Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ സ്റ്റൈലില്‍ ഓണം ആഘോഷിയ്ക്കുന്നതില്‍ തെറ്റില്ല; ര‍ഞ്ജിനി ഹരിദാസ്

സിനിമ സ്റ്റൈലില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും വസ്ത്രം ധരിയ്ക്കുന്നതിലും തെറ്റുണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. സിനിമയ്ക്ക് അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട്. സിനിമ സിനിമയാണെന്നും ജീവിതം ജീവിതമാണെന്നും തിരിച്ചറിയാനുള്ള ബോധമാണ് എല്ലാവര്‍ക്കും വേണ്ടതെന്നും രഞ്ജിനി പറയുന്നു. ആ ബുദ്ധി ഇല്ലാത്തത് ആരുടെ പ്രശ്‌നമാണെന്നും അതാണ് ചിന്തിയ്‌ക്കേണ്ടതെന്നും രഞ്ജിനി പറയുന്നു

ആഘോങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സിനിമയുടെ പ്രചോദനം പലപ്പോഴും ആഘോഷങ്ങളില്‍ കടന്ന് കൂടിയിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. മനോരമ ന്യൂസാണ് ഇക്കാര്യം പറയുന്നത്...

തെറ്റും ശരിയും

തെറ്റും ശരിയും

നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം കൊളെജ് വിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും അതിനുള്ള പ്രായം അവര്‍ക്ക് ആയിട്ടുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും രഞ്ജിനി ഹരിദാസ്

മുന്‍പും

മുന്‍പും

ഓരോ കാലത്തേയും ആഘോഷങ്ങളില്‍ സിനിമകളുടെ സ്വാധീനം ഉണ്ടാകാറുണ്ടെന്നും രഞ്്ജിനി ഹരിദാസ് പറയുന്നു. പക്ഷേ അന്നൊന്നും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇത്രത്തോളം വലുതായിട്ടില്ലെന്നും അതിനാല്‍ ആഘോഷങ്ങള്‍ കെട്ടിഘോഷിയ്ക്കപ്പെട്ടില്ലെന്നും രഞ്ജിനി

തെറ്റില്ല

തെറ്റില്ല

സിനിമ സ്റ്റൈല്‍ ആഘോഷത്തിലും വസ്ത്രധാരണത്തിലും തെറ്റില്ലെന്നും രഞ്ജിനി

മനപൂര്‍വം

മനപൂര്‍വം

ഓണാഘോഷവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അപകടം മനപൂര്‍വം ഉണ്ടാക്കിയതായിരിയ്ക്കില്ലെന്നും പക്ഷേ അതൊരിയ്ക്കലും സംഭവിയ്ക്കാന്‍ പാടില്ലാത്തതാണെന്നും രഞ്ജിനി. അപകട സമയം കുട്ടികള്‍ കള്ള് കുടിച്ചിട്ടാണോ വാഹനം ഓടിച്ചതെന്ന് തനിയ്ക്കറിയില്ലെന്നും രഞ്ജിനി

സിനിമ കാരണം

സിനിമ കാരണം

സിനിമ കാരണമാണ് എല്ലാ സംഭവങ്ങളും അരങ്ങേറിയത് എന്ന് പറയുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്നും രഞ്ജിനി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+