റോബിന്‍ ആരതിയോട് ചോദിച്ച ആ മൂന്നാമത്തെ ചോദ്യമെന്താണ്..!! സസ്‌പെന്‍സ്
റോബിന്‍-ദില്‍ഷ ആര്‍പ്പുവിളികള്‍ അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ റോബിന്‍- ആരതി ഓളമാണ്. റോബിന്റെയും ആരതിയുടേയും സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസുകളും സ്‌റ്റോറികളുമൊക്കെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. റോബിന്‍ താന്‍ ആരതിയുമായി കമിന്റഡ് ആണെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെ റോബിന്റെ ആരാധകര്‍ ആഘോഷത്തിലാണ്. ഫെബ്രുവരിയിലാണ് ഇവരുടെ കല്യാണം. റോബിന്‍-ദില്‍ഷ കല്യാണം ആഘോഷമാക്കാന്‍ നിന്ന ആരാധകര്‍ ഇപ്പോള്‍ റോബിന്‍-ആരതി കല്യാണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. റോബിന്‍ ചേര്‍ന്ന പെണ്ണ് ആരതി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞദിവസം റോബിനും ആരതിയും ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആരതിക്കൊരു ചലഞ്ച് കൊടുത്തായിരുന്നു റോബിന്റെ വീഡിയോ. റോബിന്‍ സംസാരിക്കുന്നത് പോലെ സംസാരിക്കാനായിരുന്നു റോബിന്‍ ആരതിയോട് പറഞ്ഞത് എന്നാല്‍ ആരതി അതിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ റോബിന്‍ പുതിയ വീഡിയോയുമായി വന്നിരിക്കുകയാണ്. ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഞാന്‍ ഒരു മൂന്ന് ചോദ്യം ചോദിക്കട്ടേ..എന്ന് റോബിന്‍ ചോദിക്കുമ്പോള്‍ ചോദിച്ചോ എന്ന് ആരതി പറയുന്നു..എന്റെ ഇഷ്ടപ്പെട്ട കളര്‍ ഏതാണെന്ന് രോബിന്‍ ചോദിക്കുമ്പോള്‍ ബ്ലാക്ക് ആണെന്ന് ആരതി പറയുന്നു. ഇ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിക്കുമ്പോള്‍ ആരതിക്ക് കിട്ടുന്നില്ല,. കെജിഎഫ് ആണ് തനിക്ക് ഇഷ്ടപ്പെട്ട സിനിമയെന്ന് റോബിന്‍ പറയുന്നു.
ആരോഗ്യമുള്ള പല്ലുകളാണോ നിങ്ങൾക്ക് വേണ്ടത് എന്നാൽ തുടങ്ങാം ഈ ശീലങ്ങൾ

എനിക്ക് ഭയങ്കരമായിട്ട് മോട്ടിവേഷന്‍ തരുന്ന മൂവിയാണ് കെജിഎഫ് എന്നും റോബിന്‍ പറയുന്നു. ലാസ്റ്റ് ചോദ്യം ചോദിക്കട്ടേ എന്ന ്പറഞ്ഞ് റോബിന്‍ ചിരിക്കുകയാണ്. ചോദ്യം ചോദിക്കാതെയാണ് വീഡിയോ അവസാനിക്കുന്നത്. ഇതോടെ റോബിന്‍ ചോദിക്കാന്‍ വെച്ച ചോദ്യം എന്താണെന്ന ചോദ്യം ആരാധകര്‍ ചോദിച്ചു തുടങ്ങി. 'അങ്ങനെ ഇന്നും എല്ലാരുടേം ഉറക്കം കെടുത്തി ????....എന്നാലും എന്തായിരിക്കും ആ ലാസ്റ്റ് ക്വസ്റ്റ്യൻ എന്നിങ്ങനെ റോബിന്‍ ചോദിക്കാതെ വിട്ട ആ ചോദ്യത്തെ കുറിച്ചാണ് കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

ബിഗ്ബോസ് മലയാളം സീസൺ 4 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യമായിരുന്നു റോബിൻ-ദിൽഷ പ്രണയം. റോബിവനായിരുന്നു ദിൽഷയോട് പ്രണയം പറഞ്ഞത്. എന്നാൽ ദിൽഷ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ പുറത്തുവനന്തിന് ശേഷം തനിക്ക് ഡോക്ടറോട് ചെറിയ ഇഷ്ടമുണ്ടായിരുന്നെന്നും റോബിന് പക്ഷേ വേദഗം കല്യാണം നടത്തണമെന്നായിരുന്നു എന്നും തനിക്ക് കഴിയില്ലെന്നുമാണ് ദിൽഷ പറഞ്ഞത്.

ബിഗ്ബോസ് വിന്നറായി ദിൽഷ വന്നതിന് ശേഷം റോബിന്റെ ആരാധകർ വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ പോയത്. റോബിൻ-ദിൽഷ വിവാഹം പ്രതീക്ഷ ആരാധകർ കണ്ടത് റോബിനും ദിൽഷയും പിരിയുന്നതായിരുന്നു. അപ്രതീക്ഷിതമായിരുന്നു ദിൽഷയും റോബിനും തമ്മിലുള്ള വേർപിരിയൽ. റോബിനുമായി ഒരുവ ബന്ധവുമില്ലെന്ന് ദിൽഷ വീഡിയയോയിലൂടെയായിരുന്നു പറഞ്ഞത്. ഇതിനിടയിൽ തന്നെ പല പ്രശ്നങ്ങളും നടക്കുകയും ചെയ്തു. ദിൽഷയും ബ്ലെസ്ലിയും ഉള്ള ഒരു വീഡിയോ റോബിൻ പുറത്തുവിടുകയും. ഒടുവിൽ ബ്ലെസ്ലിയോട് റോബിൻ ക്ഷമ പറയുകയും ചെയ്തിരുന്നു.

അങ്ങനെ ഈ പ്രശ്നങ്ങളൊക്കെ അവസാനിച്ചുനിൽക്കുന്ന സമയത്താണ് റോബിനും അടുപ്പത്തിലാകുന്നത്. പല പരിപാടികളിലും ഇവർ രണ്ടു പേരും ഒരുമിച്ച് എത്തിയതോടെ പല കഥകളും വന്നുതുടങ്ങി ഇതിന് പിന്നാലെയാണ് ആരതിയുമായുള്ള കല്യാണത്തെക്കുറിച്ച് റോബിൻ പറഞ്ഞത്.












Click it and Unblock the Notifications