കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാപ്റ്റനെ മാറ്റുമോ കോണ്‍ഗ്രസ്: രണ്ടും കല്‍പ്പിച്ച് സിദ്ധു പക്ഷം: ബാഗലിനെതിരെയും നീക്കം

Google Oneindia Malayalam News

പഞ്ചാബ്: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലും വലിയ ആഭ്യന്തര പ്രശ്നങ്ങളാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ വിഷയങ്ങള്‍ ഒരു പരിധിവരെ ഒതുക്കിയെങ്കിലും പഞ്ചാബിലും ഛത്തീസ്ഗഡിലും വീണ്ടും പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് സംസ്ഥാനത്തും മുഖ്യമന്ത്രിക്കെതിരെ മറുവിഭാഗം വലിയ നീക്കമാണ് നടത്തുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിമാരെ മാറ്റണമെന്നാണ് മറുവിഭാഗത്തിന്‍റെ ആവശ്യം. പഞ്ചാബിൽ,മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത് മന്ത്രിമാര്‍ അടങ്ങുന്നു 34 എംഎൽഎമാരായിരുന്നു.

പുത്തന്‍ ലുക്കില്‍ ബിഗ് ബോസ് താരം സായി വിഷ്ണു: ഇത് മോഹന്‍ലാലിന്‍റെ ബറോസിന് വേണ്ടിയോ

പഞ്ചാബില്‍

പഞ്ചാബില്‍ 2017 ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത് മുതല്‍ തന്നെ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നനങ്ങളും ആരംഭിച്ചിരുന്നു. നവജ്യോത് സിങ് സിദ്ധുവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗമായിരുന്നു സിദ്ധുവിനെതിരെ രംഗത്ത് എത്തിയത്. തര്‍ക്കം നീണ്ടുപോയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം സിദ്ധുവിനെ കോണ്‍ഗ്രസ് പിസിസി അധ്യക്ഷനാക്കിയതോടെ പ്രശ്നം അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ഇത് ഡികെ മാജിക്ക്: 4 ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്ഇത് ഡികെ മാജിക്ക്: 4 ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

മറ്റൊരു തലത്തിലേക്ക്

എന്നാല്‍ തര്‍ക്കം മറ്റൊരു തലത്തിലേക്ക് പോവുന്നതാണ് പിന്നീട് കണ്ടത്. സിദ്ധുവിനെ പിന്തുണയ്ക്കുന്നവരാണ് അമരീന്ദര്‍ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അമരീന്ദര്‍ സിങ്ങിന് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം പദവി ഒഴിഞ്ഞില്ലെങ്കില്‍ പരാജയം നേരിടേണ്ടി വന്നേക്കുമെന്നും ഇവര്‍ വാദിക്കുന്നു. തങ്ങളുടെ നിലപാട് എഐസിസിയെ അറിയിക്കാന്‍ നാലംഗ സമിതിയേയും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്തൊക്കെ പറഞ്ഞാലും ആ പാര്‍ട്ടിയെ എനിക്ക് വലിയ ഇഷ്ടമാണ്; രാഷ്ട്രീയ നിലപാട് ശക്തമെന്ന് സീമ ജി നായര്‍എന്തൊക്കെ പറഞ്ഞാലും ആ പാര്‍ട്ടിയെ എനിക്ക് വലിയ ഇഷ്ടമാണ്; രാഷ്ട്രീയ നിലപാട് ശക്തമെന്ന് സീമ ജി നായര്‍

ഹരീഷ് റാവത്ത്

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് നാല് മന്ത്രിമാരും മൂന്ന് എംഎൽഎമാരും ഡെറാഡൂണിലെത്തി ബുധനാഴ്ച പഞ്ചാബിലെ പാര്‍ട്ടിയുടെ ചുമതലയുള്ള ഹരീഷ് റാവത്തിനെ കാണുകയും ചെയ്തിരുന്നു. അതേസമയം, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ കീഴിൽ തന്നെ മത്സരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ റാവത്ത് പഞ്ചാബില്‍ നിന്നെത്തിയ സംഘത്തോടും ഇത് ആവര്‍ത്തിച്ചതായാണ് സൂചന.

സിദ്ധു പക്ഷം

എംഎൽഎമാരായ ബരീന്ദർമീത് പഹ്ദ, കുൽബീർ സിറ, സുർജിത് ധീമൻ എന്നിവർക്ക് പുറമെ മന്ത്രിമാരായ ട്രിപ്റ്റ് രാജീന്ദർ സിംഗ് ബജ്‌വ, സുഖ്ജീന്ദർ സിംഗ് രന്ധാവ, ചരൺജീത് സിംഗ് ചാനി, സുഖ്ബീന്ദർ സർകറിയ എന്നിവരായിരുന്നു റാവത്തിനെ കണ്ടു. ചൊവ്വാഴ്ച സിദ്ധു വിഭാഗം നേതാക്കളുടെ യോഗം അമരീന്ദറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത് ബജ്‌വയുടെ വസതിയില്‍ നടന്ന യോഗത്തിലായിരുന്നു.

നേതൃത്വപരമായ മാറ്റം

നേതൃത്വപരമായ മാറ്റം ആവശ്യപ്പെട്ട് ആരും എനിക്ക് ഔദ്യോഗികമായി ഒരു മെമ്മോറാണ്ടമോ മറ്റോ സമർപ്പിച്ചിട്ടില്ലെന്നാണ് ഹരീഷ് റാവത്ത് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. "ഞാൻ ഇത് പഞ്ചാബിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മറ്റും ചില കാര്യങ്ങള്‍ കേൾക്കുന്നു. എന്നാൽ അവിടെ അത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. മുഖ്യമന്ത്രി പരിഹരിക്കേണ്ട ചില പ്രശ്നങ്ങളുണ്ട്. അദ്ദേഹം അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഞാൻ കരുതുന്നു. "- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി

തിരഞ്ഞെടുപ്പിൽ അമരീന്ദർ പാർട്ടിയെ നയിക്കുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. അക്കാര്യത്തില്‍ എനിക്ക് മാത്രമായി ഒന്നും പറയാനാവില്ല. തിരഞ്ഞെടുപ്പ് വരെ അമരീന്ദർ മുഖ്യമന്ത്രിയായി തുടരുമെന്ന് അദ്ദേഹത്തിന് പൂർണ്ണ വിശ്വാസത്തോടെ പറയാൻ കഴിയുമോ എന്ന ചോദ്യത്തിന് അമരീന്ദര്‍ ഇപ്പോഴും മുഖ്യമന്ത്രിയായി തുടരുകയല്ലേ എന്നായിരുന്നു മറുപടി.

നവജ്യോത് സിംഗ് സിദ്ദു

അതേസമയം തന്നെ പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദുവിന്റെ അനുയായികള്‍ നടത്തിയ ചില വിവാദ പരാമർശങ്ങൾ ഒരു പ്രശ്നമാണെന്നും റാവത്ത് സമ്മതിക്കുന്നു. ഞാൻ പിസിസി പ്രസിഡന്റുമായി സംസാരിച്ചു. അത് പരിഹരിക്കുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി. പാർട്ടിയുടെ സ്വീകാര്യമായ നിലപാടിന് എതിരായ അത്തരം സെൻസിറ്റീവ് പ്രശ്നങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇത്തരം കാര്യകങ്ങള്‍ പാര്‍ട്ടിക്ക് അംഗീകരിക്കാന‍് കഴിയില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ചത്തീസ്ഗഡില്‍

ചത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ടി എസ് സിംഗ് ദിയോയും തമ്മിലാണ് പ്രശ്നം. അനുനയ നീക്കവുമായും ബാഗലിനെ ദില്ലിയിലേക്ക് വിളിപ്പിച്ചെങ്കിലും അവിടെ വെച്ചും അദ്ദേഹം ടി എസ് സിംഗിനെ പരിഹസിക്കുന്ന പ്രസ്താവനകളായിരുന്നു നടത്തിയത്. അതേസമയം ഇരു സംസ്ഥാനങ്ങളിലേയും പ്രശ്നം പരിഹരിക്കാന‍് വലിയ ശ്രമങ്ങളാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തുന്നത്.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

English summary
Pressure within Congress to remove Captain Amarinder Singh and Bhupesh Bhagal from CM post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X