റഷ്യയിലേക്കുള്ള വിമാനം പിണറായി വിജയന്‍ 'ശരിയാക്കിയ' കഥ... അത്ഭുതം തന്നെ...!
ആരുടെയോ ഒരു കലാസൃഷ്ടി വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പറക്കുന്നത് ഇങ്ങനെ - പണ്ട് ഞാന്‍ കേരളത്തില്‍ നിന്നും റഷ്യയിലേക്ക് ഉള്ള വിമാനത്തില്‍ യാത്ര ചെയുകയായിരിന്നു. ഏതാണ്ട് ഇന്ത്യന്‍ മഹാസമുദ്രവും കടന്നു ഇറാന്റെ മുകളില്‍ കൂടി വിമാനം എത്തി. അന്ന് ഇറാനും ഇറാഖും യുദ്ധം നടക്കുന്ന കാലമാണ്. റഷ്യ അന്ന് ഇറാന് എതിരെ ആണ്...
പെട്ടന്ന് വിമാനത്തിന്റെ പൈലറ്റ് എല്ലാവര്‍ക്കും അലേര്‍ട്ട് മെസ്സേജ് തന്നു. വിമാനത്തിന്റെ യന്ത്രം തകരാര്‍ ആണ് ഏത് നിമിഷവും വിമാനം നിലം പതിക്കാം എല്ലാവരും... ഇത് കേട്ടപാടെ വിമാനത്തിനുള്ളില്‍ എല്ലാവരും കൂട്ട കരച്ചിലും നിലവിളിയും തുടങ്ങി.. പാരച്യൂട്ടില്‍ പറന്നു രക്ഷപെടാം എന്ന് കരുതിയാല്‍ താഴെ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്.. രണ്ടായാലും മരണം ഉറപ്പാണ്..
അങ്ങനെ മരണത്തെ മുഖാമുഖം കണ്ട ആ സമയത്ത് എന്റെ പുറകിലെ സീറ്റില്‍ ഇരുന്ന ഒരു ചെറുപ്പക്കാരന്‍ വളരെ വിനീതന്‍ ആയി എഴുന്നേറ്റ് പൈലറ്റിന്റെ അടുത്തേക്ക് പോകുന്നു. എന്തായാലും മരണം ഉറപ്പ്.. ഞാനും അയാളുടെ പുറകെ പോയി.. ആ യുവാവ് പെട്ടന്ന് പൈലറ്റിന്റെ അടുത്ത് ചെന്ന് പറഞ്ഞു. ആ കാണുന്ന നീല ബട്ടന്‍ അമര്‍ത്തു.. അത് കഴിഞ്ഞു ആ ചുവന്ന വയര്‍ ഊരി ആ ബ്ലാക്ക് ബോക്‌സില്‍ ഇന്‍സ്റ്റോള്‍ ചെയ്യ് എന്നിട്ട് എറോപ്ലൈന്‍ മോഡില്‍ ആക്കൂ.
പെട്ടന്നു തന്നെ അത് ചെയ്തു പൈലറ്റ് തുള്ളിച്ചാടി പറഞ്ഞു... വിമാനത്തിന്റെ തകരാര്‍ മാറി.. വിമാനത്തിന്‍ ഉള്ളില്‍ കൈയ്യടിയും സന്തോഷ പ്രകടനവും കൊണ്ട് നിറഞ്ഞു.. എന്റെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് ആ മനുഷന്‍ തന്റെ സീറ്റില്‍ പോയി ഇരുന്നു. ആ സമയം ഞാന്‍ അദ്ദേഹത്തിന്റെ കൈയിലെ ഒരു മലയാള പത്രം എന്റെ ശ്രദ്ധയില്‍ പെട്ടു.. ദേശാഭിമാനി. അതേ അത് അയാള്‍ തന്നെ, നമ്മുടെ വിജയന്‍... പിണറായി വിജയന്‍!
അടുത്ത പേജില്‍ : റെയില്‍പ്പാളത്തില്‍ വിരല്‍ വെച്ച് ട്രെയിന്‍ കടത്തിവിട്ടവന്‍ പിണറായി!



Click it and Unblock the Notifications
