒരു മനുഷ്യന്റെ നേരേ പന്ത്രണ്ട് പാറ്റേണ്‍ ടാങ്കുകള്‍ ഒരുമിച്ചു തീ തുപ്പി. അന്നത്തെ പാക് സൈനിക കമാണ്ടര്‍, ഇസാം അബ്ദുള്‍ നവാബ് വീണ്ടും തന്റെ ബൈനോക്കുലറിലൂടെ നോക്കി.... ആ മനുഷ്യന്‍, ഒരു പോറല്‍ പോലുമേല്‍ക്കാതെ നടന്നു വരികയാണ്... 40 വര്‍ഷത്തെ സൈനികസേവനപരിചയമുള്ള ആ പട്ടാളക്കാരന്‍ അത്ഭുതപ്പെട്ടു. മള്‍ട്ടി ആംഗിള്‍ ഫയറിംഗാണ് ചെയ്തത്. അതായത് പല നിരയിലും, പൊസിഷനിലുമുള്ള വെടി വെപ്പ്. ആ ഫയറിംഗ് പരിധിയില്‍ ഒരീച്ച പറന്നാല്‍ പോലും ജീവനോടെ രക്ഷപ്പെടില്ല. എന്നിട്ടും ഈ മനുഷ്യന്‍!

അയാള്‍ തന്റെ നിസ്‌ക്കാരക്കമ്പിളി മണ്ണില്‍ വിരിച്ചു... കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു... അയാള്‍ പെട്ടെന്ന് പനിക്കുകയും വിറയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. ഏതോ ഒരദൃശ്യ ശക്തി അയാളോടെന്തോ പറയാന്‍ ശ്രമിക്കുന്നുവെന്നയാള്‍ക്കു തോന്നി... എങ്കിലും ആ തോന്നലുകളെയെല്ലാം അതിജീവിച്ചു കൊണ്ട് സൈന്യത്തിനു വീണ്ടും വീണ്ടും വെടിയുതിര്‍ക്കാന്‍ ആജ്ഞ കൊടുത്തു... അതൊന്നുമേല്‍ക്കാതെ ആ മനുഷ്യന്‍ നടന്ന് പാക് സൈന്യത്തിനടുത്തെത്തി... അവര്‍ പോയന്റ് ബ്ലാങ്കില്‍ വെടി വച്ചു... എന്നിട്ടും അയാളില്‍ ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ ആ വെടിയുണ്ടകള്‍ക്കു കഴിഞ്ഞില്ല...
അത്ഭുതസ്തബ്ധരായി നില്‍ക്കുന്ന സൈന്യത്തിന്റെ അടുത്ത് ചെന്ന് ആജ്ഞാസ്വരത്തില്‍ ആ യുവാവ് പറഞ്ഞു. നിങ്ങള്‍ ഉടന്‍ മടങ്ങിപ്പോവുക... ഇനി മുന്‍പോട്ടു വന്നാല്‍ ഒരാള്‍ പോലും ജീവനോടെ മടങ്ങില്ല. അബ്ദുള്‍ നവാബ് ഭയന്നു വിറച്ചു, ആ യുവാവിന്റെ ആജ്ഞയെ ധിക്കരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല... അയാള്‍ ഭയപ്പാടോടു കൂടി തന്റെ സൈന്യത്തിനു പിന്‍തിരിയാന്‍ ആജ്ഞ കൊടുത്തു...
തിരികെ നടക്കും വഴി, ഭയഭക്തിബഹുമാനാദികളോടെ അയാള്‍ ആ യുവാവിനോടപേക്ഷിച്ചു. അങ്ങയുടെ പേരെന്താണെന്നു പറയാന്‍ ദയവുണ്ടാവണം. അങ്ങെവിടുന്നാണ്? ഘനഗംഭീര ഗൗരവഭാവത്തില്‍ ആ യുവാവ് പറഞ്ഞു.. വിജയന്‍... പിണറായീന്നാ!


Click it and Unblock the Notifications
