കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരഭിക്ക് കട്ട സപ്പോര്‍ട്ടുമായി സന്തോഷ് പണ്ഡിറ്റ്... ഓണത്തിന് കള്ളുകുടിക്കുന്നവര്‍ എന്തിന് സുരഭിയെ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കോഴിക്കോട്: സുരഭി ലക്ഷ്മി ഓണദിനത്തില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ ഉണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയല്ല. ഒരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ആളുകള്‍ എത്രത്തോളം ഇടപെടുന്നു എന്നതിന്റെ കൂടി തെളിവായിരുന്നു.

എന്തായാലും വിമര്‍ശിച്ച് വന്നവര്‍ക്ക് നല്ല മറുപടി തന്നെ സുരഭി ലക്ഷ്മി നല്‍കി. തനിക്കിഷ്ടമുളള ഭക്ഷണമാണ് താന്‍ കഴിക്കുക എന്നാണ് സുരഭി പറഞ്ഞത്.

ഇപ്പോഴിതാ സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റും എത്തിരിയിരിക്കുകയാണ്. ഓണത്തിന് മദ്യം കഴിക്കുന്നവര്‍ക്ക് സുരഭിയെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നാണ് പണ്ഡിറ്റ് ചോദിക്കുന്നത്.

റേറ്റിങ് കൂട്ടാനോ

റേറ്റിങ് കൂട്ടാനോ

ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ചില പ്രമുഖരെല്ലാത്തവർ വിഷമം പറഞ്ഞു കമന്റ് ഇടുന്നതും, അതു ചില മാധ്യമങ്ങള്‍ പൊലിപ്പിച്ച് കാണിച്ച് അനാവശൃ പ്രാധാനൃം നല്കി ചർച്ചകൾ നടത്തി റേറ്റിങ് കൂട്ടുവാനായ് ഉപയോഗിക്കുന്നതും ശ്രദ്ധയിൽ പെട്ടു എന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

വിലയിരുത്തേണ്ടത് എങ്ങനെ

വിലയിരുത്തേണ്ടത് എങ്ങനെ

ഏതൊരു കാരൃത്തേയും വിലയിരുത്തേണ്ടത് അത് നടക്കുന്ന ദേശം, കാലം, സമയം, വൃക്തികൾ എന്നിവ നോക്കിയാകണം എന്നാണ് പണ്ഡിറ്റ് പറയുന്നത്. അതിന് കേരളത്തിലെ പല സ്ഥലങ്ങളിലെ ഓണാഘോഷ രീതികള്‍ വിശദീകരിക്കുന്നും ഉണ്ട്.

തെക്കന്‍ കേരളവും വടക്കന്‍ കേരളവും

തെക്കന്‍ കേരളവും വടക്കന്‍ കേരളവും

ഓണ സദൃക്ക് തെക്കന്‍ കേരളത്തിലെ ജനങ്ങൾ നല്കുന്ന അത്രയും പവിത്രത വടക്കന്‍ കേരളത്തിൽ ചിലയിടങ്ങളിൽ നല്കാറില്ല. പലരും ഈ ദിവസം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാറുണ്ട്. ഈ സതൃം കൂടി ഉൾകൊണ്ട് വിമർശിക്കുക എന്നാണ് പണ്ഡിറ്റ് പറയുന്നത്.

ബീഫും പൊറോട്ടയും

ബീഫും പൊറോട്ടയും

മലബാർ മേഖലയിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറാട്ടയും! രാവിലെ 7 മണി മുതൽ രാത്രി 2 മണി വരെ ഈ ഭക്ഷണം പലയിടത്തും കിട്ടും. നല്ല വെജിറ്റേറിയന്‍ ഹോട്ടലുകള്‍ പല ,ഭാഗത്തും ഇല്ലെന്നും പറയുന്നുണ്ട് പണ്ഡിറ്റ്. താന്‍ മുമ്പ് വെജിറ്റേറിയന്‍ ആയി ജീവിച്ചപ്പോൾ നല്ലൊരു ഭക്ഷണം കിട്ടുവാൻ ഒരുപാട് കഷ്ടപ്പട്ടിട്ടുണ്ട് എന്നും പറയുന്നുണ്ട്.

മദ്യം കഴിക്കുന്നതും

മദ്യം കഴിക്കുന്നതും

എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമല്ലെ എന്നാണ് പണ്ഡിറ്റിന്‍റെ ചോദ്യം. ഓണ ദിവസം എത്ര പേർ മദൃം കഴിക്കുന്നു.അതും തെറ്റല്ലേ എന്നും ചോദിക്കുന്നുണ്ട്.

ബുദ്ധിമുട്ടുണ്ടാക്കാതെ

ബുദ്ധിമുട്ടുണ്ടാക്കാതെ

മറ്റുള്ളവർക്കു ബുദ്ധിമുട്ടാകാതെ ഏതൊരാൾക്കും ജീവിച്ചൂടെ. എന്തു കഴിച്ചു എന്നതല്ല എന്തെങ്കിലും ഒക്കെ കഴിക്കുവാൻ ഉണ്ടാകുക എന്നതാണ് പ്രധാനം എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.

തനിക്കിഷ്ടം വെജിറ്റേറിയന്‍

തനിക്കിഷ്ടം വെജിറ്റേറിയന്‍

വ്യക്തി പരമായി, ഓണ ദിവസം എന്നല്ല ഒരു ദിവസങ്ങളിലും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുവാൻ തനിക്ക് ഇഷ്ടമല്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ താന്‍ പലപ്പോഴും ഇക്കാര്യത്തില്‍ പരാജയപ്പെടാറുണ്ട് എന്നും പണ്ഡിറ്റ് പറയുന്നുണ്ട്.

വെജിറ്റേറിയന്റെ ഗുണം!

വെജിറ്റേറിയന്റെ ഗുണം!

നമ്മുടെ പല്ലുകളോ, വയറോ ഈ ചിക്കനും, ബീഫും കഴിക്കുന്ന രീതിയിൽ അല്ല ഉള്ളത് എന്ന് കൂടി പറയുന്നുണ്ട് പണ്ഡിറ്റ്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവർക്ക് കൂടുതൽ ക്ഷമയും കാണാറുണ്ട് എന്നാണ് പണ്ഡിറ്റിന്‍റെ കണ്ടെത്തല്‍

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്

ദയവു ചെയ്ത് ഇതുപൊലുള്ള അനാവശൃ വിവാദം ഉണ്ടാക്കരുത് എന്നാണ് പണ്ഡിറ്റിന്‍റെ അഭ്യര്‍ത്ഥന. ഇന്ത്യ ഒരു സ്വതന്ത്ര്യ രാജ്യമാണെന്നും അവിടെ ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കൂടി പണ്ഡിറ്റ് പറയുന്നുണ്ട്.

പണ്ഡിറ്റിന്‍റെ പോസ്റ്റ്

ഇതാണ് സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Santhosh Pandit supports Surabhi Lakshmi for eating beef on Onam Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X