ഡബ്ല്യുസിസി പോലൊരു സംഘടന മലയാള സിനിമയിൽ ആവശ്യമുണ്ടോ; രൂപീകരിച്ചവരോട് ചോദിക്കണമെന്ന് ശ്വേത മേനോൻ
കൊച്ചി: കഴിഞ്ഞ 30 വര്‍ഷത്തോളമായി സിനിമ രംഗത്ത് സജീവമായ താരമാണ് ശ്വേത മേനോന്. ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് മലയാള സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. മലയാളി സിനിമയില്‍ മമ്മൂട്ടിയെ പ്രായം കൂടാത്ത താരം എന്ന് വിശേഷിപ്പിക്കുന്ന ഒരാൾ കൂടിയാണ് ശ്വേത മേനോൻ
എന്നാല്‍ ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളും നിലപാടുകളും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. മലയാള സിനിമയിലെ ഡബ്ല്യൂ സി സി സംഘടനയെ കുറിച്ചൊക്കെ താരം നിലപാട് വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം കുറേ നാളായി മനസിലുണ്ടെന്ന് ശ്വേത മേനോന് പറയുന്നു. കൂടാതെ സിനിമകള്‍ ഒ ടി ടി റിലീസ് ചെയ്യുന്നത് സംബന്ധിച്ചും ശ്വേത അഭിപ്രായം പറയുന്നുണ്ട്. ഈശ്വരന് അനുഗ്രഹിച്ചാല്‍ അത് നടക്കും. കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശ്വേത മേനോന് മനസു തുറക്കുന്നത്. ശ്വേതയുടെ വാക്കുകളിലേക്ക്. . .

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം കുറേ നാളായി മനസിലുണ്ടെന്ന് ശ്വേത മേനോന് പറയുന്നു. ഈശ്വരന് അനുഗ്രഹിച്ചാല്‍ അത് നടക്കും. ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ശക്തിയുണ്ടെന്നും ആ ശക്തി കൂടെയുണ്ടെങ്കില്‍ ഇതൊക്കെ നടക്കുമെന്നും താരം പറയുന്നു. സിനിമ നിര്‍മ്മാണം, സംഗീത ആല്‍ബം, കുറേ നല്ല സിനിമകളുടെ കഥകള്‍ കേള്‍ക്കണം, കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യണമെന്നൊക്കെയാണ് മനസിലുള്ളതെന്ന് ശ്വേത മേനോന് പറയുന്നു.

ഞാന്‍ സിനിമ സംവിധാനം ചെയ്യുന്ന സിനിമയില്‍ കഥ ആവശ്യപ്പെടുന്ന രംഗങ്ങള്‍ അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന നടിയെ ആകും തിരഞ്ഞെടുക്കുകയെന്ന് താരം പറയുന്നു. അത് ഞാനാകണമെന്ന് എന്തിന് ഞാന്‍ വാശിപിടിക്കണം. ഇപ്പോള്‍ മലയാളത്തില്‍ എന്നെക്കാള്‍ നന്നായി അഭിനയിക്കുന്ന നായികള്‍ ഉണ്ടെന്ന കാര്യത്തില്‍ ഒരു സംശയമവും എനി്ക്കില്ലെന്നും ശ്വേത ചിരിച്ചുകൊണ്ട് പറഞ്ഞു.

മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയെ കുറിച്ചും ശ്വേത മേനോന് നിലപാട് വ്യക്തമാക്കി. ഡബ്ല്യുസിസി എന്ന സംഘടന വരുന്നതിന് മുന്നേ മലയാള സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. ഈ സംഘടന രൂപീകരിക്കുന്നതിന് മുമ്പും മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിച്ചിരുന്നല്ലോ, അപ്പോളൊക്കെ ഓരോരുത്തരും സ്വന്തം നിലയ്ക്കാണ് പ്രശ്നങ്ങള്‍ക്കെതിരെ പൊരുതിയതെന്ന് ശ്വേത മേനോന് പറയുന്നു.

എനിക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഞാന്‍ സ്വയം നേരിടും. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ തന്നെയാണ് മുന്നിലേക്ക് ചെയ്യുകയെന്നും അതുകൊണ്ട് വനിത സംഘടനകളെ പിന്തുണച്ചോ എതിര്‍ത്തോ ഒന്നും പറയുന്നില്ലെന്ന് ശ്വേത മേനോന് പറഞ്ഞു. മലയാള സിനിമയില്‍ ഡബ്ല്യുസിസി പോലെയുള്ള വനിത സംഘടന ആവശ്യമുണ്ടോ എന്ന ചോദ്യത്തിനും ശ്വേത മേനോന് വ്യക്തമായി മറുപടി പറഞ്ഞു.

ഡബ്ല്യുസിസി പോലെയുള്ള വനിത സംഘടന ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല, അത് സംഘടന രൂപീകരിച്ചവരോട് ചോദിക്കേണ്ട ചോദ്യമാണെന്നും ശ്വേത പറയുന്നു. എല്ലാ മേഖലകളിലും പ്രശ്നങ്ങള്‍ കാണും. സിനിമ എന്നല്ല, എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളെ നമ്മള് എങ്ങനെ നോക്കിക്കാണുന്നു, എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം. സ്വന്തമായി പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കണം. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഉചിതമല്ലെന്നും ശ്വേത പറഞ്ഞു.

തന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വരുമ്പോള്‍ അതിന് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും താരം പറയുന്നു. പ്രേക്ഷകര്‍ക്ക് അറിയാം ഞാന്‍ എന്താണെന്ന് എന്റെ വ്യക്തിത്വം എന്താണെന്ന് എന്നെ സ്നേഹിക്കുന്നവര്‍ക്ക് അറിയാം. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ എന്നോട് ചോദിക്കും. അതിന് ഞാന്‍ മറുപടി കൊടുക്കും. എന്നെ സ്നേഹിക്കുന്നവര്‍ എന്നെ പോലെ കരുത്തരാണെന്നാണ് കരുതുന്നത്.

ഇന്ന് വലിയ ഒരു കുടുംബത്തിന്റെ ഭാഗമാണ് ഞാന്‍, എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് ചുറ്റുമുണ്ട്. അത് വലിയൊരു ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്ന് ശ്വേത പറയുന്നു. സിനിമ എന്ന് പറഞ്ഞാതല് തീയേറ്റര്‍ സിനിമ തന്നെയാണ്. ഇന്നത്തെ ഈ സാഹചര്യത്തില്‍ സിനിമകള്‍ തീയേറ്ററില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറി എന്ന് മാത്രം. സീനിമകള്‍ വീണ്ടും തീയേറ്ററുകളില്‍ സജീവമാകും. കുറച്ച് സമയമെടുക്കുമെന്ന് മാത്രം.

എന്നാലും കുറേ പ്രതിഭാധനരായ അള്‍ക്കാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ മികച്ച അവസരമായി ഒടിടി പ്ലാറ്റ്ഫോം മാറി എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ശ്വേത പറയുന്നു. സിനിമയെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുടെ സമീപനത്തില്‍ നിന്നോ സിനിമയോടുള്ള ഇഷ്ടത്തിലോ ഒന്നും കുറവ് സംഭവിച്ചിട്ടില്ലെന്നും ശ്വേത വ്യക്തമാക്കുന്നു.

ഇത്തവണത്തെ ഓണാഘോഷത്തെ കുറിച്ചും ശ്വേത മനസുതുറന്നു, പതിവ് പോലെ തന്നെ ഇത്തവണയും ഓണം ആഘോഷിക്കുന്നു. പ്രത്യേകിച്ച് വലിയ ആഘോഷങ്ങള്‍ ഒന്നും തന്നെയില്ല. പണ്ടൊക്കെ ഓണത്തിന് അച്ഛനാണ് അച്ഛനാണ് സദ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഭര്‍ത്താവാണ്. ഓണ സമയത്ത് കുടുതല്‍ സമയവും കുടുംബത്തോടൊപ്പം ഇരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ശ്വേത പറഞ്ഞു.

സിനിമ ജീവിതത്തിലെ 30 വര്‍ഷത്തെ കുറിച്ചും താരം മനസുതുറന്നു. അനശ്വരം എന്ന സിനിമയിലൂടെ മികച്ച തുടക്കമാണ് തനിക്ക് ലഭിച്ചതെന്ന് ശ്വേത പറയുന്നു. താരാപഥം എന്ന പാട്ടിന്റെ വീഡിയോ കാണുമ്പോള്‍ വല്ലാത്തൊരു ഫീല്‍ തന്നെയാണ്. അന്ന് അത് ഷൂട്ട് ചെയ്യുന്നതൊക്കെ ഇപ്പോഴും എന്റെ മനസിലുണ്ട്. ഇളയരാജ സാറിനെ പോലെ മഹാനായ സംഗീതജ്ഞന്റെ പാട്ട്, ചിത്രച്ചേച്ചിയുടെ മനോഹരമായ ശബ്ദം, മമ്മൂക്കയുടെ കൂടെയുള്ള അഭിനയം. മമ്മൂക്കയോടൊപ്പം പാലേരി മാണിക്യം ഉള്‍പ്പടെയുള്ള സിനിമ ചെയ്തെങ്കിലും അനശ്വരം ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമയാണെന്ന് ശ്വേത പറയുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications