കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"റമദാ പള്ളിക്കാർ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ്" മാലിക്- കുറിപ്പ്

Google Oneindia Malayalam News

മലയാളത്തിൽ അടുത്ത കാലത്ത് ഡയറക്ട് ഒടിടി റിലീസ് ചെയ്ത സിനിമകളിൽ റിലീസിന് മുമ്പ് ഏറ്റവുമധികം ഹൈപ്പ് കിട്ടിയ ചിത്രങ്ങളിലൊന്നാണ് മാലിക്. ഫഹദ് ഫാസിൽ നായകനായെത്തിയ മാലിക് ജൂലൈ 15നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഫഹദ്- ഫാസിൽ മഹേഷ് നാരായണൻ ചിത്രത്തിന് ഇപ്പോൾ മികച്ച റിവ്യൂകളാണ് ലഭിച്ചുവരുന്നത്. ഇതിനിടെ ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

 കനത്ത മഴയിൽ ഇരുനില വീട് ചെരിഞ്ഞു: അമ്മയേയും മകളേയും രക്ഷപ്പെടുത്തി നാട്ടുകാർ, സംഭവം കളമശ്ശേരിയിൽ കനത്ത മഴയിൽ ഇരുനില വീട് ചെരിഞ്ഞു: അമ്മയേയും മകളേയും രക്ഷപ്പെടുത്തി നാട്ടുകാർ, സംഭവം കളമശ്ശേരിയിൽ

1


മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം എന്ന ആമുഖത്തോടെയാണ് സന്ദീപ് വാര്യർ സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്. സിനിമയുടെ ഓവറോൾ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത്. ആദ്യത്തെ 12 മിനിറ്റ്, സിംഗിൾ ഷോട്ട്, എന്താണാവോ ലക്ഷ്യം? ഒട്ടും നന്നായിട്ടില്ല. സിംഗിൾ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നുവെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ പലതും വ്യക്തമായിരുന്നില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാണിക്കുന്നു.

2

ചിത്രത്തിലെ പല സ്ഥലങ്ങളും സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നുണ്ടെന്നും വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്കാണ് മാലിക്കിന്റേതെന്നും സന്ദീപ് വാര്യർ പറയുന്നു. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ്. ഭയങ്കരമാന റിയലിസമാണ് ചിത്രത്തിലുള്ളതെന്നും സന്ദീപ് കൃഷ്ണൻ വിലയിരുത്തുന്നു.

3

റമദാ പള്ളിക്കാർ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ്. സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത്. ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സാണ് ചിത്രത്തിന്റേതെന്നും പോസ്റ്റിൽ പറയുന്നു.

4


അതേ സമയം ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണെന്നാണ് സന്ദീപ് നായർ ചൂണ്ടിക്കാണിക്കുന്നത്. ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു. ഷേർനി പോലെയുള്ള കിടു പടങ്ങൾ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതിയെന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

മകളുമായി അദ്ദേഹം വലിയ അടുപ്പമായിരുന്നു; ഒടുവിൽ ജാനിനെ കുറിച്ച് വെളിപ്പെടുത്തി ആര്യ

Recommended Video

cmsvideo
Mahesh Narayanan's reply to critics | Oneindia Malayalam

English summary
Sandeep G Warrier about recently recently Maalik Movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X