റെയില്‍പ്പാളത്തില്‍ വിരല്‍ വെച്ച് ട്രെയിന്‍ കടത്തിവിട്ടവന്‍ പിണറായി!
ഒരിക്കല്‍ തലശ്ശേരി സ്റ്റേഷനടുത്തെ റെയില്‍വേ പാളത്തിന്റെ ഇരുലൈനുകളിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വിള്ളലിട്ടു. ട്രെയിന്‍ അട്ടിമറിച്ച് മുസ്ലിംകളുടെ തലയിലിട്ട് വര്‍ഗ്ഗീയ കലാപം നടത്താനായിരുന്നു പരിപാടി.
എന്നാല്‍ പാര്‍ട്ടി ആപ്പിസില്‍ ഇരുന്ന് പരിപ്പുവടയും കട്ടന്‍ ചായയും കുടിക്കുകയായിരുന്ന ചെറുപ്പക്കാരന്‍ ഇത് മണത്തറിഞ്ഞു. ട്രെയിന്‍ വരാന്‍ നിമിഷങ്ങള്‍ മാത്രം. അദ്ദേഹം സംഭവസ്ഥലത്തേക്ക് കുതിച്ചു, ട്രെയിന്‍ മീറ്ററുകള്‍ക്കപ്പുറം നിന്ന് കുതിച്ച് പാഞ്ഞ് വരുന്നു...

മറ്റൊന്നും ആലോചിച്ചില്ല. ആ ചെറുപ്പകാരന്‍ പാളത്തിന് നടുവിലായ് കിടന്ന് തന്റെ ഇരു കൈകളും ഇരു ലൈനുകളിലേയും വിടവോട് ചേര്‍ത്ത് വച്ചു. ട്രെയിന്‍ കടന്ന് പോയി. ആര്‍ എസ് എസുകാരുടെ പദ്ധതി പൊളിഞ്ഞു. ആ ധീരനായ ചെറുപ്പക്കാരന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായ് കാണും. അവനാണ് പിണറായി വിജയന്‍!
(പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ സോഷ്യല്‍ മിഡിയയിലും വാട്‌സ് ആപ്പിലും മറ്റും പ്രചരിക്കുന്ന കഥകളാണ് ഇത്. വണ്‍ ഇന്ത്യയുടെ സൃഷ്ടിയല്ല. ആരെയും അപമാനിക്കുക എന്ന ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല)


Click it and Unblock the Notifications
